അണ്‍ഫോർഗിവണ്‍ (1992)
Language : English
Genre : Action | Drama | Western
IMDB Rating : 8.3
Unforgiven Trailer
ക്ലിന്റ് ഈസ്റ്റ് വുഡ് എന്നാ വിശ്വ വിഖ്യാത സംവിധായകനെ പറ്റി പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.. അദ്ദേഹം സംവിധാനം ചെയ്തു 1992-ൽ പുറത്തിറങ്ങിയ ഒരു വെസ്റ്റേണ്‍ ആക്ഷൻ ചിത്രമാണ് അണ്‍ഫോർഗിവണ്‍. സാമാന്യം നല്ല ഒരു താരനിരയുമായി പുറത്തിറങ്ങിയ ചിത്രം ഓസ്കാര് അവാര്ഡ് നേടുന്ന മൂന്നാമത്തെ ചിത്രമെന്ന ബഹുമതിയും ഉണ്ട്. അന്നത്തെ കാലത്തെ ഒരു വമ്പൻ ബോക്സ് ഓഫീസ് ചിത്രവുമായിരുന്നു ഇത്.
1800 അവസാന കാലഘട്ടത്തിൽ, വ്യോമിംഗ് എന്ന പട്ടണത്തിലെ ഒരു ഷെരീഫ് ആണ് ലിറ്റിൽ ബിൽ. ലിറ്റിൽ ബില്ലിന്റെ നിയമം അനുസരിച്ച് അവിടെ തോക്ക് കൈവശം സൂക്ഷിക്കാൻ ആർക്കും അവകാശമില്ലായിരുന്നു. പോരാത്തതിന് അവിടെ കുറ്റവാളികൾ വരുന്നതും തടയുമായിരുന്നു. അങ്ങിനെയിരിക്കെ, ഒരു വേശ്യാലയത്തിലെ ഒരു വേശ്യയെ ഖ്വിക് മൈക്ക്, ഡേവി ബോയ് ബണ്ടിംഗ് എന്ന രണ്ടു കൌബോയ്-കൾ ഒരു തമാശ ഇഷ്ടപ്പെടാത്തത് കൊണ്ട് വിരൂപയാക്കുന്നു. ലിറ്റിൽ ബിൽ അവരെ ശിക്ഷിക്കുന്നതിനു പകരം വേശ്യാലയത്തിന്റെ ഉടമയ്ക്ക് കുറച്ചു കാശ് കൊടുത്ത് ഒത്തുതീര്പ്പാക്കുന്നു. എന്നാൽ ഇതിൽ ഒട്ടും ഇഷ്ടപ്പെടാത്ത ആ വേശ്യാലയത്തിലെ വേശ്യകൾ, സ്ട്രോബറി ആലീസ് എന്ന അവരുടെ നേതാവ് മുൻകൈ എടുത്തു, ആ കൌബോയ്സിനെ കൊല്ലുന്നവർക്ക് 1000 $ പാരിതോഷികം പുറപ്പെടുവിക്കുന്നു.
അങ്ങകലെ, വില്യം മുന്നി എന്ന ഒരു മുൻ ക്രിമിനലും ഒരു ഗണ്‍ഫൈറ്ററും നടത്തുന്ന ഒരു ഫാമിലേക്ക് ഒരു ഷൊഫീൽട് കൌബോയ് വന്നു ഈ പാരിതോഷികത്തെ പറ്റി പറയുന്നു. ആദ്യം ഈ അവസരം നിഷേധിക്കുന്ന വില്യം പിന്നീട് സമ്മതിക്കുകയും അദ്ദേഹത്തിന്റെ കൂട്ടുകാരനായ നെട് ലോഗനെയും ഈ ഉദ്യമാത്തിനായി കൂടെ കൂട്ടുന്നു. അവർ മൂന്നു പേരും കൂടി വ്യോമിങ്ങിലേക്ക് യാത്ര തിരിക്കുകയാണ്.
അതെ സമയം, ലിൽ ബില്ലിന്റെ പഴയ ഒരു എതിരാളിയായ ഇംഗ്ലീഷ് ബോബും ഈ പാരിതോഷികതിനായി അവിടെയെത്തി ചേരുന്നു.
കൌബോയ്സിനെ ആര് പിടിയ്ക്കും അല്ലെങ്കിൽ ആര് കൊല്ലും?? ലിൽ ബിൽ ഇവരെ സാഹായിക്കുമോ?? എങ്ങിനെ സാഹയിക്കും?? എന്നൊക്കെയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.
ക്ലിന്റ് ഈസ്റ്റ്.വുഡ് എന്ന സംവിധായകന്റെ കൈയ്യൊപ്പു പതിഞ്ഞ ഒരു ചിത്രമാണ്. വലിയ സസ്പന്സ് ഒന്നുമില്ലാത്ത ചിത്രം, ആദ്യാവസാനം വരെയും പ്രേക്ഷകനെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്നു. ഒരു വയലന്റ് വെസ്റ്റേണ്‍ കഥയാണ് പറയുന്നത്, അത് പോലെ തന്നെ മൃഗീയവും രക്തത്ത ചൊരിചിൽ കൂടുതൽ തന്നെയാണ്. ഈ ചിത്രത്തിൽ ഫുൾ മാർക്ക് ചടുലമായ കഥയ്ക്കും തിരക്കതയ്ക്കുമാണ്. ലേഡിഹോക്, ബ്ലേഡ് റണ്ണർ, 12 മങ്കീസ് എന്നീ സിനിമകള്ക്ക് കഥയെഴുതിയ ഡേവിഡ് വെബ് പീപ്പിള്സ് ആണ് ഈ ചിത്രത്തിൻറെ കതയെഴുതിയിരിക്കുന്നത്. അത് നല്ല രീതിയിൽ തന്നെ അഭ്രപാളിയിൽ എത്തിച്ചിരിക്കുന്നു ക്ലിന്റ് ഈസ്റ്റ്.വുഡ്.
ക്ലിന്റ്റ്, ജീൻ ഹാക്ക്മാൻ, മോർഗാൻ ഫ്രീമാൻ, റിച്ചാർഡ് ഹാരിസ് എന്നീ മുൻ നിര അഭിനേതാക്കൾ തകര്ത്താടിയ ചിത്രമാണ്. അതിൽ ജീൻ ഹാക്മാൻ മുന്നിട്ടു നിന്നു എന്ന് പറയാം.
ചിത്രത്തിൻറെ ബാക്ഗ്രൌണ്ട് സ്കോർ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ചിത്രത്തിലുടനീളം നല്കിയത്. ക്യാമെറ ഒക്കെ കിടിലൻ. എല്ലാ ഫ്രെയിമ്സും ഒന്നിന്നൊന്നു മെച്ചം. അത് ഈ ചിത്രം കണ്ടിട്ടുള്ളവർക്ക് പെട്ടെന്ന് മനസിലാവും.
1992-ൽ അക്കാദമി അവാർഡുകൾ നാലെണ്ണമാണ് ചിത്രം വാരിക്കൂട്ടിയത്, അഞ്ചു നോമിനെഷനും ഉണ്ടായിരുന്നു... ആ വർഷത്തെ നിരവധി അവാർഡ് നിശകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഈ ചിത്രം.
വെറും 15 മില്യണ്‍ ഡോളറിൽ നിര്മ്മിച്ച ഈ ചിത്രം 160 മില്യണ്‍ ഓളം സ്വരുക്കൂട്ടിയിട്ടുണ്ട്.
അമേരിക്കൻ ഫിലിം ഇന്സ്ടിട്യൂറ്റ് (AFI) വെസ്റ്റേണ്‍ ജോണറിൽ തിരഞ്ഞെടുത്ത പത്തു ചിത്രങ്ങളിൽ ഈ ചിത്രം നാലാം സ്ഥാനത്താണ്.
1956-ൽ പുറത്തിറങ്ങിയ ജോണ്‍ ഫോർഡ് സംവിധാനം ചെയ്ത "ദി സെർചെർസ്" ആണ് ഒന്നാം സ്ഥാനത്ത്.
വെസ്റ്റേണ്‍ ഡ്രാമ പ്രേമി എന്നല്ല ഏതൊരു സിനിമാ പ്രേമിയും തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് അണ്‍ഫോർഗിവണ്‍
എന്റെ റേറ്റിംഗ്: 9.1 ഓണ്‍ 10
No comments:
Post a Comment