Cover Page

Cover Page

Saturday, July 11, 2015

22. Baahubali (2015)

ബാഹുബലി - ദി ബിഗിനിംഗ് (2015)




Language : Telugu
Genre : Action | Drama | Fantasy | History
Director : S.S. Rajamouli
IMDB Rating: 9.4*

Baahubali Theaterical Trailor


ഭാരതത്തിന്റെ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രം എന്നാ നിലയ്ക്ക് ബാഹുബലിയ്ക്കു ഏതൊരു ചിത്രത്തേക്കാൾ മുകളിലായിരുന്നു പ്രചാരം. സാധാരണ ഗതിയിൽ അങ്ങിനെ അമിതമായി പ്രചരിക്കുന്ന ചിത്രം ഒന്നെങ്കിൽ സാങ്കേതികമായോ അല്ലെങ്കിൽ സാമ്പത്തികമായോ തകർന്നടിയാറാണ്പതിവ്. ഉദാഹരണങ്ങൾ നിരവധി.
പക്ഷെ ഈ ചിത്രം സാങ്കേതികമായി തന്നെ ഏതൊരു ഇന്ത്യൻ ചിത്രത്തേക്കാൾ പതിന്മടങ്ങ്‌ മുകളിലാണ് എന്ന് നിസംശയം പറയാം. ഒരു തെലുങ്ക് ചിത്രം എന്നതിലുപരി ഒരു ഇന്ത്യൻ ചിത്രം എന്ന് അറിയപ്പെടാൻ കാരണവും അത് തന്നെ.

മഹിഷ്മതി എന്നാ ദേശത്തിന്റെ ഭരണത്തിനായുള്ള രണ്ടു സഹോദരങ്ങളുടെ പോരാട്ടമാണ് ബാഹുബലി പറയുന്നത്. ചിത്രം പുരോഗമിക്കുന്നത് ശിവ (പ്രഭാസ്) എന്നാ യുവാവിലൂടെയാണ്. നദിയിൽ നിന്നും ലഭിക്കുന്ന ചോരക്കുഞ്ഞിനെ എടുത്തു വളർത്തുന്ന ഒരു പറ്റം ഗ്രാമവാസികൾ. അവൻ വളർന്നു യുവാവായതിനു ശേഷം അവന്തിക എന്നാ ഒരു പോരാളി സ്ത്രീയെ കണ്ടുമുട്ടുന്നു. അവളുടെ ജീവിത ലക്ഷ്യം മഹിഷ്മതി ദേശത്തിൽ ഭല്ലാല എന്നാ രാജാവിന്റെ തടങ്കലിൽ കിടക്കുന്ന ദേവസേന എന്നാ രാജ്ഞിയെ രക്ഷിക്കണം എന്നതാണ്. അവന്തികയുമായി പ്രണയത്തിലാകുന്ന ശിവ അവളുടെ ലക്ഷ്യം തന്റെ ലക്ഷ്യമാക്കി മഹിഷ്മതി ദേശത്തിലേക്കു യാത്രയാകുന്നു. അവിടെ ചെന്ന് ദേവസേനയെ രക്ഷിക്കുന്നത് മൂലം താൻ ആരാണെന്ന് തിരിച്ചറിയുന്നു. ദേവസേന തനിക്കു ജന്മം തന്ന അമ്മയാണെന്നും, ബാഹുബലി തന്റെ അച്ചനാനെന്നും മനസിലാക്കുന്നു. ഇതാണ് ബാഹുബലി - ദി ബിഗിനിങ്ങിന്റെ കഥ. നമ്മൾ മുത്തശ്ശിക്കഥകളിൽ കേട്ട് തഴമ്പിച്ച ഒരു കഥയിൽ 200 കോടി മുടക്കാൻ സാധിച്ച നിർമ്മാതാക്കളുടെധൈര്യം അപാരം തന്നെ. എസ്.എസ്. രാജമൗലിയിൽ ഉള്ള വിശ്വാസം, അതല്ലേ.. എല്ലാം !!!!!

ബാഹുബലിയായും ശിവയായും വന്ന പ്രഭാസ് മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. റാണാ ദാഗ്ഗുബാട്ടിയുടെഭല്ലാലയും ഒട്ടും മോശമാക്കിയില്ല.. പ്രഭാസിന്റെ അത്രയും തന്നെ സ്ക്രീൻസ്പേസ് റാണയ്ക്കുമുണ്ട് എന്നുള്ളത് സത്യം. രമ്യ കൃഷ്ണനാണ് എൻറെ മനം അപ്പാടെ കവർന്നത്, എന്താ സ്ക്രീൻ പ്രെസെൻസ്, എന്താ അഭിനയം, അവർ  അക്ഷരാർഥത്തിൽ തകർത്തു. പടയപ്പയ്ക്ക് ശേഷം അവര്ക്ക് ലഭിക്കുന്ന ശക്തമായ റോൾ എന്ന് തന്നെ പറയാം. സത്യരാജ് സേനാപതി കട്ടപ്പ എന്നാ റോളിൽ ശരിക്കും തിളങ്ങി. "Tailor made" എന്ന് വരെ തോന്നിപ്പോവും. എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് ദേവസേനയായി വന്ന അനുഷ്ക ഷെട്ടിയാണ്. വേഷത്തിലും ഭാവത്തിലും അവർ മികച്ചു നിന്നു. തമന്നയെ അതീവ സുന്ദരിയായി കാണപ്പെട്ടുവെങ്കിലും ഒരു പോരാളി യുവതിയായി ശരിക്കും ഒരുമിസ്‌-കാസ്റ്റിങ്ങ് ആയിട്ടാണ് തോന്നിയത്. ബലം പിടിച്ചിട്ടുള്ള ആ നടത്തവും എല്ലാം മഹാ ബോറായിട്ടു തന്നെതോന്നി. തീയറ്റർ മൊത്തം ചിരിയുടെ മാലപ്പടക്കം തന്നെ തീർത്ത്‌ തമന്നയുടെ അഭിനയം കണ്ടിട്ട്. രാജമൌലി എല്ലാപ്രധാന കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നല്കിയത് മൂലം കഥാവിവരണത്തിന് ഒട്ടും തന്നെ ചോർച്ചതോന്നിയില്ല.

റ്റെക്നിക്കലി ബാഹുബലി എന്ന ചിത്രം മറ്റേതൊരു ഇന്ത്യൻ ചിത്രത്തേക്കാളും പതിന്മടങ്ങ്‌ മുന്നിട്ടു നിൽക്കുന്നു. ചില സീനുകൾ ഹോളിവുഡ് ചിത്രങ്ങളിലെ സീനുകളുമായി കിട പിടിയ്ക്കും പ്രത്യേകിച്ചും അവസാനമുള്ള യുദ്ധഭൂമിയും യുദ്ധവും (ഒരു പരിധി വരെ). എന്നിരുന്നാലും രാത്രി സമയത്തുള്ള ഗ്രാഫിക്സ്  വളരെ മോശം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.. പ്രത്യേകിച്ചും കാട്ടിലെ സീനുകൾ പിന്നെ കൊട്ടാരം സീനുകൾ, പ്രഭാസിന്റെ കൊട്ടാരം ചേസ് എല്ലാം നല്ല ബോറായി മാത്രമാണ് തോന്നിയത്. എല്ലാ വിഭാഗത്തിലും അതീവ ശ്രദ്ധ ചെലുത്തിയ എസ്എസ് ആർ ഇതിൽ കൂടി ശ്രദ്ധ പതിപ്പിക്കാമായിരുന്നു. യുധഭൂമിയും യുദ്ധവും ഒക്കെ ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ചേറ്റവും മനോഹരവും ആശ്ചര്യപ്പെടുത്തുന്നവയുമായിരുന്നു. അത്രയ്ക്ക് ഒറിജിനാലിറ്റി ഫീൽ ചെയ്തു.  ഗ്രാഫിക്സ് എവിടെയെല്ലാം ചേർക്കാൻ സാധ്യതയുണ്ടോ അവിടെയെല്ലാം അദ്ദേഹം ചേർത്തിട്ടുണ്ട്. ശ്രീനിവാസ് മോഹൻ മേൽനോട്ടം വഹിച്ച നല്ല ഒരു ടീം വർക്കിന്റെ ഫലം തന്നെയാണ് ബാഹുബലി.

പീറ്റർ ഹെയ്ന്റെ ആക്ഷൻ ശരിക്കും മികച്ചു നിന്നു. ഒരു മാസ് ഫീലിംഗ്. ഈ ചിത്രത്തിലെ ഫൈറ്റിനായി പ്രഭാസ്,റാണാ, സത്യരാജ്, സുദീപ് എന്നിവർ ആയോധന കലകൾ പഠിച്ചത് ചിത്രത്തിന് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്.അത് ആക്ഷൻ സീനുകൾ കാണുമ്പോൾ മനസിലാകും.

പ്രകൃതി രമണീയത മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്, പ്രത്യേകിച്ചും ആ വെള്ളച്ചാട്ടം. സാബുസിറിലിന്റെ കല എടുത്തു പറയേണ്ട ഒന്നാണ്. നല്ല വർണ്ണശബലവും കണ്ണിനു കുളിർമ്മയേകുന്നതായിരുന്നു.
പ്രഭാസും തമന്നയും തമ്മിലുള്ള പ്രണയ (കോമ്പോ) സീനുകൾ മികച്ചത് തന്നെയായിരുന്നു.

പാട്ടുകൾ ഒന്നിനൊന്നു മെച്ചമായിരുന്നു. അതെ മാതിരി അതിന്റെ ചിത്രീകരണവും. അതെ മാതിരി ബിജിഎംചിത്രത്തിന് ചേർന്നതു തന്നെയായിരുന്നു, എം എം കീരവാണിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ഒരു ഐതിഹാസിക ചിത്രത്തിനു സംഗീതം നല്കുന്നത് എന്ന വളരെ കഠിനമായ ജോലി വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം നിർവഹിച്ചു.

ശോഭു യർലഗദ്ദയും (വേദം, മര്യാദ രാമണ്ണാ, പാഞ്ചാ)  പ്രസാദ് ദെവിയെനിയും ചേർന്ന് നിർമ്മിച്ച ബാഹുബലിസംവിധാനം ചെയ്തത് എസ്.എസ്. രാജമൌലിയാണ്. ആ പേര് തന്നെ മതി, ഈ ചിത്രം എങ്ങിനെയുണ്ടാവും എന്ന് പറയാൻ. എസ്എസ് രാജമൌലി അത് ശിരസാ വഹിച്ചു എന്ന് മാത്രമല്ല, പല കുറവുകൾ ചിത്രത്തിൽ ഉണ്ടെങ്കിലും അതെല്ലാം നല്ലൊരു പരിധി വരെ അദ്ദേഹം ചിത്രത്തിൻറെ മൊത്ത വിലയിരുത്തലുകളിൽ അപ്രത്യക്ഷമാവുന്നുണ്ട്. അദ്ദേഹം ഒരു സംഭവം തന്നെ എന്ന് പറയാം.

ഇന്ത്യൻ സിനിമയിൽ ഇത്രത്തോളം technically brilliance കാണിച്ച ചിത്രം കുറവാണ്. എല്ലാ ബോക്സോഫീസ് റിക്കൊർഡുകളും തിരുത്തിക്കുറിക്കും എന്നതും ഒരു വാസ്തവുമാണ്. ​രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു..  ഇതൊരിക്കലും ഹോളിവുഡുമായി അധികം താരതമ്യം ചെയ്യാതിരിക്കുന്നതാവും നല്ലത്. അത്രയ്ക്കങ്ങെത്തിയില്ല എന്നത് സത്യം.

എന്റെ റേറ്റിംഗ്: 6.3 ഓണ്‍ 10

വാൽക്കഷ്ണം: എസ് എസ് രാജമൌലി ആണ് ഭാരതം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ട സംവിധായകൻ എന്ന്നിസംശയം പറയാം- ഈ ചിത്രം കൊണ്ടും അദ്ദേഹത്തിന്റെ മൊത്തം മൊത്ത സംവിധായക ജീവിതം കൊണ്ട്. കാശ്മുടക്കുന്ന നിർമ്മാതാവിനും കാശ് കൊടുത്ത് കാണുന്ന പ്രേക്ഷകര്ക്കും ഒരേ പോലെ സംതൃപ്തി നൽകാൻ സാധിക്കുന്ന ചുരുക്കം ചിലരിൽ ഒന്ന്.
ശങ്കർ എന്ന സംവിധായകൻ എസ്എസ് ആറിന്റെ കീഴിൽ കുറച്ചു നാൾ അഭ്യസിക്കുന്നത് നല്ലതാണ് എന്ന്തോന്നുന്നു. അദ്ദേഹം വെറുതെ കാശ് പോട്ടിക്കുന്നതല്ലാതെ, പ്രത്യേകിച്ചൊന്നും തന്നെ എടുത്തു പറയാൻകഴിയുകയില്ല എന്നതാണു സത്യം.

No comments:

Post a Comment