Cover Page

Cover Page

Friday, July 10, 2015

17. The Tournament (2009)

ദി ടൂർണമെന്റ് (2009)



Language : English
Genre : Action
IMDB Rating : 6.1

The Tournament Trailer


മനുഷ്യന്റെ ജീവനും കൊല്ലിനും കൊലയ്ക്കും ഒരു വിലയും കല്പ്പിക്കാത്ത ഒരു സമൂഹവും, അവിടെ കൊലകളും എല്ലാം ഒരു വിനോദമായി കാണുന്ന ഒരു പറ്റം കോടീശ്വരന്മാർ ചേർന്ന് നടത്തുന്ന ഒരു ഗേം ഷോ ആണ് ടൂർണമെന്റ്. അവിടെ, ലോക പ്രശസ്തരായ (കുപ്രസിദ്ധി എന്ന് പറയുന്നതാവും അഭികാമ്യം) വാടക കൊലയാളികളാണ് മാറ്റുരയ്ക്കുന്നത്. ഒരേ ഒരു നിയമം മാത്രമേ ഈ ഗെയിമിലുള്ളൂ, ഒരേ ഒരു വിജയി.

സ്കോട്ട് മാൻ സംവിധാനം ചെയ്ത ഒരു ഗോർ ആക്ഷൻ ചിത്രമാണ് ദി ടൂർണമെന്റ്. വിംഗ് രേംസ്, കെല്ലി ഹു, റോബർട്ട് കാർലൈൽ, ലിയാം കണ്ണിങ്ങാം എന്നിവരാണ് കുറച്ചു പ്രശസ്തി നേടിയ അഭിനേതാക്കൾ.

തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ആക്ഷൻ സിനിമയാണിത്. ആക്ഷൻ പ്രേമികൾക്ക് ആവശ്യമായ ആക്ഷനും ഗോർ വയലൻസും എല്ലാം മിക്സ് ചെയ്തു നന്നായി പ്രേസെന്റ്റ്‌ ചെയ്തിട്ടുണ്ട്. ഒരു തവണ കണ്ടിരിക്കാവുന്നതാണ്.. എന്നാൽ കണ്ടില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല താനും.

എന്റെ റേറ്റിംഗ്: 6.6 ഓണ്‍ 10

No comments:

Post a Comment