സ്ട്രെച്ച് (2014)
Language : English
Genre : Comedy | Thriller
Director : Joe Carnahan
IMDB Rating : 6.6
ഒരു ദിവസം കൊണ്ട് ജീവിതം മാറി മറിയുന്ന കഥകളും സിനിമകളും നമ്മൾ ഒരുപാട് കണ്ടിട്ടുമുണ്ട്, കേട്ടിട്ടുമുണ്ട്. . ആ ഒരു ശ്രേണിയിൽ വരുന്ന ചിത്രമാണ് ഇതും. വളരെ സാഹസികമായ ഒരു കോമഡി ആക്ഷൻ (അത്യാവശ്യത്തിനു) ചിത്രമാണ് സ്ട്രെച്ച്. നാർക്, സ്മോകിൻ ഏസസ്, ദി എ-ടീം, ദി ഗ്രേ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോ കർണഹാൻ ആണ് ഈ ചിത്രത്തിൻറെയും സംവിധാനം. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. പാട്രിക് വിൽസണ്‍, ക്രിസ് പൈൻ, ജെസ്സിക അൽബ, ബ്രൂക്ലിൻ ടെക്കെർ, എഡ് ഹെംസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കൂടാതെ ഡേവിഡ് ഹസൽഹോഫ്, റേ ലിയോട്ട, നോർമൻ രീടസ് എന്നിവര് അതിഥി താരങ്ങളായും അഭിനയിച്ചിട്ടുണ്ട്.
ലോസ് ആഞ്ചലസിൽ സിനിമാ മോഹങ്ങളുമായി വന്ന സ്ട്രെച്ച്, അതിൽ പരാജിതനായി ഒരു ലിമോസിൻ ഡ്രൈവർ ആയി ജോലി നോക്കുന്നു. ഒരു കാർ ആക്സിടന്റിലൂടെ പരിചയപ്പെടുന്ന കാണ്ടെസുമായി പ്രണയത്തിലാകുന്നു. ചൂതാട്ടവും മയക്കുമരുന്നും ഉപേക്ഷിച്ച സ്ട്രെച്ച്, വളരെ മാന്യനായി ജീവിക്കാൻ ശ്രമിക്കുന്നു. ഒരു വർഷത്തിനു ശേഷം കാണ്ടെസ് സ്ട്രെച്ചിനോട് നമുക്ക് പിരിയാം എന്ന് സ്ട്രെചിനോട് പറയുന്നു.. ഇതിൽ ആകെ തകര്ന്നു പോകുന്നു സ്ട്രെച്. ചൂതാട്ടത്തിൽ 6000 ഡോളറുകൾ ഇഗ്നെഷിയോ എന്നാ ആളോട് കടം വാങ്ങിയിരുന്ന സ്ട്രെച്, അതെ ദിവസം അർദ്ധരാത്രിക്കുള്ളിൽ തിരിച്ചു കൊടുക്കണമെന്ന് പറയുന്നു. അതിനായുള്ള നെട്ടോട്ടത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും, സ്ട്രെച് കാണിക്കുന്ന സാഹസിക കൃത്യങ്ങളും ആണ് സ്ട്രെച് എന്നാ സിനിമയിൽ പറയുന്നത്.
ഒരു ആക്ഷൻ ത്രില്ലർ ആണെങ്കിലും, അത് വളരെ ലളിതമായി തമാശയിൽ പൊതിഞ്ഞു കാണിച്ചിരിക്കുന്നു സംവിധായകൻ. സിനിമയിലുട നീളം പാട്രിക് വിത്സണ്‍ കസറി എന്ന് പറയാം. ഞാൻ അധികം പടങ്ങൾ അധെഹത്തിന്റെതായി കണ്ടിട്ടില്ലെങ്കിലും, പുള്ളിയുടെ അഭിനയം എനിക്കിഷ്ടമാണ്. വളരെ സരസമായി കഥ പറച്ചിലിൽ, എല്ലാവരും നല്ല അഭിനയം കാഴ്ച വെച്ചിട്ടുണ്ട്, ഒരു ആക്ഷൻ പടം എന്നാ ലേബൽ ഈ ചിത്രതിനുണ്ടെങ്കിലും, ഫൈറ്റ് സീൻസ് കുറവാണ്. സംഭവബഹുലമായി ആണ് ചിത്രം എടുത്തിരിക്കുന്നത്. ബോറടിയ്ക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്. അത്ര വേഗത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്.
സിനിമയ്ക്ക് ചേർന്ന രീതിയിൽ തന്നെയാണ് ബിജിഎം-ഉം ചെയ്തിരിക്കുന്നത്. അത് മൂടിനനുസരിച്ചു കൊണ്ട് പോകുന്നുണ്ട്.
ഈ ഒരു ചിത്രം തീയറ്ററിൽ ഇറങ്ങിയില്ല എന്നുള്ളതാണ് ഒരു സത്യം. ഏറ്റെടുക്കാൻ ആൾക്കാർ ഇല്ലഞ്ഞതാരുന്നു പ്രശ്നം.. പക്ഷെ ഇത് തീയറ്ററിൽ ഇറങ്ങിയിരുന്നേൽ ഒരു സ്ലീപ്പർ ഹിറ്റ് പ്രതീക്ഷിക്കാമായിരുന്നു.
ഒരു നല്ല ആക്ഷൻ കോമഡി പ്രതീക്ഷിക്കുന്നവർക്ക്, തീര്ച്ചയായും കണ്ടിരിക്കാം.
എൻറെ റേറ്റിംഗ്: 7.9 ഓണ്‍ 10
Language : English
Genre : Comedy | Thriller
Director : Joe Carnahan
IMDB Rating : 6.6
Stretch Theaterical Trailor

No comments:
Post a Comment