Cover Page

Cover Page

Wednesday, July 8, 2015

09. Muni 3 - Kanchana 2 (2015)

മുനി 3 -കാഞ്ചന 2 (2015)




Language : Tamil
Genre : Comedy | Horror

Directore : Raghava Lawrence
IMDB Rating : 6.3


Kanchana 2 Trailer


രാഘവ ലോറൻസ് ഒരു സകലകലാവല്ലഭൻ തന്നെ. അല്ലെങ്കിൽ ഇത്ര കാര്യങ്ങൾ വിജയകരമായി ഒറ്റയ്ക്ക് ചെയ്യാൻ ചെയ്യുമോ? ഇതാണ് കാഞ്ചന 2 കണ്ടപ്പോൾ ആദ്യം എന്റെ മനസ്സിൽ തോന്നിയത്. വമ്പൻ വിജയങ്ങളായ മുനി സീരീസിന്റെ മൂന്നാം ഭാഗമായി കാഞ്ചന 2 വരുമ്പോൾ സാധാരണ സിനിമാ പ്രേമികൾക്ക് പ്രതീക്ഷകൾ വാനോളമായിരിക്കും. എന്നാൽ, ആ പ്രതീക്ഷകളെ ഒന്നും ഒരു ശതമാനം പോലും തെറ്റിക്കാതെ തന്നെ മുൻപിലെത്തിചു രാഘവ ലോറൻസ്.

രാഘവ ആറു ഗെറ്റപ്പിൽ വരുന്നതിലും പുറമേ താപ്സീ, നിത്യ മേനെൻ, പൂജ രാമചന്ദ്രൻ, ജയപ്രകാശ്, മനോബാല, ശ്രീമാൻ, കോവൈ സരള എന്നാ നീണ്ട താരനിര തന്നെയുണ്ട്. ഡി.ഓ.പി രാജവേൽ ആണ് നിർവഹിച്ചത്. തമൻ (ഒരു പാട്ട്), ലിയോണ് ജേംസ് (2 പാട്ട്), സി സത്യാ (ഒരു പാട്ട്) പിന്നെ അശ്വമിത്ര (ഒരു പാട്ട്) എന്നിവരാണ് പാട്ടുകള്ക്ക് ഈണം കൊടുത്തിരിക്കുന്നത്. തമൻ തന്നെയാണ് ബിജിഎമ്മും.

കഥയധികം പറയുന്നില്ല, കാരണം ഇതൊരു ക്ലീഷേ പ്രേത കഥ തന്നെയാണ്. കഥയിൽ യാതൊരു പുതുമയില്ലെങ്കിലും, രാഘവ ഇതിനു നല്കിയിരിക്കുന്ന ട്രീട്മെന്റാണ് പടം ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ നമ്മളെ പിടിച്ചിരുത്തുന്നത്. ലൊക്കേഷൻ ആണെങ്കിലും, ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന ക്യാമറ ഫിൽറ്റെർസ്, പിന്നെ തമന്റെ ബിജിഎം എല്ലാം തന്നെ ഹോററിന്റെ മാറ്റു കൂട്ടാൻ സഹായിച്ചിരിക്കുന്നു. കുറെയധികം സീൻസ് നമ്മുടെ രക്തസമ്മർദ്ദം കൂട്ടുമെങ്കിലും തുടർന്ന് വരുന്ന കോമഡി, ആ സീനുകളുടെ ആക്കം കുറയ്ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഞാനിതിനെ ഒരു ഹൊറർ ചിത്രമായി വിശേഷിപ്പിക്കുന്നില്ല, പകരം ഹൊറർ മേമ്പൊടി ചേർത്ത ഒരു കോമഡി ചിത്രം.

ആദ്യ പകുതി ചിരിയുടെ മാലപ്പടക്കവും നല്ല രീതിയിൽ ഭീതിപ്പെടുത്തുന്ന സീൻസ് ഉണ്ടെങ്കിലും രണ്ടാം പകുതി കഥ ഇത്തിരി സീരിയസ് ആകുന്നുണ്ട്. എപ്പോഴും ഇന്ത്യൻ പ്രേതങ്ങൾക്കു ഒരു ഫ്ലാഷ്ബാക്ക് ഉണ്ടാവുമല്ലോ, അതിവിടെയും തെറ്റിക്കുന്നില്ല.. ഞാൻ നേരത്തെ പറഞ്ഞത് ക്ളിഷേയുടെ മാലപ്പടക്കമാണെങ്കിലും സിനിമയുടെ രസച്ചരട് പൊട്ടിപ്പോകാതെ നോക്കുന്നുണ്ട് രാഘവ. നല്ല ശതമാനം തന്നെ അദ്ദേഹം അതിൽ വിജയിച്ചിട്ടുമുണ്ട്.

കോവൈ സരളയുടെ തനതായ ടയലോഗ് ഡെലിവേരിയും അവരുടെ ശൈലിയും എല്ലാം പൊട്ടിച്ചിരി സമ്മാനിക്കുന്നുണ്ട്. രാഘവ, ശ്രീമാൻ, മനോബാല, മയിൽസാമി എന്നിവരും ഒട്ടും മോശമാക്കിയില്ല.

ഏറ്റവും വലിയ അത്ഭുതം, ഈ സിനിമയിൽ നിത്യാ മേനന്റെ പ്രകടനമാണ്, അവർ ഗംഗയായി ശരിക്കും തകർത്ത്. കിടയറ്റ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

താപ്സീ തന്റെ റോൾ വളരെ ഭംഗിയാക്കി. ബേബിയും കാഞ്ചനയും കണ്ടതോടെ മൊത്തത്തിൽ ഞാൻ താപ്സീയുടെ ഫാൻ ആയി മാറി. tongue emoticon മുൻപൊട്ടും ഇഷ്ടമായിരുന്നില്ല എന്നതാണ് വേറൊരു കാര്യം.

പാട്ടുകളെല്ലാം തന്നെ നന്നായിട്ടുണ്ട്. നല്ല ഇടവേളകളിൽ പാട്ടുകൾ ഇട്ടതു കൊണ്ട്, ബോറടിപ്പിക്കുന്നുമില്ല.. പ്രത്യേകിച്ച് വായാ എൻ വീരാ എന്നാ ഗാനം, അക്ഷരാർത്ഥത്തിൽ മിന്നിച്ചു എന്ന് തന്നെ പറയാം. നല്ല ടാൻസ് മൂമന്റും വളരെ ഇമ്പമുള്ള ഗാനവും. അനിരുധിന്റെ സുഹൃത്തായ ലിയോണ് ജേംസ് ആണ് സംഗീതം. മൊട മൊട എന്നാ ഗാനവും വളരെ നിലവാരം പുലർത്തി.

ക്ലൈമാക്സ് ഇത്തിരി ബോറാണെന്ന് തന്നെ പറയാം. കുറെയധികം CGI കയറ്റി ആ സീനുകൾ എല്ലാം ബോരാക്കി കളഞ്ഞു എന്ന് പറയാം. പിന്നെ ഒരു ന്യായീകരണം പറയുകയാണെങ്കിൽ, അത് അമാനുഷിക ശക്തികളുടെ പോരാട്ടമായിരുന്നു എന്നാണു. എന്നാൽ കൂടി ഒട്ടും നിലവാരം ഉണ്ടായില്ല എന്നതാണ് വസ്തുത.

മൊത്തത്തിൽ പറഞ്ഞാൽ ഈ സിനിമ നിങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കുകയും കുറച്ചോക്കെ വിഷമിപ്പിക്കുകയും ചെയ്യുമെങ്കിലും, ഒരു കിടിലൻ മാസ് എന്റെർറ്റൈനെർ തന്നെയാണ്.

വെർഡിക്റ്റ് : ക്ലാസ് + മാസ്സ്

എന്റെ റേറ്റിംഗ്: 8.5 ഓണ് 10

No comments:

Post a Comment