കൊമ്പൻ (2015)
Language : Tamil
Genre : Action | Comedy | Drama
Director : M. Muthaiah
IMDB Rating : 5.6
Komban Theatrical Trailer
2007-ൽ പുറത്തു വന്ന പരുത്തിവീരനു ശേഷം ഒരു തമിഴ് നാടൻ കഥാപാത്രവുമായി വരുന്നത് ഇതാദ്യമാണ്. പുതുമുഖമായ മുത്തയ്യ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിയുടെ നായികയായി വരുന്നത് ലക്ഷ്മി മേനോനാണ്. ജി വി പ്രകാശാണ് സംഗീത സംവിധായകൻ.
കൊംബൈയ്യ പാണ്ടിയൻ ഒരു നല്ലവനായ ലോക്കൽ റൌഡി ആണ്. ആര് ആ ഗ്രാമത്തിൽ അനീതി ചെയ്യുന്നുവോ അവരെയെല്ലാം ശിക്ഷിക്കൽ ആണ് പരിപാടി. അത് മൂലം, വില്ലന്മാരുടെ എല്ലാം അപ്രീതി സമ്പാദിക്കുകയും ചെയ്യുന്നു. പളനിയെന്ന പെണ്‍കുട്ടിയെ കണ്ടിഷ്ടപ്പെടുകയും ശേഷം കല്യാണം കഴിക്കുകയും ചെയ്യുന്നു. എന്നാൽ തുടക്കത്തിൽ, പളനിയുടെ അച്ഛനായ മുത്തൈയ്യയുമായി രസക്കേടിലായിരുന്ന കൊമ്പൻ പിന്നീട് സിനിമ പുരോഗമിക്കുമ്പോൾ ഇഷ്ടവും ബന്ധവും കൂടുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ വില്ലന്മാരുമായി കൊമ്പ് കോർക്കുന്ന കൊമ്പൻ, പിന്നീട് തന്റെ കുടുംബത്തെ അവരിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതും പിന്നീട് ഉള്ള കഥാ വികസനം..
പറഞ്ഞു പഴകിയ കഥ അതെ രീതിയിൽ തന്നെ സംവിധായകൻ മുത്തൈയ്യ അവതരിപ്പിച്ചിരിക്കുന്നു. വേറെ പ്രത്യേകിച്ചൊന്നും തന്നെ ഇല്ല എന്ന് പറയാം. എന്നാൽ ശക്തനായ വില്ലന്മാർ ഇല്ലാത്തതും ഒരു പോരായ്മയായി തോന്നി. അത് കൊണ്ട് ഒരു പക്കാ മാസ് ചിത്രം അനിയിച്ചോരുക്കുന്നതിൽ സംവിധായകൻ പരാചയപ്പെട്ടു എന്ന് വേണം അനുമാനിക്കാൻ. വെറുതെ ഹീറോയിസം കാണിക്കാൻ വേണ്ടി മാത്രമായി ഒതുങ്ങി പോയി.
കാർത്തി തന്റെ സ്വത സിദ്ധമായ ശൈലിയിൽ തന്നെ അഭിനയിച്ചിരിക്കുന്നു. നല്ല സ്ക്രീൻ പ്രെസെൻസ് തന്നെയാണ് കാര്ത്തിയ്ക്ക്, ഒരു പക്ഷെ സഹോദരനായ സൂര്യയെക്കാളും തോന്നി എനിയ്ക്ക്. ലക്ഷ്മി മേനോൻ ചെയ്ത കഥാപാത്രം നന്നായിരുന്നു. നല്ല ഭംഗിയും ഉണ്ടായിരുന്നു ചിത്രത്തിൽ കാണാൻ. പഴയകാല ഗ്രാമത്തിൻ നായകനായിരുന്ന രാജ്കിരൻ വളരെ നല്ല ഒരു വേഷം ചെയ്തിട്ടുണ്ട് ഇതിൽ. ഏകദേശം നായക തുല്യ കഥാപാത്രം എന്ന് പറയാം. കോമഡിയും തരക്കേടില്ലായിരുന്നു. തമ്പി രാമൈയ്യയും കാർത്തിയും ചെയ്ത കോമഡി രസം തരുന്നവ ആയിരുന്നു.
പാട്ടുകൾ വലിയ മെച്ചം ഒന്നുമിലായിരുന്നു. ജിവിപി നിരാശപ്പെടുത്തി എന്ന് പറയാം. പക്ഷെ അധിക നാൾ നില നില്കാനുള്ളത് ഒന്നുമില്ല. അതിൽ "കറുപ്പ് നെറത്തഴഗി" എന്നാ ഗാനം മികച്ചു നിന്നു.
മൊത്തത്തിൽ പറഞ്ഞാൽ ഒരു തവണ മാത്രം കാണാൻ കഴിയുന്ന ഒരു സിനിമ.. അതിനു മേൽ ഒന്നുമില്ലാത്ത ചിത്രം.
വെറും 15 കോടി മുതൽമുടക്കിൽ വന്ന കൊമ്പൻ 58 കോടി നേടിയ്യേന്നത് വേറെ കാര്യം.
എന്റെ റേറ്റിംഗ്: 5.6 ഓണ്‍ 10
No comments:
Post a Comment