ജേഡ്സോട്ടുരി (ജേഡ് വാരിയർ) (2006)
Language : Finnish | Chinese
Genre : Action | Drama | Fantasy
Director : Antti-Jussi Annila
IMDB Rating :6.0
Jadesoturi Theatrical Trailer
ഫിന്നിഷ് പുരാണ "കലെവല" കഥകളെ ചൈനീസ് വൂഹിയ (Wuxia) ഘടകങ്ങളെയും സംയോജിപ്പിച്ച് അന്റ്റി ഉസ്സി അന്നില സംവിധാനം ചെയ്ത ഫിന്നിഷ് ചിത്രമാണ് ജേഡ്സോട്ടുരി. രണ്ടു ധ്രുവങ്ങളിൽ നില്ക്കുന്ന കലാചാരങ്ങളെ കൂട്ടി യോജിപ്പിച്ച് ഒരു വിശ്വസനീയമായ ശ്രിഷ്ടി നിര്മ്മിക്കുക്ക എന്ന വെല്ലുവിളിയാണ് സംവിധായകനായ അന്റ്റി ഏറ്റെടുത്തത്. അത് നല്ലൊരു ശതമാനം വരെ അദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയാം.
പുനർജ്ജന്മം എന്നാ കാല്പനികതയെ ആസ്പദമാക്കി രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കഥയായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്, ആ രണ്ടു കാലഘട്ടവും രണ്ടു സ്ഥലങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നു. വളരെ പ്രാചീന കാലഘട്ടം കാണിക്കുന്നത് ചൈനയും ആധുനിക കാലഘട്ടം ഫിൻലാണ്ടും ആണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
പ്രാചീന കാലാതെ ചൈനയിൽ സെങ്ങ്-പോ എന്ന ഒരു കൊല്ലനുണ്ടായിരുന്നു. അദ്ദേഹം ശാശ്വതമായ സമ്പത്തിനും സന്തൊഷത്തിനുമായി ഒരു ഉപകരണം നിർമ്മിക്കുന്നു. അതിനെ സെമ്പോ എന്ന് പേരുമിടുന്നു. പക്ഷെ അത് ഒരു പിശാച് തട്ടിയെടുത്തു നരകത്തിലേക്കുള്ള വഴി ആക്കി മാറ്റുന്നു. അത് വീണ്ടെടുക്കാൻ കഴിയുന്നത് സിന്ടായി എന്നാ സെങ്ങ്-പോയുടെ മകന് മാത്രമാണ്. എന്നാൽ സിന്റായി ആ രോന്യയുമായി പ്രണയത്തിലുമാണ്. രോന്യ ഒരു ദിവസം കൈയോട് വഴക്കുണ്ടാക്കുമ്പോൾ അവിടെ ഇരുന്ന ആർട്ടിഫാക്സ് നശിപ്പിക്കുന്ന സമയത്ത് ഒരു കലശം കണ്ടെത്തുന്നു. ആ കലശം തുറക്കുന്നത് മൂലം, സിന്റായി തന്റെ പൂർവകാലം എല്ലാം ഓർമ്മ വരുന്നു. അങ്ങിനെ ചൈനീസ് യതിവര്യന്മാരെയും കൂട്ടി പിശാചിനെ വധിക്കാൻ വേണ്ടി സിന്റായി ഇറങ്ങിത്തിരിക്കുന്നു. പിശാചിനെയും വധിച്ചു, അതിന്റെ തല വെട്ടി ഒരു പെട്ടിയിലാക്കി ആർക്കും അത് തുറക്കാൻ കഴിയാത്ത ഒരിടത്ത് അത് ഉപേക്ഷിക്കുന്നു.
അടുത്തതായി കാണിക്കുന്നത് ആധുനിക കാലത്താണ്, മേലെ പറഞ്ഞിരിക്കുന്ന അതെ രീതിയിൽ തന്നെയാണ് കഥ പോകുന്നതും എല്ലാം. സിന്റായി കൈ ആയിട്ട് ഫിൻലാന്ടിൽ പുനര്ജ്ജനിക്കുന്നു.പക്ഷെ ഇവിടെ, പിശാചിനെ കൈ കീഴ്പ്പെടുത്തുമോ എന്നുള്ളത് കഥയിൽ പറഞ്ഞിരിക്കുന്നു.
ഇതിൽ എല്ലാ ജന്മങ്ങളിലും തന്റെ പ്രാണസഖിയെ സ്വന്തമാക്കണം എന്ന ഒരു ഉദ്ദേശത്തൊടു തന്നെയാണ് നായകൻ മുൻപോട്ടു പോകുന്നത്.
കുറച്ചു മന്ദഗതിയിലാണ് ചിത്രം പുരൊഗമിക്കുന്നെങ്കിലും ബോറടിക്കാതെ കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പഴയ കാലവും പുതിയ കാലവും തെറ്റില്ലാതെ ചിത്രീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരു ഫാന്റസി കഥയെന്ന രീതിയിൽ, ആസ്വദിക്കാൻ പോന്ന ഒരു കൃതിയാണിത്. വാൾപയറ്റൊക്കെ നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. എന്നെ ഈൗ ചിത്രത്തിലേക്ക് കൂടുതൽ ആകര്ചിച്ചത് ഈ ചിത്രത്തിൻറെ ലൈറ്റിംഗ് ആണ്. ഒരു ഡാർക്ക് മോഡിൽ സെറ്റ് ചെയ്തിരിക്കുന്ന ചിത്രം നന്നായി തന്നെ ഗ്രാഫിക്സും മിക്സ് ചെയ്തിരിക്കുന്നു.
ചൈനയിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ഫിന്നിഷ് സിനിമ എന്നാ ഖ്യാതിയും ഈ ചിത്രത്തിനുണ്ട്.
ഇതര ഭാഷകളിലെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവര്ക്ക് ഈ ചിത്രം ഒന്ന് കണ്ടു നോക്കാവുന്നതാണ്.
എന്റെ റേറ്റിംഗ് : 7.2 ഓണ്‍ 10
No comments:
Post a Comment