Cover Page

Cover Page

Tuesday, July 7, 2015

03. Exiled (Fong-Juk) (2006)

എക്സൈൽട്‌ (ഫൊങ്ങ് - ജുക്) (2006)




Language : Cantonese
Genre : Action || Crime || Thriller
Director : Johnnie To
IMDB Rating : 7.3

 Exiled Trailer

ഈ ചിത്രം ഇവിടെ ഉള്ള പലരും കണ്ടിരിക്കും ഒരു വിധത്തിൽ അല്ലെങ്കിൽ പല വിധത്തിൽ; അമൽ നീരദ് സംവിധാനം ചെയ്ത ബാച്ചിലർ പാർട്ടി ഈ ചിത്രത്തിന്റെ സീൻ ബൈ സീൻ കോപി ചെയ്തതാണ്. സ്വാഭാവികമായും ഈ സിനിമ കാണുമ്പോൾ ഓരോ സീനും താരതമ്യപ്പെടുത്തി നോക്കും. ഞാനും അത് തന്നെ ചെയ്തു.

കഥ വിവരിക്കുന്നില്ല കാരണം ബാച്ചിലർ പാർട്ടിയുടെ അതെ കഥ തന്നെയാണ്.

ജോണി ടോ എന്ന അനുഗ്രഹീത സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമാണ് ഇത്. വയലൻസ് നല്ല രീതിയിൽ ഉണ്ടെങ്കിലും ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു സാധാരണ കഥയെ നല്ല രീതിയിൽ തന്നെ ഒരു ട്രീറ്റ്മെന്റ് കൊടുത്ത് അഭ്രപാളിയിൽ എത്തിച്ചതിൽ ജോണി ടോയുടെ പങ്കു ഒട്ടും ചെറുതല്ല. കോമഡിയും, വയലന്സും, ആക്ഷനും, gun-combat എല്ലാം നല്ല രീതിയിൽ തന്നെ മിക്സ് ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ. അത് കൊണ്ട് തന്നെ ഒരു പ്രേക്ഷകനും ബോറടിക്കുകയില്ല.. സാധാരണ ഒരു ആക്ഷൻ പടത്തിൽ നിന്നും വ്യത്യസ്തമായി ഇത്തിരി സ്ലോ ആയിട്ടാണ് ചിത്രം നീങ്ങുന്നത്‌. ബാച്ചിലർ പാർട്ടി കണ്ടത് കൊണ്ട് എനിക്ക് പ്രതീക്ഷിച്ച ആ ത്രില്ൽ കിട്ടിയില്ലെങ്കിലും, രസിച്ചിരുന്നു കാണാൻ സാധിച്ചു.
അവസാനം ഉള്ള ഗണ്‍ഫൈറ്റ് സീൻ ബില്ലയിൽ കോപ്പിയടിച്ചു എന്നത് വ്യക്തമാണ്. പല ഇന്ത്യൻ സിനിമകളും ഈ ചിത്രത്തിൽ നിന്നും അവലംബിച്ചിരിക്കുന്നു എന്നത് ഒരു സത്യമാണ്.

അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും നന്നായി അഭിനയിച്ചു. ബോസ്സ് ഫേ ആയി അഭിനയിച്ച സൈമണ്‍ യാമിനെയും ടെ ആയി അഭിനയിച്ച ഫ്രാന്സിസിനെയും മാത്രമേ അറിയുള്ളുവെങ്കിലും എല്ലാവര്ക്കും തുല്യ പ്രാധാന്യം തന്നെ ഈ ചിത്രത്തിൽ കൊടുത്തിട്ടുണ്ട്. സ്റ്റൈൽ എന്ന ഫാക്ടര് എല്ലായിടത്തും നിറഞ്ഞു നിന്നിട്ടുണ്ട്.

പശ്ചാത്തല സംഗീതം സൂപ്പർ ആയിട്ട് ചെയ്തിട്ടുണ്ട്. ഒരു വെസ്റ്റേണ്‍ ആക്ഷൻ ചിത്രങ്ങളുടെ അപ്പ്രോച് ഉണ്ടായിരുന്നു.

നിറയെ അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം 2006il റിലീസ് ചെയ്തതാണ്. ആ വർഷത്തെ ഓസ്ക്കാർ അവാർഡിലേക്കുള്ള ഹോങ് കോങ്ങിന്റെ സംഭാവന കൂടിയായിരുന്നു ഈ ചിത്രം.

വാൽക്കഷ്ണം: അമൽ നീരദ്‌ റീമേക്ക് (uncredited) ചെയ്ത ബാച്ചിലർ പാർട്ടി 100% ഈ ചിത്രത്തിന് നീതി പാലിച്ചിട്ടുണ്ട്. കുറച്ചു കൂടി stylish ആക്കിയിട്ടുമുണ്ട് പുള്ളി. എന്തോ!!! ബോക്സ് ഓഫീസിൽ വിജയിച്ചില്ല എന്നുള്ളത് ഒരു സങ്കടകരമായ കാര്യം.

എന്റെ റേറ്റിംഗ്; 8.0 ഓണ്‍ 10

No comments:

Post a Comment