Cover Page

Cover Page

Friday, July 17, 2015

39. Bhajrangi Bhaijaan (2015)

ബജ്രംഗി ഭായിജാൻ (2015)




Language : Hindi
Genre : Drama
Director : Kabir Khan
IMDB Rating : 7.9


Bhajrangi Bhaijaan Theatrical Trailer


ന്യൂ യോർക്കിനും ഏക്‌ താ റ്റൈഗരിനും ശേഷം കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭജ്രംഗി ഭായിജാൻ. സൽമാൻ ഖാൻ നായകനായ ചിത്രത്തിൽ കരീന കപൂർ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. 

പവൻ കുമാർ ചതുർവേദി ഗ്രാമത്തിൽ നിന്നുമുള്ള സത്യസന്ധനും മനുഷ്യ സ്നേഹിയും പോരാത്തതിന് ഒരു തികഞ്ഞ ഹനുമാൻ ഭക്തനുമാണ്‌. ഒരു നോട്ടം കൊണ്ട് പോലും ആരെയും നോവിക്കാത്ത ഒരു പഞ്ച പാവമാണ്. 
അങ്ങിനെ പവൻറെ അടുക്കൽ ഷാഹിദ എന്നാ 6 വയസുകാരി പാകിസ്താനി പെണ്‍കുട്ടി വന്നെത്തുന്നു. അവളുടെ കുടുംബം ഭാരതത്തിൽ വരുമ്പോഴാണ് കുട്ടിയെ കാണാതെ പോകുന്നത്. ഏതു നാട്ടുകാരിയാനെന്നോ ഏതു മതത്തിലുള്ളതാണെന്നും അറിയാതെ പവൻ തന്റെ ദില്ലിയിലുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ ചെന്ന് കുറച്ചു നാൾ കഴിയുമ്പോൾ അറിയുന്നു, അവൾ പാകിസ്താനിയാണെന്നു. അതോടെ ആകെ കുഴയുന്ന പവൻ, എങ്ങിനെയും അവളെ അവളുടെ മാതാപിതാക്കളുടെ അടുത്തെത്തിക്കണമെന്നു ശപഥം ചെയ്യുന്നു. പിന്നീട് അവരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയാണ് കഥയുടെ ഇതിവൃത്തം. പാകിസ്ഥാനിൽ വെച്ച് ഒരു റിപ്പോർട്ടർ കൂടി അവരുടെ സഹായത്തിനെത്തുന്നു. അവർ സന്തോഷവും സങ്കടവും അറിഞ്ഞുള്ള ഒരു മനോഹരമായ യാത്രയാണ് ചിത്രം കാണിച്ചു തരുന്നത്. പവന്റെയും ഷാഹിദ അല്ലെങ്കിൽ മുന്നി എന്നാ കൊച്ചു കുട്ടിയുടെയും സ്നേഹബന്ധത്തിൻറെ കഥ കൂടിയാണ് ഈ സിനിമ.

ദബങ്ങ് എന്നാ ചിത്രത്തിന് ശേഷം ഞാൻ തീയറ്ററിൽ പോയി കാണുന്ന സൽമാൻ ഖാൻ ചിത്രമാണ് ഇത്. കാരണം, സല്ലുവിന്റെ മച്ചോ വേഷങ്ങൾ എനിക്കൊട്ടും ഇഷ്ടമല്ല എന്നത് തന്നെ കാരണം. സൽമാൻ ഖാൻ എന്നാ സല്ലുവിന്റെ കരീറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാകാം ഇത്. സൽമാൻ ഖാൻ ശരിക്കും അഭിനയിച്ച ചിത്രം കൂടിയാണിത്. പവൻ  കുമാറായി സല്ലു ശരിക്കും തിളങ്ങി. വികാരങ്ങൾ എല്ലാം തന്റെ കഴിവിലും പരമാവധി മുഖത്ത് കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്.

ഈ ചിത്രത്തിൽ സല്ലു ചിരിക്കുന്നുണ്ട്, ചിരിപ്പിക്കുന്നുണ്ട്, കരയിപ്പിക്കുന്നുണ്ട് (നമ്മളെയും കരയിപ്പിക്കുന്നുണ്ട്), ദേഷ്യപ്പെടുന്നുണ്ട് അങ്ങിനെ എല്ലാം ചെയ്യുന്നുണ്ട്. ഒരു അമാനുഷിക ശക്തിയോ ദുഷ്ടന്മാരെ വക വരുത്തുന്ന സല്ലുവിനെ നിങ്ങൾക്കീ ചിത്രത്തിൽ കാണാൻ കഴിയുകയില്ല. അത് തന്നെയാണ് ഞാനീ ചിത്രത്തിൽ കാണുന്ന ഒരു പ്ലസ്‌ പോയിൻറ്. കരീന കപൂർ ഈ ചിത്രത്തിൽ അതീവ സുന്ദരിയായി കാണപ്പെട്ടു. ഹോ!!! അന്യായ സൌന്ദര്യം തന്നെ.. ആദ്യമായി കരീനയെ എനിക്കിഷ്ടപ്പെട്ടു. അധികം റോൾ ഒന്നും ചെയ്യാനുണ്ടായില്ല എങ്കിലും ഉള്ളത് നല്ല വെടിപ്പായി തന്നെ അവർ ചെയ്തു. വികാരപരമായ സീനുകൾ ഒക്കെ അവരുടെ കയ്യിൽ ഭദ്രമായിരുന്നു. ആദ്യ പകുതി സൽമാൻ ഖാൻ ആയിരുന്നു കൊണ്ട് പോയെങ്കിൽ രണ്ടാം പകുതി നവാസുധീൻ സിദ്ദിഖ്വി ആണ് കൊണ്ട് പോകുന്നത്, അവിടെ സൽമാൻ ഖാന് അധികം റോളും ഡയലോഗും കുറവായിരുന്നു. നവാസുധിൻ തകർത്തടിച്ചു എന്ന് തന്നെ പറയാം. അദ്ദേഹം ചെയ്ത ചാന്ദ് നവാബ് എന്നാ റിപ്പോർട്ടർ ഒരു കുറ്റവും തന്നെ കണ്ടെത്താൻ പറ്റില്ല.. ഈ ചിത്രത്തിലെ നായിക കരീനയാണെങ്കിലും ശരിക്കും നായിക ഹർഷാലി മൽഹോത്ര ചെയ്ത ഷാഹിദ/മുന്നി എന്ന ഊമയായ കുട്ടിയാണ്. ഒരു വാക്കു പോലും മിണ്ടാതെ നമ്മുടെ ഹൃദയത്തെ ഈരനണിയിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കുട്ടി. നല്ല മുഖശ്രീ ഉള്ള കുട്ടി, ചിലപ്പോഴെങ്കിലും നമ്മുടെ മനസ്സിൽ, എങ്ങിനെ എങ്കിലും ഈ കുട്ടി ഒന്ന് സംസാരിചിരുന്നുവെങ്കിൽ എന്ന് തോന്നിപ്പിക്കും. ചില സീനുകളിൽ നമ്മുടെ മനസ് കേഴും. ഓം പുരി ചെയ്ത ചെറിയ ഒരു വേഷവും നന്നായിരുന്നു. ശരത് സക്സേന ചെയ്ത കരീനയുടെ അച്ഛൻ കഥാപാത്രവും ഇത്തിരി നേരമാണെങ്കിലും മികച്ചു നിന്നു. 

വിക്രമാർക്കുഡു മഗധീര ബാഹുബലിയ്ക്കു ഒക്കെ കഥയെഴുതിയ വിജയേന്ദ്ര പ്രസാദാണ് ഭാജ്രംഗിയ്ക്കും കഥയെഴുതിയിരിക്കുന്നത്. കബീർ ഖാന്റെ ഡയലോഗുകളും സംവിധാനവും ഘംഭീരമായിരുന്നു. കുറെ അർത്ഥശൂന്യമായ സീനുകൾ അല്ലെങ്കിൽ ബുദ്ധിയ്ക്ക് നിരക്കാത്ത സീനുകൾ ഉണ്ടെങ്കിലും (എല്ലാവരും നന്മ നിറഞ്ഞ മനസിനുടമകൾ.. അങ്ങിനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു), ക്ലീഷേകൾ ഉണ്ടെങ്കിലും, ചില സീനുകൾ ഒക്കെ കാണുമ്പോൾ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് നമ്മുടെ മനസ് ചൊദിക്കുമെങ്കിലും കബീർ ഖാന്റെ സംവിധാനം തന്നെയാണ് ചിത്രത്തെ മുൻപോട്ടു കൊണ്ട് പോകുന്നത്. 
അവസാനം ഒരു ഹീറോ / മനുഷ്യ സ്നേഹി പരിവേഷം  ഒക്കെ സല്ലുവിനു കൊടുക്കുന്നുണ്ട്   കേസിൽ  നിന്ന് രക്ഷപെടാനാണോ എന്നറിയില്ല. എന്നാലും ആ ഫ്ലോയിൽ വലിയ കുഴപ്പം ഒന്നും തോന്നില്ല. 
സരസമായ ലളിതമായ നർമ്മവും (കൊമാടിയ്ക്കായി ഒന്നും പ്രത്യേകിച്ചുണ്ടാക്കിയില്ല എന്നതു അതാസ്വദിക്കാൻ നമുക്ക് യാതൊരു മടിയുമില്ലാതാകുന്നു) ഇത്തിരി പ്രണയവും ഒക്കെ ശരിയായി അളവിൽ തന്നെ ചേർത്തിരിക്കുന്നതിനാൽ ബോർ എന്ന ഖടകം നമ്മളെ കീഴടക്കുന്നില്ല.
അസീം മിശ്രയുടെ ക്യാമറ എടുത്തു പറയേണ്ട ഒന്നാണ്. ഒരു ഒന്നൊന്നര വിഷ്വൽസ് ആണ്. പാകിസ്ഥാനും കാശ്മീരും ഒക്കെ ഭംഗിയായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. ആങ്കിൾ, ഫ്രെംസ് എല്ലാം ഒന്നിനൊന്നു മെച്ചം. പല വിഷ്വലും നമ്മുടെ മനസ്സിൽ മായാതെ നിൽക്കും

പ്രിതം ചക്രവർത്തിയുടെ പാട്ടുകൾ എല്ലാം തന്നെ ചിത്രത്തിനോട് നീതി പുലർത്തി. ജൂലിയസ് പാക്കിയമിന്റെ ബാക്ഗ്രൌണ്ട് സ്കോറും അവസരത്തിനൊത്തുയർന്നു.

മൊത്തത്തിൽ പറഞ്ഞാൽ നല്ല  ഒരു മനുഷ്യസ്നേഹി ചിത്രമാണ് ഇത്തവണ സൽമാൻ ഖാൻ  നമുക്കു വേണ്ടി ഈദിനു സമർപ്പിച്ചിരിക്കുന്നത്. മാനുഷിക ബന്ധങ്ങളുടെയും പാകിസ്ഥാൻ - ഇന്ത്യ ബന്ധത്തെക്കുറിച്ചും മതങ്ങളെക്കുറിച്ചും ഈ ചിത്രം പറഞ്ഞു പോകുന്നുണ്ട്. 

ഒരു വാക്ക് പോലും സംസാരിക്കാതെ തൻറെ കുഞ്ഞിക്കണ്ണുകൾ (ഇത്തിരി വലിയ കണ്ണുകൾ ആണ്) കൊണ്ടു മാത്രം അഭിനയിച്ച ഹർഷാലി മൽഹോത്ര എന്നാ കുട്ടിയാണ് ഹൈലൈറ്റ്. 

സൽമാൻ  ഖാൻറെ  ഒരു വിത്യസ്ത ചിത്രം കാണണം എന്നാഗ്രഹിക്കുന്നവർക്ക് യാതൊരു ഷങ്കയുമില്ലാതെ തന്നെ കാണാം.

എൻറെ  റേറ്റിംഗ്  : 9 ഓണ്‍ 10  

വാൽക്കഷ്ണം: ചവറു സിനിമകളെ വിജയിപ്പിച്ചും, 100 200 കോടി ക്ലബ്ബുകളിൽ ഇരിപ്പിടമുണ്ടാക്കി കൊടുക്കുന്ന ബോളിവുഡിലെ പ്രേക്ഷകർ ഈ കൊച്ചു നല്ല സിനിമ വിജയിപ്പിക്കുമോ എന്നൊന്നും അറിയില്ല. 100 കോടി ക്ലബ്ബിൽ എത്തുമെന്നും എനിക്ക് യാതൊരു ഉറപ്പില്ല.. എന്നാൽ കൂടി ഒന്ന് പറയാം, ഒരു നല്ല സിനിമയുടെ ഭാഗമായെന്നു അഭിമാനത്തോടെ പറയാം സൽമാന്...



No comments:

Post a Comment