പ്രേമം (2015)
Language : Malayalam
Genre : Comedy | Romance
Director : Alphonse Putharen
IMDB Rating : 8.5
പ്രേമം ഒരു അനശ്വരമായ അനന്തമായ ഒരു പ്രണയ കഥയല്ല. ഒരിക്കലും കൊട്ടി വാഴിക്കപ്പെടാൻ സാധ്യതയുള്ള ഒരു പ്രണയ കഥയുമല്ല. പക്ഷെ, ഒരു സാധാരണ പ്രേക്ഷകനെ 100% പ്രീതിപ്പെടുത്താനാവുന്ന ഘടകങ്ങൾ ആയ സൌഹൃദം, പ്രേമം, വികൃതി, പ്രേമ നൈരാശ്യം, വിഷാദം പോരാത്തതിന് നൊസ്റ്റാൾജിയയും (അത് എണ്‍പതുകളിൽ ആദ്യ തൊണ്ണൂറുകളിൽ ജനിച്ചവർ അനുഭവിച്ചത്) ഉണ്ട്.
പ്രേമം തീർച്ചയായും അൽഫോൻസ് പുത്രൻറെ ശ്രിഷ്ടി തന്നെയാണ്. അതിൽ യാതൊരു സംശയുമില്ല. മലയാള സിനിമ ചരിത്രങ്ങൾ മുതൽ കണ്ടു വന്ന പ്രണയകഥകൾ ഒരേ സിനിമയിൽ കൊണ്ട് വന്നപ്പോൾ അത് മേകിംഗ് കൊണ്ട് ഒരു അവിസ്മരണീയ ചിത്രമാക്കി അൽഫോൻസ്. സ്ക്രിപ്റ്റിങ്ങ്, കാസ്റ്റിങ്ങ്, മേകിംഗ് എന്നീ വിഭാഗത്തിൽ തന്റെ ശ്രദ്ധ നല്ല പോലെ പതിപ്പിച്ചിട്ടുണ്ട് എന്നത് വ്യക്തം. 155 മിനുട്ട് ഉള്ള ചിത്രം ഒരു നിമിഷം പോലും നമ്മളെ ബോറടിപ്പിക്കല്ല എന്നത് മാത്രമല്ല ഒരു നിമിഷം പോലും ലാഗ് ഫീൽ ചെയ്തില്ല.. (ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്). കാമെറ എനിക്ക് നന്നേ ബോധിച്ചു ഒരു തന്മയത്വമായ ഫീൽ നല്കാൻ കഴിഞ്ഞു. ഒരു കഴിഞ്ഞ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്ക് മാതിരിയാ എനിക്ക് തോന്നിയത്. ബിജിഎം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒരു പ്രത്യേക അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്. രാജേഷ് മുരുഗേശൻ ശരിക്കും ആസ്വദിച്ചു തന്നെ ചെയ്തിരിക്കണം.
ഈ ചിത്രം കുറച്ചു കൂടി ആകർഷണീയത ഉണ്ടാക്കിയത് ഇതിലെ വളരെ സരസമായ ലളിതമായ നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണമാണ്. അത് കൊണ്ട് തന്നെ ഒരു റിയാലിസ്റിക് സ്വഭാവം വന്നു ചിത്രത്തിന്.
നിവിൻ പോളി തന്റെ റോൾ ഭംഗിയായി ചെയ്തു. നിവിനു അഭിനയിക്കാൻ അറിയില്ല എന്നാരു പറഞ്ഞു. ഇന്റെർവൽ-ഇന് ശേഷമുള്ള കൊടൈക്കനാൽ സീൻ തന്നെ മതി പുള്ളീടെ എക്സ്പ്രേഷനെ പറ്റി പറയാൻ (ഞാൻ ഒരു നിവിൻ പോളി ഫാൻ അല്ല എന്നിവിടെ അടിവരയിട്ടു പറയുന്നു). നിവിന്റെ രണ്ടാം വരവിൽ, പുള്ളി ഒരു രക്ഷേമില്ല.. കിടിലൻ ലുക്ക് തന്നെ.. ഞാൻ ലാലെട്ടനുമായി ഒന്നും ഉപമിക്കുന്നില്ല.. കാരണം ലാലേട്ടൻ വേറെ ഒരു ലെവൽ തന്നെയാണ്. എന്നിരുന്നാലും ഇപ്പോഴും ഒരു തട്ടത്തിൻ മറയത്തു ബാധ പുള്ളീനെ വിട്ടു പോയിട്ടില്ലാ എന്നാണു എന്റെ ഒരു ഇത്.
കോയയായി വന്ന കൃഷ്ണ ശങ്കറും ശംഭുവായി വന്ന ശബരീഷും ഒക്കെ എന്റെ ബാല്യത്തിലെ അല്ല ഇപ്പോഴും ഉള്ള സുഹൃത്തുക്കളെ ഓർമ്മപ്പെടുത്തി. അവർ തന്നെയാണ് അക്ഷരാർഥത്തിൽ തകർത്ത് എന്ന് തന്നെ പറയാം. വിനയ് ഫോർട്ട്, ഷൌബിൻ ഷഹീർ (പീറ്റീ മാസ്റർ - പുള്ളിയുടെ കൌണ്ടർ ഒക്കെ കിടിലൻ തന്നെയാരുന്നു), ഗിരിരാജൻ കോഴി, വിൽസൻ തോമസ്, മണിയൻ പിള്ള രാജു എല്ലാവരും അവസരത്തിനൊത്തുയർന്നു. അനുപമ പരമേശ്വരൻ, അധികം നേരം സ്ക്രീൻ സ്പേസ് കൊടുക്കാഞ്ഞത് നന്നായി എന്ന് എനിക്ക് തോന്നിപ്പോയി. കുഴപ്പമില്ലാരുന്നു..
ഒത്തിരി കേട്ടിട്ടാണ് മലരിനെ ആദ്യായി സ്ക്രീനിൽ കാണുന്നത്. ആ സമയം ഒന്നും തോന്നിയില്ല, അപ്പോൾ എന്റെ മനസിലെ ചോദ്യം ഇത്ര മാത്രമായിരുന്നു, ഈ പെന്നിനാണോ എല്ലാവരും സംഭവമാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. പോക പോക ആ ചോദ്യത്തിനുള്ള ഉത്തരവും എനിക്ക് കിട്ടി.. മലരേ, നിന്നെ കാണാതിരുന്നാൽ.. ആ ചിരി കണ്ടാൽ തന്നെ വീണു പോകും.. ആ നൃത്തം ശരിക്കും തകർത്ത്. അസാധ്യ മെയ്-വഴക്കം തന്നെ. നിവിനും കൂട്ടരും സായി പല്ലവിയും ഒരുമിച്ചു നൃത്തം ചെയ്യുമ്പോൾ തന്നെ മനസിലാവും. സെലിനായി വന്ന മഡോണ തരക്കേടില്ലാത്ത പ്രകടനം കാഴ്ച, അവരുടെ അഭിനയം പുറത്തെടുക്കേണ്ട സന്ദർഭങ്ങൾ അധികം ഉണ്ടായില്ലയെങ്കിലും നല്ല രീതിയിൽ തന്നെ ചെയ്തു. ആ ചിരി കാണാൻ തന്നെ രസമാണ്.
പാട്ടുകളെല്ലാം തന്നെ നന്നായിരുന്നു.. പ്രത്യേകിച്ച് "മലരേ". നല്ല വിഷ്വൽസ് പിന്നെ സംഗീതവും ചേർന്നപ്പോൾ പ്രത്യേകമായ ഒരു ഫീൽ നൽകി. കേട്ടപ്പോൾ ഇഷ്ടപ്പെടാത്ത പാട്ടായിരുന്നു സീൻ കൊണ്ട്ര. ഇപ്പോൾ അതും ഇഷ്ടപ്പെട്ടു.
മോട്ടത്തിൽ പറഞ്ഞാൽ ഒട്ടും ബോറടിപ്പിക്കാത്ത ഒരു എന്റെർറ്റൈനെർ.
എന്റെ റേറ്റിംഗ്: 8.0 ഓണ്‍ 10
വാൽക്കഷ്ണം: എന്റെ സിനിമ തീയറ്റർ ചരിത്ത്രത്തിൽ ആദ്യമായാണ് ഒരു സിനിമ കഴിഞ്ഞും, അതിന്റെ എൻഡ് ക്രെദിറ്റ്സ് എഴുതുമ്പോഴും ആരും സീറ്റിൽ നിന്നും എഴുന്നെല്ക്കാതെ കണ്ടു കൊണ്ടിരുന്നത്. അപ്പോൾ തന്നെ മനസിലാവും. സിനിമ എത്ര മാത്രം ആൾക്കാരെ ആകര്ഷിചിട്ടുണ്ടാവും എന്ന്.
No comments:
Post a Comment