Cover Page

Cover Page

Monday, July 13, 2015

30. Nightcrawler (2014)

നൈറ്റ്ക്രോളർ (2014)




Language : English
Genre : Crime | Drama
Director : Dan Gilroy
IMDB Rating : 7.9

Nightcrawler Theaterical Trailer


ഇതാണ് മച്ചാ പടം.. ശെരിക്കും ത്രിൽ അടിച്ചു പോയി പടം കണ്ടിട്ട്.. നായകന് വേണ്ടി ജയ് വിളിക്കണോ അതോ എന്ത് ചെയ്യണമെന്നു സ്തബ്ധനായി നിന്ന നിമിഷങ്ങൾ. ജേക് ജൈലൻഹാൽ അവതരിപ്പിച്ച ലൂ ബ്ലൂം എന്നാ ആ കഥാപാത്രം സിനിമ കഴിഞ്ഞിട്ടും മനസ്സിൽ തന്നെ നില്ക്കുന്നു. അത്രയ്ക്ക് കറയറ്റ അഭിനയം. ഹോ!!! ഒരു രക്ഷേമില്ല.

ഇനി റിവ്യൂവിലേക്ക് വരാം.

ഡാൻ ഗിൽറോയി സംവിധാനം ചെയ്ത ഒരു ഡാർക്ക് ത്രില്ലറാണ് നൈറ്റ്ക്രോളർ. ജേക് ജൈലൻഹാൽ, റെനേ റുസ്സോ, ബിൽ പാക്സ്റ്റൻ, റിസ് ആഹ്മെദ് ആണ് പ്രധാന കഥാപാത്രങ്ങൾ. അമേരിക്കൻ ന്യൂസ് മാധ്യമങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ.

ലൂയിസ് ബ്ലൂം എന്നാ ലൂ ബ്ലൂം ഒരു തൊഴില രഹിതനായ ചെറുപ്പക്കാരനാണ്. അല്ലറ ചില്ലറ മോഷണമായി ഒക്കെ ജീവിതം കഴിച്ചു കൂട്ടുന്ന ലൂ, ഒരു ദിവസം ഒരു റോഡ് സൈഡിൽ നടക്കുന്ന ഒരു അപകടത്തിൽ വെച്ച് താൻ ഏതു ജോലിയാണ് ചെയ്യേണ്ടത് എന്ന് തിരിച്ചറിയുന്നു. അത് ഒരു ഫ്രീലാൻസ് റിപ്പോർട്ടറുടെ ജോലിയാണ്. അങ്ങിനെ ഒരു മോഷ്ടിച്ച മുതൽ കച്ചവടമാക്കി അയാൾ ഒരു ഹാന്ടിക്യാമറയും ഒരു പോലീസ് സകാന്നറും വാങ്ങിക്കുന്നു. വളരെ സങ്കീർണ്ണമായ ക്രൈം സീനിൽ എത്തി അവിടുത്തെ വീഡിയോസ് പകർത്തി ചാനലിൽ എത്തിക്കുകയെന്നതാണ് അയാൾ തിരഞ്ഞെടുത്ത ജോലി. അങ്ങിനെ ഒരു ആക്സിടന്റിന്റെ വീഡിയോ ഒരു ലോക്കൽ ചാനലിനു കൊടുക്കുന്നു. നീന എന്ന ആ ചാനലിലെ പ്രൊഡ്യൂസർ ആ ക്ലിപ് വാങ്ങി ലൂവിനെ കൂടുതൽ ഇത്തരം വീഡിയോകൾ കൊണ്ട് വരാൻ വേണ്ടി പ്രോത്സാഹിപ്പിക്കുന്നു. അന്ന് തന്നെ, റിക്ക് എന്ന ഒരാളെ തന്റെ അസ്സിസ്റ്റന്റായി നിയമിക്കുന്നു.. രണ്ടു പേരും കൂടി എതാക്സിടന്റ്റ് നടന്നാലും അവിടെ മുന്നേ എത്താൻ വേണ്ടി ഉള്ള ഓട്ടമാണ്. വളരെയധികം മത്സര മനോഭാവമുള്ള ഈ ജോലിയിൽ എങ്ങിനെയും മുന്നിട്ടെത്തണം എന്ന ഒരു ഭ്രാന്തോടെ അലയുന്ന ലൂ. ലൂവിനു അത് സാധിക്കുമോ എന്നുള്ളതെല്ലാം പിന്നീടുള്ള കഥ പറഞ്ഞു തരുന്നു..

സിനിമ തുടങ്ങി ആദ്യത്തെ 10-15 മിനുട്ട് കഴിയുന്നതോടെ ഫാസ്റ്റ് ട്രാക്കിൽ എത്തുന്നു. ഒരു ക്രൈം ഡ്രാമ ത്രില്ലറായ ഈ ചിത്രം ഒരു ഡാർക്ക് മോഡിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ എന്നല്ല ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾ (ഇവിടെ അമേരിക്കയിലെ ഒരു ലോക്കൽ സ്ഥലം മാത്രം കാണിക്കുന്നു) റേറ്റിങ്ങിൽ മുൻപിലെത്താൻ കാണിക്കുന്ന നീതിശാസ്ത്രപരത്തിനു (Ethics) എതിരായി കാണിച്ചു കൂട്ടുന്ന വിക്രിയകൾ പുറത്തു കാട്ടുന്നുണ്ടിവിടെ. വെറുമൊരു ഡോകുമെന്ററി സ്റ്റൈലിൽ ആയി പോകാവുന്ന ഒരു സ്ക്രിപ്റ്റ് ഇത്രയധികം മനോഹരമായും ചടുലമായും ഒരു കാഴ്ചക്കാരനെ പിടിച്ചിരുത്താൻ പോന്നതാക്കിയ ഡാൻ ഗിൽറോയിയുടെ സ്ക്രിപ്റ്റിന് കൊടുക്കണം ഫുൾ മാർക്ക്. ഈ ഡാൻ ഗിൽറോയ് തന്നെയാണ് വളരെയധികം ക്രിട്ടിക്-പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ റിയൽ സ്റ്റീൽ, ദി ഫാൾ എന്ന ചിത്രങ്ങള്ക്കും കഥയെഴുതിയത്. അപ്പോൾ തന്നെ പുള്ളിയുടെ റേഞ്ച് നിങ്ങൾക്ക് മനസിലായി കാണുമല്ലോ?

രണ്ടാമത് എടുത്തു പറയേണ്ടത് ജേക് അവതരിപ്പിച്ച ലൂ എന്ന കഥാപാത്രമാണ്. തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. തന്റെ ലക്ഷ്യത്തിലെത്താൻ ഇതു ഹീനവും ക്രൂരവുമായിട്ടുള്ള രീതികളും വഴികളും തെരഞ്ഞെടുക്കുന്ന ഒരു വക്രബുദ്ധിക്കാരനായുള്ള ചെറുപ്പക്കാരനായി ജേക് തിളങ്ങി. രൂപത്തിലും ഭാവത്തിലും എന്തിനു കണ്ണിൽ കൂടി അദ്ദേഹം ആ കഥാപാത്രമായി മാറി എന്നതാണ് ജേകിന്റെ പ്രത്യേകത. ഈ വർഷം നിരവധി അവാർഡുകൾക്കായി അദേഹത്തിന് ശുപാർശയും ലഭിച്ചിട്ടുണ്ട്.

റെനെ റുസ്സോവും റിസ് അഹ്മെദും ജെകിനു പടത്തിലുടനീളം നല്ല സപ്പോർട്ട് കൊടുത്തിട്ടുണ്ട്. ബാക്ഗ്രൌണ്ട് സ്കോറും നന്നായിരുന്നു.. പടത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ നല്ല ഒരു പങ്കു വഹിച്ചിട്ടുണ്ട്. ജെയിംസ് ഹോവാർഡ് ആണ് സംഗീത സംവിധായകൻ. ടൈറ്റാനിക്, ഹംഗർ ഗെയിംസ് ഒക്കെ കണ്ടിട്ടുള്ളവർ മറക്കില്ല.

ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു മികച്ച ഡാർക്ക് ത്രില്ലർ.

എൻറെ റേറ്റിംഗ്: 9.1 ഓണ് 10

No comments:

Post a Comment