ദി അഡ്മിറൽ: റോറിംഗ് കറന്റ്സ് (മ്യൂങ്ങ് ര്യാങ്ങ്) (2014)
Language : Korean
Genre : Adventure | Biography | War
Director : Han Min Kim
IMDB Rating : 7.6
The Admiral - Roaring Currents
2014ൽ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റെന്ന് മാത്രമല്ല എക്കാലത്തെയും റിക്കാർഡ് കളക്ഷൻ നേടിയ ചിത്രമാണ് ദി അഡ്മിറൽ.
ദക്ഷിണ കൊറിയൻ അഭിനയ വിസ്മയമായ മിൻ സ്കി ചോയി ടൈറ്റിൽ നായകനായി അഭിനയിച്ച ചിത്രമാണ് ദി അഡ്മിറൽ. ഹാൻഡ്ഫോണും വാർ ഓഫ് ദി ആരോവ്സ് സംവിധാനം ചെയ്ത ഹാൻ മിൻ കിം ആണ് ഈ ചിത്രത്തിൻറെ സംവിധായകൻ. അദ്ദേഹവും ഷ്യൊൽ ഹ്യോന്ഗ് ജ്യോനും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഹാൻ മിൻ കിമ്മിന്റെ ചിത്രമായ ഹാണ്ട്ഫോൻ നമ്മുടെ മലയാളത്തിൽ ചാപ്പക്കുരിശു എന്നാ ചിത്രമായി വന്നിട്ടുണ്ട്.
ഇതൊരു സംഭവ കഥയാണ്. 15ആം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ജപ്പാനും കൊറിയയും തമ്മിലുള്ള യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച ചിത്രമാണിത്. Battle of Myeongnyang എന്ന സംഭവബഹുലമായ ഒരു ചരിത്ര കഥയെ അടിസ്ഥാനമാക്കി ആണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.
യി എന്ന യിയോസാൻ രാജ പരമ്പരയിലെ ഒരു തികഞ്ഞ യുദ്ധ കൌശലക്കാരനായ അഡ്മിറൽ ആണ് പോരാത്തതിന് തികഞ്ഞ ഒരു പോരാളിയും. പക്ഷെ തന്റെ രാജ്യത്ത് നിന്നും തന്നെ അവഹേളനയും ജയിൽവാസവും അനുഭവിച്ച യി, ജപ്പാൻറെ രണ്ടാമത്തെ ആക്രമണം
നേരിടാൻ വേണ്ടി മ്യൂങ്ങ്-ന്യാങ്ങ് കടലിടുക്കിനടത്തുള്ള സമുദ്രതീരത്തെ നാവിക സൈന്യത്തെ നയിക്കാനായി നിയോഗിക്കപ്പെടുന്നു. അതിനായി വെറും 12 യുദ്ധക്കപ്പൽ മാത്രമാണ് അദേഹത്തിന് നൽകുന്നത്. വളരെ ചെറിയ പടയും യുദ്ധത്തിൽ താരതമ്യേന വളരെ വലിയ സൈന്യം ഉള്ള ജപ്പാനെ തോല്പ്പിക്കുക എന്നത് അതി കഠിനമായ ഒരു ജോലി തന്നെയാണ്. കടലിൻറെ കാലാവസ്ഥയും അതുണ്ടാക്കുന്ന വിത്യാസങ്ങളും എല്ലാം നന്നായി അറിയുന്ന അഡ്മിറൽ യി ജപ്പാനെ ചെറുത്തു നിൽക്കാൻ തീരുമാനിക്കുന്നു.. പക്ഷെ, അദേഹത്തിന് ധാരാളം കടമ്പകൾ കടക്കാനുമുണ്ട്, തന്റെ വാർദ്ധക്യ സഹജമായ അസുഖങ്ങളും, കൂടെയുള്ള സൈനികരുടെയും നാവികരുടെയും ജനങ്ങളുടെയും ഭയം, പിന്നെ വളരെ വലിയ ഒരു ജപ്പാൻ സൈന്യവും അത് മാത്രമല്ല കടലിൻറെ വിശ്വസിക്കാൻ കഴിയാത്ത കഠിനമായ ഒഴുക്കും. ഈ വെല്ലുവിളികള എല്ലാം എങ്ങിനെ അതിജീവിച്ചു ജപ്പാൻ സൈന്യത്തിനെ തോൽപ്പിക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.
സിനിമയുടെ അവസാനം നമുക്ക് ഊഹിക്കാൻ കഴിയുമെങ്കിലും, കാരണം മിക്കവാറും പുറത്തിറങ്ങുന്ന യുദ്ധ ചിത്രങ്ങളുടെയും അവസാനം എല്ലാം ഏകദേശം ഒരേ മാതിരി ആണ്. എന്നാൽ, ഈ ചിത്രത്തിൽ വ്യത്യസ്തമായതു, അഡ്മിറൽ യി കൈക്കൊള്ളുന്ന നടപടിയാണ്. ആ അർപ്പണബോധം, ദൃഡനിശ്ചയം അതാണ് യി എന്ന പോരാളിയെ മാറ്റി നിർത്തുന്നത്. ജപ്പാനീസ് പടയ്ക്കെതിരെ അവലംബിക്കുന്ന ഓരോ നടപടിയും നമ്മളിൽ ആവേശം വിതയ്ക്കുന്നതാണ്. കണ്ണിമ വെട്ടാതെ തന്നെ കാണാൻ അത്രയ്ക്കുതകുന്ന സീന്സ് ആണ്, പോരാത്തതിന് മിൻ സിക്ക് ചോയിയുടെ തകര്പ്പാൻ അഭിനയം. ആളുടെ സ്ക്രീൻ പ്രസന്സ്, അവർണ്ണനീയം തന്നെയാണ്. ഡയലോഗ് ടെലിവെറി എല്ലാം പ്രശംസിക്കാൻ ഉള്ളത് തന്നെയാണ്. ചിലർ അങ്ങിനെയാണ്, കഥാപാത്രമായി ജീവിക്കും സിനിമകളിൽ.
റ്റെക്ക്നിക്കലി ഈ ചിത്രം വളരെ rich ആണ്. അതെ മാതിരി തന്നെ ഹാൻ-മിൻ സംവിധാനം, വളരെ ദ്രുതഗതിയിൽ നീങ്ങുന്ന ആദ്യപകുതി, യുദ്ധം തുടങ്ങുമ്പോൾ തന്നെ ആ വേഗം അങ്ങ് മാറുകയാണ്. നല്ല fast-paced ആണ് പിന്നീട്. ആക്ഷൻ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് വളരെയധികം ത്രില്ലിംഗ് ആണ്. യുദ്ധം ഒക്കെ റിയൽ ആയി തന്നെ ഫീൽ ചെയ്തു.
ഒരു ഐതിഹാസിക യുദ്ധം തന്നെയാണിത്. war- movies ഇഷ്ടമുള്ളവർ കണ്ടിരിക്കേണ്ട പടങ്ങളിൽ ഒന്ന്.
എൻറെ റേറ്റിംഗ്: 8.0 ഓണ്‍ 10
വാൽക്കഷ്ണം: ഈ ചിത്രം കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പണ്ട് നടന്നിരുന്നു എന്ന് അറിയാൻ കഴിഞ്ഞത്.
No comments:
Post a Comment