Cover Page

Cover Page

Saturday, July 18, 2015

40. Anthony Zimmer (2005)

ആന്തണി സിമ്മർ (2005)



Language : French
Genre : Crime | Drama | Romance | Thriller
Director: Jerrome Salle
IMDB Rating : 6.5

Antony Zimmer Theatrical Trailer


ജെറോം സാലെ സംവിധാനം ചെയ്ത ഒരു ഫ്രഞ്ച് റൊമാന്റിക് ത്രില്ലർ ആണ്  ആന്തണി സിമ്മർ. യവാൻ അറ്റൽ, സോഫീ മർകവു, സാമി ഫ്രേ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ബോക്സോഫീസ് ഹിറ്റ്‌ കൂടി ആയിരുന്നു.

ആന്തണി സിമ്മർ ഒരു അതീവ ബുദ്ധിശാലിയായ അന്താരാഷ്‌ട്ര ക്രിമിനൽ ആണ്. ഹവാല പനമിദപാദാനു അയാളുടെ മുഖ്യ കർമ്മം. പോലീസും ക്രൈം എജൻസിയും റഷ്യൻ മാഫിയയും  ഒക്കെ അയാളെ പിടിക്കാനായി തക്കം പാർത്തു ഇരിക്കുകയാണ്. ഒരേ ഒരു പ്രശ്നം മാത്രം, ഒരു ദീർഘമായ പ്ലാസ്റ്റിക് സർജറിയിലൂടെ ആന്തണി തന്റെ മുഖവും ശബ്ദവും മാറ്റിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ, അയാളെ കണ്ടു പിടിക്കുക എന്നാ കാര്യവും വളരെ ബുദ്ധിമുട്ട് തന്നെയാണ്. ഒരേ സമയം പോലീസും മാഫിയവും അയാളുടെ പുറകിലുള്ള കാര്യം അറിയാവുന്നത് കൊണ്ട് ആന്തണി സിമ്മർ പ്രത്യക്ഷമാവുന്നില്ല. അവർക്ക് ആകെ പ്രതീക്ഷയുള്ളത്, ഷിയാറ എന്നാ അന്തണിയുടെ കാമുകി എങ്ങിനെയും ആന്തണിയെ ബന്ധപ്പെടും എന്നുള്ളതാണ്. ഷിയാറ ആന്തണിയ്ക്കായി ഒരു റെസ്റ്റൊറന്റിൽ കാത്തിരിക്കുമ്പോൾ ഒരു കുറിപ്പ് കിട്ടുന്നു, അതിൽ ആന്തണി ഷിയാറയെ പിന്തുടർന്ന് കൊണ്ടിരിക്കിയാണ് അത് കൊണ്ട് യാദ്രിശ്ചികമായി ആരെയെങ്കിലും തിരഞ്ഞെടുക്കണം എന്നായിരുന്നു കുറിച്ചിരുന്നത്‌. ഷിയാറ അങ്ങിനെ ഒരു ട്രെയിനിൽ വെച്ച് ഫ്രാൻസോ റ്റൈലാന്ദർ എന്നാ ആളെ തിരഞ്ഞെടുക്കുന്നു. അതോടെ, പോലീസും മാഫിയയും അയാളുടെ പുറകെ വരുന്നു. ഇതോടെ ജീവന് വേണ്ടിയിട്ടായുള്ള ഓട്ടമാണ് ഫ്രാന്സോയുടെ. ഫ്രാൻസോ രക്ഷപെടുമോ? ആന്തണിയെ ആരു പിടിക്കും? കൊല്ലപ്പെടുമോ? ഷിയാറ ആന്തനിയെ രക്ഷപെടുത്തുമോ? എന്നുള്ള ചോദ്യങ്ങൾക്ക് പിന്നീട് സിനിമ കണ്ടു തന്നെ അറിയണം.

യവാൻ അറ്റൽ ഫ്രാൻസോ ആയിട്ട് തിളങ്ങി. ഒരു പാവത്താനായിട്ടു/ സാധാരക്കാരന്റെ റോളിൽ അദ്ദേഹം തിളങ്ങി. ഷിയാറയായിട്ടു വന്ന സോഫീ മർകവു അതീവ സുന്ദരിയായിട്ടും നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്. ഈ സിനിമയോടെ ഞാൻ സോഫീയുടെ ഫാൻ ആയി തന്നെ മാറി. എന്തോ ഒരു ആകർഷണീയത തോന്നി എന്നുള്ളതാണ് സത്യം.  

പക്ഷെ, ഈ സിനിമയുടെ നായകൻ സംവിധായകനും തിരക്കഥകൃത്തും കൂടിയായ ജെറോം സാലെ ആണ്. കൈവിട്ടു പോകാവുന്ന ഒരു കഥയെ അത്രയ്ക്കും പ്രേക്ഷകരിൽ ഒരു ഓളം സ്രിഷ്ടിക്കണമെങ്കിൽ, ഒരു നിമിഷം പോലും ബോറടിയ്ക്കാതെ കൊണ്ട് പോകണം, നല്ല ബാക്ഗ്രൌണ്ട് സ്കോറും വിഷ്വൽസും, അതിലുമുപരി ചടുലമായ ഒരു തിരക്കഥയും വേണം. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നാ ചിന്ത പ്രേക്ഷകനിൽ  കൊണ്ട് വരണം, കൃത്യമായ ഇടവേളകളിൽ വന്ന ട്വിസ്ട്ടുകളും എല്ലാം ചിത്രത്തിന് സഹായകമായി എന്നു പറയാം. എന്നാൽ ട്വിസ്റ്റുകൾ കഥയുടെ പറച്ചിലിന് ആക്കം കൂട്ടുകയും ചെയ്തു. ഈ വെല്ലുവിളികൾ എല്ലാം ഏറ്റെടുത്തു ജെറോം നന്നായി അത് നടപ്പിലാക്കി എന്നു പറയാം. 

ഒരു ക്രൈം ത്രില്ലർ കാണാനിരുന്ന ഞാൻ ഒരു റൊമാന്റിക് ത്രില്ലർ കണ്ടത്. അതും മനസ്സ് നിറയ്ക്കുന്ന ഒരു റൊമാന്റിക് ചിത്രം. ചിത്രത്തിന് പറ്റിയ രീതിയിൽ തന്നെ അതിന്റെ ബാക്ഗ്രൌണ്ട് സ്കോർ രചിച്ചിട്ടുണ്ട്. നല്ല സംഭാഷണങ്ങളും നല്ല സീനുകളും സിനിമയിൽ കാണാൻ കഴിയും. അധികം വയലന്റായുള്ള ആക്ഷാൻ സീനുകളോ, സ്പെഷ്യൽ എഫെക്ടു  ളോ ഒന്നുമില്ലാത്ത ഒരു സിമ്പിൾ ചിത്രമാണ് ആന്തണി സിമ്മർ.

റോമാന്റിക് ത്രില്ലർ  ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കാം.

എന്റെ റേറ്റിംഗ് : 7.3 ഓണ്‍ 10

വാൽക്കഷ്ണം: ഈ ചിത്രം 2010-ൽ ജോണി ടേപ്പും അഞ്ചലീന ജോളിയും ചേർന്നഭിനയിച്ച ടൂറിസ്റ്റ് ആയി റീമേക്ക് ചെയ്തിട്ടുണ്ട്. ഒരു ബോക്സോഫീസ് ഹിറ്റായിരുന്ന ചിത്രം ഒറിജിനലിനോട് നീതി പുലർത്തിയില്ല എന്നാ ഒരു ക്രിറ്റിക്സ് അഭിപ്രായവുമുണ്ട്.

No comments:

Post a Comment