മിർച്ചി (2013)
Genre : Action | Drama
Director : Koratala Siva
IMDB Rating : 7.0
Mirchi Theatrical Trailer
ബ്രിന്ദാവനം, ഊസരവെള്ളി എന്ന ഹിറ്റ് ചിത്രങ്ങൾക്ക് സംഭാഷണം രചിച്ചതിന് ശേഷം കൊരട്ടാല ശിവ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മിർച്ചി. പ്രഭാസ് നായകനായ ചിത്രത്തിൽ അനുഷ്ക ഷെട്ടിയും രിച്ച ഗംഗോപാദ്ധ്യായും നായികമാരായി എത്തിയത്. ക്രിട്ടിക്കുകളുടെ മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സോഫീസ് ബ്ലൊക്ക്ബസ്റ്റർ കൂടി ആയിരുന്നു.
പൊതുവെ ശാന്ത സ്വഭാവക്കാരനായ ജയ്, മാനസ എന്നാ പെണ്‍കുട്ടിയെ കുറച്ചു ഗുണ്ടകളിൽ നിന്നും സംഘട്ടനം ഒന്നുമില്ലാതെ രക്ഷിക്കുന്നു. അവർ അങ്ങിനെ സുഹൃത്തുകളാകുന്നു. ഒരു ദിവസം ജയ് മാനസയോടു പ്രേമാഭ്യാർത്ഥന നടത്തുമ്പോൾ അവർ നിരസിക്കുന്നു. വേർപാടിന്റെ വേദന ഉണ്ടാകാതിരിക്കാനാണ് അങ്ങിനെ ചെയ്യുന്നു എന്ന് പറഞ്ഞു അവളുടെ നാടും അവളുടെ യാഥാസ്ഥിതിക മനസ്ഥിതിയുള്ള തന്റെ കുടുംബത്തെയും പറ്റി പറയുന്നു. മിലാനിൽ നിന്നും ജയ് മാനസയുടെ നാട്ടിലേക്ക് പോകുന്നു, അവിടെ മാനസയുടെ വീട്ടുകാരുടെ മനസെല്ലാം മാറ്റുന്നു. പിന്നീട് മാനസ നാട്ടിൽ വന്നപ്പോൾ ജയ്യുടെ സ്വഭാവം ഇഷ്ടപ്പെടുന്ന അവരുടെ വീട്ടുകാർ മാനസയുമായി ഉള്ള വിവാഹം നിശ്ചയിക്കുന്നു. എന്നാൽ, ജയ് മാനസയോട് തന്റെ പൂർവകാല ചരിത്രം പറയുന്നു. താൻ മാനസയുടെ വീട്ടുകാരുമായിടു പൂർവവൈരാഗ്യം ഉള്ള വീട്ടിലുള്ളതാണെന്നു, തനിക്കു വെന്നെല എന്നാ പെണ്‍കുട്ടിയുമായിട്ടു ഇഷ്ടമാണെന്നും പറയുന്നു. പിന്നീട് നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യത്തിനെല്ലാം മറുപടി തരുന്നു ഈ ചിത്രം.
നല്ല സംഭാഷണങ്ങളും അതിലും മികച്ച ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണീ ചിത്രം. പ്രഭാസ് ഒരേ സമയം പ്രണയനായകനുമായും പിന്നെ ആക്ഷൻ നായകനായും തിളങ്ങി. അത് തന്നെയാണീ ചിത്രത്തിൻറെ ഹൈലൈറ്റ്. ആദ്യപകുതി ഒരു നല്ല കുടുംബപരമായ ഒരു ഡ്രാമയാണെങ്കിൽ രണ്ടാം പകുതി ചിത്രത്തിൻറെ കഥയ്ക്ക് ആക്കവും വേഗതയും കൂടുന്നു. പുതുമ അധികമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥയാണെങ്കിലും അത് കൈകാര്യം ചെയ്ത രീതിയാണ് ഈ ചിത്രത്തിനെ ഒരു മികച്ച സിനിമയാക്കുന്നത്. അതിനു സംവിധായകന്റെ കഴിവിനെ തന്നെ അംഗീകരിക്കണം. ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങളൊന്നും തന്നെ സിനിമയിൽ തോന്നിയിരുന്നില്ല എന്നതാണ് സത്യം.
സത്യരാജ്, തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ പകുതിയിൽ ഉള്ള ബ്രഹ്മാനന്ദത്തിന്റെ കോമഡി നന്നായിട്ടുണ്ടായിരുന്നു. സമ്പത്ത്, ആദിത്യ, നദിയ മൊയ്തു ബാക്കിയുള്ള സഹാനടന്മാരും നടിമാരും അവരവരുടെ ഭാഗങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചു. നായികമാരിൽ കൂടുതൽ സുന്ദരിയായി തോന്നിയത് അനുഷ്ക തന്നെയാണ്. അവരുടെ അഭിനയത്തിലും അത്ര കുറ്റം പറയാനാകുകയുമില്ല.
ദേവി ശ്രീ പ്രസാദിന്റെ ഇമ്പമാർന്ന സംഗീതം ചിത്രത്തിന് നല്ലൊരു മുതൽക്കൂട്ടായിട്ടുണ്ട് . ഇതേതോ ബാഗുന്ധെ എന്നാ പാട്ട് കേഴ്വിക്കു സുഖം തരുന്ന ഒന്ന് തന്നെയാണ്. ഡാൻസ് കൊറിയോഗ്രഫിയും വളരെ നന്നായിട്ടുണ്ട്.
മൊത്തത്തിൽ പറഞ്ഞാൽ ഒരു ഉത്സവകാല ചിത്രം തന്നെയാണ് മിർച്ചി. കുടുംബത്തോട് ഒത്തൊരുമിച്ചു കാണാൻ പറ്റിയ ഒന്ന്.
എന്റെ റേറ്റിംഗ് : 8.3
No comments:
Post a Comment