Cover Page

Cover Page

Friday, July 17, 2015

38. A Walk Among The Tombstones (2014)

എ വോക്ക് എമംഗ് ദി റ്റൂമ്പ്സ്റ്റൊൻസ് (2014)




Language : English
Genre : Crime | Drama | Thriller
Director : Scott Green
IMDB Rating : 6.5

A Walk Among The Tombstones Theatrical Trailer


ലോറൻസ് ബ്ലോക്കിന്റെ നോവലിനെ ആസ്പദമാക്കി സ്കൊട്ട് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് എ വോക്ക് എമംഗ് ദി റ്റൂമ്പ്സ്റ്റൊൻസ്. ലിയാം നീസ num ദാൻ സ്ടീവന്സുമാണ് (ദി ഗസ്റ്റ്) ഈ സൈക്കോ ത്രില്ലറിൽ അഭിനയിച്ചിരിക്കുന്നത്.
ലിയാം നീസൻ എന്നാ പേരു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു കാഴ്ച്ചപ്പാടുണ്ടാവും പ്രത്യേകിച്ചും റ്റേക്കണ് എന്ന ചിത്രത്തിന് ശേഷം. ഒരു ആക്ഷൻ ഹീറോ ഇമേജ് അദ്ദേഹം നമ്മൾ കാഴ്ച്ച്ചക്കാർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. ഈ ചിത്രം ആ ജോണറിലുള്ള ചിത്രമല്ല എന്ന് ഞാനാദ്യമേ പറഞ്ഞു കൊള്ളുന്നു.

വർഷം 1991
മാത്യു സ്കടടർ ഒരു ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മേന്ടിലെ ഒരു ഓഫീസർ ആണ്. ഒരു ഒഴിവുള്ള സമയം, അദേഹം സൗജന്യമായി പോലീസ് ഉദ്യോഗസ്ഥർക്ക് മദ്യം സേവിക്കുന്ന ബാറിൽ മദ്യപിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മോഷണ ശ്രമം നടക്കുന്നു. അത് തടയുന്നതിനിടെ മൂന്നു കള്ളന്മാരെയും വെടിവേചിടുന്നു, അക്കൂട്ടത്തിൽ അബദ്ധത്തിൽ ഒരു ബുള്ളറ്റ് ഏഴു വയസുകാരിയുടെ കണ്ണിൽ കൊണ്ട് തൽക്ഷണം മരിക്കുന്നു. ഈ സംഭവത്തിൽ ആകെ ഉലയുന്ന മാത്യു ജോലിയിൽ നിന്നും വിരമിക്കുന്നു.


എട്ടു വർഷത്തിനു ശേഷം, മാത്യു ഒരു സ്വതന്ത്ര ഡിറ്റക്റ്റീവ് ആയി ജോലി ചെയ്യുന്നു. ഒരു രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന മാത്യുവിന്റെ അടുത്ത് പീറ്റർ എന്നാ ഒരാൾ സഹായം അഭ്യർഥിച്ചു വരുന്നു. തൻറെ സഹോദരനെ ഒന്ന് കാണണം എന്നായിരുന്നു ആവശ്യം. അതിനു ശേഷം മാത്യു കെന്നിയെ (പീറ്ററിന്റെ സഹോദരൻ) കാണുന്നു. തൻറെ ഭാര്യയെ ആരോ തട്ടിക്കൊണ്ടു പോയി, വിട്ടു കൊടുക്കണമെങ്കിൽ ഒരു മില്യൻ കൊടുക്കണമെന്നും, ഫോണിൽ കൂടി അജ്ഞാതർ സന്ദേശം കൊടുക്കുകയും, അതിനു ശേഷം ഒരു മില്യൻ ഇല്ല പകരം ആകെ 400,000 മാത്രമേയുള്ളുവെന്നും അത് തരാൻ കഴിയുമെന്നും ക്രിസ്ടോ അവരുടെ അടുത്ത് പറയുന്നു. അത് കൊടുത്തതിനു ശേഷം, ക്രിസ്റ്റൊയ്ക്കു ഭാര്യയെ തിരിച്ചു കിട്ടിയില്ല എന്ന് മാത്രമല്ല, ഭാര്യയുടെ ജഡം പല പല ബാഗുകളിൽ ആണ് കിട്ടുന്നത്. ആ കൃത്യം ചെയ്തവരെ കണ്ടു പിടിച്ചു കൊടുക്കണമെന്നും അവരെ കണ്ടു കിട്ടിയാൽ താൻ തന്നെ അവരെ കൊല്ലണമെന്നും പറയുന്നു. ആദ്യം ഈ ദൗത്യം ഏറ്റെടുക്കുന്നില്ല കാരണം ക്രിസ്ടോയ്ക്ക് തൊഴിൽ കള്ളക്കടത്താണെന്നു മനസിലാക്കുന്നു. എങ്കിലും മാത്യു പിന്നീട് അന്യെഷിക്കാമെന്നു സമ്മതിക്കുന്നു.

അതിനു ശേഷം മാത്യു പഴയ സമാനമായ കേസുകൾ തിരയുമ്പോൾ, ഒരു കേസ് കാണുന്നു, അതിനെ പറ്റി അന്യേഷിച്ചു വരുമ്പോൾ കൊലപാതികളുടെ ഉദ്ദേശ്യം മനസിലാക്കുന്നു. DEAയുമായ് എന്തോ ബന്ധമുള്ളവരാണ് ഇത് ചെയ്യുന്നതെന്നും, അവർക്ക് സമൂഹത്തിലെ കല്ലക്കടത്തുകാരായ ആള്ക്കാരെ ആണ് ഉന്നം വെയ്ക്കുന്നത് എന്നും മനസിലാക്കുന്നു. ഇതിനു ശേഷം മാത്യു ക്രിസ്റ്റൊയൊടു പറയുന്നു അയാളുടെ പരിചയത്തിൽ/സുഹൃദ് വലയത്തിൽ ഉള്ളവർക്ക് ഇതേ മാതിരി അനുഭവം ഉണ്ടാകുമെന്നും അങ്ങിനെ സംഭവിച്ചാൽ തന്നെ അറിയിക്കണമെന്നും പറയുന്നു.

പിന്നീട് യൂറി എന്ന ക്രിസ്റ്റൊയുടെ സുഹൃത്തിൻറെ കുട്ടിയെ (പെണ്കുട്ടി) തട്ടിക്കൊണ്ടു പോകുന്നു. ഇത് മാത്യുവിനെ അറിയിക്കുന്നു. ഇതിനു ശേഷം കുട്ടിയെ വീണ്ടെടുക്കുമോ? എങ്ങിനെ വീണ്ടെടുക്കും? ആ പെണ് കുട്ടി കൊല്ലപ്പെടുമോ? ആ കുറ്റവാളികളെ കണ്ടുപിടിക്കുമോ?? എങ്ങിനെ പിടിക്കും? എന്നുള്ളതാണ് കഥയുടെ ക്ലൈമാക്സ്.

ലിയാം നീസൻ നല്ല പ്രകടനം തന്നെയാണ് ഈ ഡാർക്ക് ത്രില്ലറിൽ കാഴ്ച വെച്ചിരിക്കുന്നത്. ഒരു ആക്ഷൻ പ്രകടനം കാത്തിരിക്കുന്നവർക്ക് നിരാശയാകും ഫലം. എന്നാൽ, ഒരു നല്ല കുറ്റാന്യേഷണ ചിത്രം കാത്തിരിക്കുന്നവർക്ക് നല്ല ഒരു ചിത്രവുമായിരിക്കും ഇത്. അത്ര ഞെട്ടിക്കുന്ന സസ്പെൻസ് ഒന്നും ഒരുക്കിയിട്ടില്ല എന്നാൽ നല്ല ഒരു സ്റ്റൈലിഷ് ത്രില്ലർ തന്നെ കാണാൻ കഴിയും. സ്കൊട്ട് ഫ്രാങ്കിന്റെ സംവിധാനം എടുത്തു പറയേണ്ടത് തന്നെയാണ്. ഞാൻ ബുക്ക് വായിച്ചിട്ടില്ല, എന്നാൽ കൂടി നല്ല രീതിയിൽ ബുക്കിന്റെ എല്ലാ വശങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട് എന്ന് എനിക്ക് സിനിമ കണ്ടപ്പോൾ തോന്നി. ചില സിനിമകൾ നമുക്ക് അങ്ങിനെയൊരു തോന്നല ജനിപ്പിക്കും.

ഇതിൽ എടുത്തു പറയേണ്ടത് ഒരു ആഫ്രിക്കൻ അമേരിക്കൻ കുട്ടിയായി അഭിനയിച്ചിരിക്കുന്ന കുട്ടി നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. മാത്യു എന്ന കതാപാത്രത്തിനോട് സൌഹൃദം പങ്കിടുകയും നിര്ന്നായക ഘട്ടത്തിൽ സഹായികുകയും ചെയ്യുന്ന കുട്ടി. ആ ബാലന്റെ അഭിനയം വളരെയധികം നന്നായി.

കുറെ കാലങ്ങൾക്കു  ശേഷം ലിയാം നീസൻറെ   വ്യത്യസ്തമായ ത്രില്ലർ.

എന്റെ റേറ്റിംഗ്: 7.3 ഓണ് 10

No comments:

Post a Comment