Cover Page

Cover Page

Wednesday, July 8, 2015

15. The Snow White Murder Case (Shirayuki hime satsujin jiken) (2014)

ദി സ്നോവൈറ്റ് മർഡർ കേസ് (2014)




Language : Japanese
Genre : Drama | Mystery
Director :  Yoshihiro Nakamura
IMDB Rating : 7.2


The Snow White Murder Case Trailer


വളരെ വ്യത്യസ്ത രീതിയിൽ അധികം മനസ്സ് മടുപ്പിക്കുന്ന രീതിയിലല്ലാത്ത ഒരു ജാപ്പനീസ് ക്രൈം ത്രില്ലറാണ് യോഷിഹിര നകാമുര സംവിധാനം ചെയ്ത ദി സ്നോവൈറ്റ് മർഡർ കേസ്. ഇത്തരമൊരു സിനിമ ചിലപ്പോൾ ആദ്യമായിട്ടായിരിക്കാം ഇറങ്ങിയിട്ടുണ്ടാകുക. ഒരു കൊലപാതക കേസ് പോലീസിന്റെ അന്വേഷണം കഥയിൽ അധികം കാണിക്കാതെ സോഷ്യൽ മീഡിയയും പിന്നെ ടീവിയുടെ കണ്ണിൽ കൂടി നമുക്ക് കാണാൻ കഴിയും.
വളരെ പ്രസിദ്ധമായ കോസ്മറ്റിക് സോപ്പ് കമ്പനിയിൽ ജോലി ചെയ്യുന്ന നോറിക്കോ മികി എന്ന അതീവ സുന്ദരിയായ ഒരു യുവതി ഒരു രാത്രി കൊല്ലപ്പെടുന്നു അതും ദേഹമെമ്പാടും കുത്തേറ്റു പിന്നീട് ചുട്ടു കരിഞാണു മരിക്കുന്നത്. ഒരു തെളിവ് പോലും അവശേഷിക്കാതെയാണ് ഈ കൊലപാതകം നടക്കുന്നത്. അത് കൊണ്ട് തന്നെ, ചാനലുകളിലും സോഷിയൽ മീടിയയിലും എല്ലാം ഈ വാർത്ത വളരെയധികം കോളിളക്കം സൃഷ്ടിക്കുന്നുമുണ്ട്. ഇവിടെ നമ്മൾ പ്രതീക്ഷിക്കുന്നത്, പോലീസും അല്ലെങ്കിൽ ഒരു ഡിറ്റക്ടീവ് ഈ കേസ് അന്യെഷിക്കും എന്നതാണ്. എന്നാൽ ഞാൻ മുൻപ് പറഞ്ഞത് പോലെ ഒരു വ്യത്യസ്ത രീതിയിൽ ഒരു ജേർണലിസ്റ്റിന്റെ കണ്ണിൽ കൂടിയാണ് പിനീട് നമുക്ക് ചിത്രം കാണാൻ കഴിയുന്നത്‌. അകഹോഷി എന്ന ജേർണലിസ്റ്റിന് തന്റെ ഒരു സുഹൃത്തിന്റെ സഹായം മൂലം കൊലപാതകിയെ കുറിച്ചുള്ള സൂചന ലഭിക്കുന്നു. ആ സൂചന വെച്ച് സ്വമേധയാ കൊലപാതകിയെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു. തന്റെ അന്യേഷണത്തിന്റെ ഓരോ ഘട്ടവും അകഹോഷി സോഷ്യൽ മീടിയയിലുള്ള തന്റെ സുഹൃദ് വലയത്തിലുള്ളവരോട് അറിയിച്ചു കൊണ്ടേയിരുന്നു. മികി ഷിരൊനൊ എന്ന ഒരു യുവതിയാണ് ആ കുറ്റം ചെയ്തത് എന്ന സുഹൃത്തിന്റെ സംശയം ബലപ്പെടുത്തി അവസാനം താൻ ക്യാമറയിൽ പകർത്തിയതു അവസാനം ടിവിയിൽ പ്രക്ഷേപണം ചെയ്യുന്നു. പിന്നീട് കഥ നീങ്ങുന്നത്‌ മികി ഷിരൊനൊ എന്ന യുവതിയുടെ ജീവിതത്തിലേക്കാണ്.
ആരാണ് നോരികോ മികിയെ അതിദാരുണമായി കൊലപ്പെടുത്തിയത്? എന്തിനാണ് ആ കൃത്യം ചെയ്തത്? എന്നല്ലാമുള്ള ചോദ്യത്തിന് സിനിമ ഉത്തരം നൽകും.

ഒരു fast - paced thriller പ്രതീക്ഷിച്ചു കാണുന്നവർക്ക് നിരാശയാകും ഈ ചിത്രം നൽകുന്നത്. വളരെ മിതമായി, വളരെ ഹൃദ്യമായി ആണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. പക്ഷെ ഒരു നിമിഷം കൂടി ചിത്രം ബോറടിപ്പിക്കില്ല.. ഈ സിനിമയിൽ ഉള്ള ഓരോ കഥാപാത്രത്തിന്റെ കൂടെ നമ്മൾ അറിയാതെ തന്നെ സഞ്ചരിച്ചു പോകും അല്ലെങ്കിൽ അവർ മാതിരി ചിന്തിച്ചു പോകും.
മികി ഷിരൊനൊ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാവോ ഇനോവോയെ നമ്മൾ അറിയാതെ തന്നെ ഇഷ്ടപ്പെട്ടു പോകും. അത്രയ്ക്ക് നല്ല അഭിനയമാണ് ഈ ചിത്രത്തിൽ മാവോ അവതരിപ്പിച്ചത്. ജേർണലിസ്റ്റിന്റെ റോൾ ചെയ്ത ഗോ-യും അവിസ്മരണീയമാക്കി. എല്ലാ അഭിനേതാക്കളും തന്റെ റോളുകൾ ഭംഗിയാക്കിയതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.

ക്യാമറ വർക്ക് നന്നായിരുന്നു. ചിത്രത്തിന് ചേർന്ന രീതിയിലുള്ള ബിജിഎം തന്നെയാരുന്നു. ആ മൂഡ്‌ ശെരിക്കും നമ്മളെ തോന്നിപ്പിയ്ക്കും. ഇടയിൽ വരുന്ന വയലിൻ സോളോ ഒരു രക്ഷയുമില്ല (ഷെരിസാവ ബ്രതെർസ് ആണ് ചെയ്തിരിക്കുന്നത് എന്നാണു ചിത്രത്തിൽ പറയുന്നത്), കിടിലൻ തന്നെയാണ്.
ഒരു നല്ല മനോഹരമായ നിഘൂഡത നിറഞ്ഞ ത്രില്ലർ

ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ദി സ്നോവൈറ്റ് മർഡർ കേസ്

എന്റെ റേറ്റിംഗ് : 8 on 10

No comments:

Post a Comment