Cover Page

Cover Page

Sunday, July 12, 2015

25. Big Hero 6 (2014)

ബിഗ് ഹീറോ 6 (2014)




Language : English
Genre : Action | Animation | Comedy | Family
Director : Chris Williams | Don Hall
IMDB Rating : 7.9


Big Hero 6 Trailer


വാൾട്ട് ഡിസ്നിയുടെ 2014ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ ആക്ഷൻ കോമഡി ചിത്രമാണ് ബിഗ് ഹീറോ 6. മാർവൽ കൊമിക്സിന്റെ ഇതേ പേരിലുള്ള ഒരു പുസ്തകത്തിനെ ആസ്പധമാക്കിയാനു ഈ ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ബേമാക്സ് എന്ന കാറ്റ് നിറച്ച റോബോട്ടും ഹിറോ എന്ന പതിന്നാലു വയസ്സുകാരാൻ കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബിഗ് ഹീറോ 6.

സാൻ ഫ്രാൻസോക്യോ എന്ന നഗരത്തിലെ ഹിറോ എന്ന 14 വയസുകാരൻ കുട്ടി ആണ് ഈ പടത്തിലെ ഹീറോ. അച്ഛനും അമ്മയും ഇല്ലാത്ത ഹിറോയ്ക്കു കൂട്ടായി ചേട്ടൻ തടാഷിയും അമ്മായി കാസും മാത്രമാണുള്ളത്.. 14 വയസുകാരന്റെ ബുദ്ധിയ്ക്കും അതീതമാണ് ഹിറോയുടെ ബുദ്ധി. ബോട്ട് ഫൈറ്റ് (Robot war ) എന്ന കളിയിൽ അജ്ജയ്യനാകണം എന്നതാണ് ഹിറോയുടെ ലക്ഷ്യം. അതിനായി സ്വന്തമായി ഒരു റോബോട്ട് വരെ ഉണ്ടാക്കിയിട്ടുണ്ട് ടിയാൻ. ഹിറോയുടെ കഴിവ് ഇങ്ങനെ നശിപിക്കുന്ന കണ്ടിട്ട് അതിൽ താല്പര്യമില്ലാത്ത തടാഷി തൻറെ സര്വകലാശാലയിലെ തൻറെ റോബോട്ടിക്സ് ലാബിൽ ഹിറോയെ കൊണ്ട് പോകുന്നു. അവിടെ വെച്ച് ബേമാക്സ് എന്ന തൻറെ സ്വന്തം കണ്ടു പിടിത്തമായ റോബോട്ടിനെ പരിചയപ്പെടുത്തുന്നു. അവിടെ വന്നതിനു ശേഷം ഹിറോയ്ക്ക് എങ്ങിനെയും ആ സർവകലാശാലയിൽ ചേരണം എന്നാഗ്രഹമായി. അവിടുത്തെ റോബോട്ടിക്സ് വിങ്ങിന്റെ തലവനായ കാല്ലാഘനെ പ്രീതിപ്പെടുത്തി കഴിഞ്ഞാൽ മാത്രമേ അവിടെ പ്രദർശനം കിട്ടുകയുള്ളൂ. അങ്ങിനെ ഹിറോ മൈക്രോബോട്ട്സ് എന്ന പ്രൊജെക്റ്റ് ചെയ്യുന്നു. അതിൽ തല്പരനായ കല്ലാഘാൻ അവനു അവിടെ പ്രവേശനം അനുവദിക്കുന്നു. പക്ഷെ ആ പ്രദർശനശാലയ്ക്ക് പെട്ടെന്ന് തീ പിടിക്കുകയും അതിൽ പെട്ട് പ്രൊ. കല്ലഘനും രക്ഷിക്കാനായി ഉള്ളിൽ പോയ തടഷിയും മരിയ്ക്കുന്നു. ഇതിൽ ആകെ വിഷമിതനായ ഹിറോ ആരോടും സംസാരിക്കാതെ ഒരേ മുറിയില തന്നെ കഴിഞ്ഞു കൂടുന്നു. ഒരു ദിവസം അബദ്ധത്തിൽ ബെമാക്സിനെ activate ചെയ്യുന്നു. ബെമാക്സ് ഹിറോയുടെ ഒരു മൈക്രോബോട്ടിനെ പിന്തുടർന്ന് ഒരു warehouse -ഇൽ ചെല്ലുന്നു. അവിടെ നിന്നും ഹിറോ മനസിലാക്കുന്നു അവന്റെ ചേട്ടനും പ്രൊഫസ്സറും മരിച്ചത് ഒരു അപകടത്തിൽ മരിച്ചതല്ല, പക്ഷെ കൊല്ലപ്പെട്ടതാണെന്ന്.. തുടർന്ന് തടാഷിയുടെ കൂടുകാരുമായി ചേർന്ന് ഒരൂ ബാൻഡ് ഓഫ് ടെക്-ഹീറോസ് ഉണ്ടാക്കി തൻറെ ജ്യേഷ്ടന്റെ ഘാതകന്മാരെ കണ്ടു പിടിക്കാൻ പോകുന്നതാണ് കഥ.

വലിയ പ്രതീക്ഷയോന്നുമില്ലാതെയാണ് ഈ ചിത്രം ഞാൻ കാണാനിരുന്നത്. പക്ഷെ എനിക്കിഷ്ടായി. കാരണം ഈ ചിത്രത്തിൻറെ simplicity , പിന്നെ രസകരമായി തന്നെ കോമഡിയും ആക്ഷനും എല്ലാം ചിത്രീകരിച്ചിരിക്കുന്നു. സ്ഥിരം അനിമേഷൻ സിനിമകളിൽ വരുന്ന സീന്സ് ഉണ്ടെങ്കിലും, കഥയിലെ പുതുമയും ട്രീറ്റ്മെന്റിലും വരുത്തിയ മാറ്റങ്ങൾ കൊണ്ട് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്.ബെമാക്സ് എന്ന റോബോട്ടിനെ എല്ലാവര്ക്കും ഇഷ്ടപ്പെടും, ഭയങ്കര ക്യൂട്ട് ആണ് അതിന്റെ ചലനങ്ങളും സംസാരവും. ഓടുന്നതൊക്കെ കാണാൻ നല്ല രസം തന്നെയാണ്. കൂടെ വരുന്ന തടഷിയുടെ കൂട്ടുകാരും ഒന്നിനൊന്നു മെച്ചമാണ്. ക്ലൈമാക്സിലുള്ള ട്വിസ്റ്റും ക്ലൈമാക്സും നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. കുറച്ചധികം പോരായ്മകൾ ഉണ്ടെങ്കിലും ഒരു സാധാരണ പ്രേക്ഷകനെ ത്രിപ്തിപ്പെടുത്തു ഈ ചിത്രം. നല്ല fast - paced ചിത്രം തന്നെയാണ് ബിഗ് ഹീറോ 6.

അനിമേഷൻ കൊമാടികൾ ഇഷ്ടപ്പെടുന്നവര്ക്ക് കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ്.. Recommended

എന്റെ റേറ്റിംഗ്: 8 ഓണ് 10

No comments:

Post a Comment