Cover Page

Cover Page

Sunday, July 12, 2015

27. The Brotherhood Of The Wolf (Le Pacte Des Loupes) (2001)

ബ്രദർഹുഡ് ഓഫ് ദി വൂൾഫ് (ലെസ് പാക്റ്റെ ടെസ് ലൂപ്സ്) (2001)



Language : French
Genre : Adventure | Drama | Horror
Director: Christopher Ganz
IMDB Rating : 7.1

Brotherhood Of The Wolf Trailor


 പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസിലെ ഗെവുടാൻ ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നു. ഇതൊരു അജ്ഞാത ജീവിയാണ് ചെയ്യുന്നതെന്നാണ് നാട്ടിലാകമാനം വർത്തമാനം.  രക്ഷപെട്ടവർ പറയുന്നത് അത് ഒരു ഭീമമായ രൂപമുള്ള ഒരു ചെന്നായ് ആണെന്നാണ്‌. ഫ്രാൻസിന്റെ രാജാവായ ലൂയിസ്ഗ്രി തന്റെ ശാശ്ത്രജ്ഞനായ ഗ്രിഗൊയിർ ഡി ഫ്രൊൻസാക് അദ്ധേഹത്തിന്റെ ബ്ലഡ് ബ്രതറായ  ഇഖൊയി വംശജനായ മാണിയെയും അന്യേഷിക്കാൻ വേണ്ടി ആ ഗ്രാമത്തിലേക്ക് പറഞ്ഞു വിടുന്നു. അവർ ആ ഗ്രാമത്തിലേക്ക് വരുന്ന വഴിക്ക് ഒരു അത്യാസന്ന സമയത്ത് തോമസ്‌ മാർക്വി എന്നാ രണ്ടു യുവാക്കളുമായി സൌഹൃദത്തിലാകുന്നു. അവർ നാല് പേരും കൂടി ഗ്രാമത്തിൽ എത്തിച്ചേരുന്നു. ഗെവുടാനിൽ താമസിക്കുന്നതിനിടെ ആ ഗ്രാമത്തിലെ ഒരു ജന്മിയുടെ മകളായ മരിയാൻ എന്നാ പെണ്‍കുട്ടിയുമായി ഗ്രിഗൊയിർ പ്രണയത്തിലാകുന്നു. അങ്ങിനെ നാല് പേരും കൂടി ആ അജ്ഞാത ജീവിയും തേടി കാട്ടിലേക്ക് പോകുന്നു. ശേഷം കാഴ്ചയിൽ?

സംവിധായകൻ കൂടിയായ ക്രിസ്റ്റഫർ ഗാൻസും സ്റ്റീഫൻ കേബലും കൂടി രചിച്ച ഈ ചിത്രം, വളരെ കൃത്യതയോടും അർപ്പണ ബോധത്തോടും കൂടിയാണ് ഗാൻസ് സംവിധാനം ചെയ്തത്. ചരിത്രപരമായ ഒരു കഥയിൽ ഹൊറർ കൂടി മിക്സ് ചെയ്തു നല്ല ഒരു എന്റെർറ്റൈനെർ സമ്മാനിച്ചു ഗാൻസ്. ഉള്ളിലൊരു ഭയവും ആകാംഷയും നിറയ്ക്കാൻ ഈ ചിത്രത്തിൻറെ ഓരോ സീൻസിനു കഴിയുന്നുണ്ട്. ഒരു നിമിഷം പോലും നമ്മുടെ കണ്ണിമ വെട്ടാതെ (അല്ലേൽ വേണ്ട, അതിത്തിരി ഓവർ ആകും) ബോറടിക്കാണ്ട് കാണാൻ കഴിയും. ഉചിതമായ തകർപ്പൻ ബാക്ഗ്രൌണ്ട് സ്കോർ (വിചിത്രമായതും പഴയ രീതിയും നല്ല പോലെ മിക്സ് ചെയ്തിട്ടുണ്ട്), തകർപ്പൻ ആക്ഷൻ രംഗങ്ങൾ, കണ്ണിനു കുളിർമ്മ നല്കുന്ന സ്ഥലങ്ങളും, കിടിലൻ ഫോട്ടോഗ്രാഫിയും എല്ലാം ചേർന്ന് ഒരു പൂർണ്ണമായ ചിത്രമാണ്. സംവിധായകന് തന്നെയാണ് ഫുൾ മാർക്കും.
മോണിക ബെല്ലൂചിയുടെ ഒരു സീൻ എടുത്തിരിക്കുന്ന രീതി മാത്രം മതി ഈ ചിത്രത്തിനെ അളക്കാൻ (നഗ്നത അല്ല ഞാൻ ഉദ്ദെശിചിരിക്കുന്നത്).

പ്രകടനത്തിന്റെ കാര്യത്തിൽ എല്ലാവരും നന്നായിരുന്നു. എനിക്ക് അഭിനേതാക്കളിൽ ആകെ അറിയാവുന്നത് വിന്സന്റ് കാസിലും മോണിക ബെല്ലൂചിയും പിന്നെ മാർക്ക് ദാകൊസ്കസുമാണ്. നായകനും വില്ലനും എല്ലാം തകര്ത്താടിയ ചിത്രമാണ്. വിന്സന്റ് കാസിൽ എന്നാ അഭിനയ വിസ്മയത്തെ പറ്റി ഞാൻ പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ..

എന്തായാലും, വളരെ നല്ല ഒരു ചിത്രമാണിത്. "എ മസ്റ്റ്‌ വാച്" ഗണത്തിൽ പെടുത്താം!! ഒരു ഫ്രഞ്ച് മാസ്റ്റർപീസ്‌ എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ശ്രിഷ്ടിയെ...

എന്റെ റേറ്റിംഗ്: 8.9 ഓണ്‍ 10

No comments:

Post a Comment