Cover Page

Cover Page

Thursday, May 5, 2016

147. Junglebook (2016)

ജംഗിൾബുക്ക് (2016)



Language : English
Genre : Animation | Adventure | Comedy | Family
Director : Jon Favreu
IMDB : 7.9


Junglebook Theatrical Trailer


റുഡ്യാർഡ്‌ ക്ലിപ്പിംഗ്  1894ൽ തന്റെ അകാലത്തിൽ മരണപ്പെട്ടു പോയ ജോസഫീൻ എന്ന മകൾക്ക് വേണ്ടി എഴുതിയ ചെറുകഥാ സമാഹാരമാണ് ദി ജംഗിൾബുക്ക്. നിരവധി തവണ അത് അഭ്രപാളിയിലും റ്റെലിവിഷനിലുമായി എത്തിയിട്ടുണ്ട്. ജോൺ ഫവ്രൂ സംവിധാനം ചെയ്ത പുതിയ ജംഗിൾ ബുക്ക്‌ പതിപ്പ് കാണുവാൻ പോയത് പ്രതീക്ഷകളുടെ ചികിലേറിയാണ്. പൊതുവെ 3-ഡി ചിത്രങ്ങൾ കാണുവാൻ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ ബിഗ്‌ സ്ക്രീൻ 2-ഡി ആണ് തിരഞ്ഞെടുത്തത്.

തുടക്കത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ മൗഗ്ലിയുടെ ആദ്യ സീൻ. പിന്നീട് മൌഗ്ലിയെ വളരെ കരുതലോടു തന്നെ നോക്കുന്ന ഭഗീര. സ്നേഹമയിയായ മാതാപിതാക്കളായ അകെലയും മോക്ഷയും, കാ, മൌഗ്ലിയുടെ മരണത്തിനായി കാത്തിരിക്കുന്ന ഷേർ ഖാൻ, ബാലു എന്ന കരടി എല്ലാ കഥാപാത്രങ്ങളും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. കഥാപാത്രങ്ങൾ എല്ലാം നില നിർത്തിയെങ്കിലും കുറച്ചൊക്കെ മാറ്റങ്ങൾ കഥയിൽ വരുത്തിയിരുന്നു. 

കുഞ്ഞുന്നാളിൽ വളരെ ആകാംഷാപൂർവ്വം കാത്തിരുന്ന സീരിയൽ ആയിരുന്നു ജാപ്പനീസിൽ ജനിച്ച മൌഗ്ലിയുടെ കഥ. അതിന്റെ ഒരു സിനിമാരൂപം തീയറ്ററിൽ ആദ്യമായി കാണുന്നു എന്നാ ത്രില്ലും ഉണ്ടായിരുന്നു. മാത്രവുമല്ല, നാട്ടിലെ സുഹൃത്തുക്കളെല്ലാം വാഴ്ത്തിയ ചിത്രം കൂടി ആയതു കൊണ്ട് പിന്നെ ഒട്ടും താമസിപ്പിചുമില്ല. പക്ഷെ, എനിക്ക് പ്രത്യേകിച്ച് വലിയ മതിപ്പൊന്നും തന്നെ തോന്നിയില്ല. ഗ്രാഫിക്സ് വളരെ മികച്ചു നിന്ന്. ഓരോ സീനുകളിലും അതിൻറെതായ എഫക്റ്റ് ഉണ്ടായിരുന്നു. കെട്ടുറപ്പുള്ള കഥ, പക്ഷെ അതിനു നമ്മൾ കണ്ടു ശീലിച്ച സീരിയലിന്റെ അത്രയും വേഗത തീരെ പോരായിരുന്നു. പലയിടത്തും എന്റെ കണ്ണുകളെ ഉറക്കത്തിന്റെ കരങ്ങൾ തലോടുക കൂടി ചെയ്തു. എന്നിരുന്നാലും, ആ കുട്ടി, അവനെന്നെ ശരിക്കും വിസ്മയിപ്പിച്ചു. മുതിന്ന ഒരു നടൻ കൂടി ചിലപ്പോ കഷ്ടപ്പെടും ഒരു CGI ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളെയും മനസ്സിൽ സങ്കൽപ്പിച്ചു അഭിനയിക്കാൻ. അതിൽ, നീൽ സേഥി എന്നെ ശരിക്കും അമ്പരിപ്പിച്ചു തന്നെ കളഞ്ഞു. ഷേർ ഖാന് പറ്റിയ ശബ്ദം തന്നെയായിരുന്നു ഇട്രിസ് എൽബയുടേത്. ഒരു വില്ലന് വേണ്ട ഘനഗംഭീരമായ ശബ്ദം തന്റേതായ ശൈലിയിൽ കൊടുത്തതോടെ ഷേർ ഖാൻറെ കഥാപാത്രം അവിസ്മരണീയമായി. സ്കാർലറ്റ്, ബിൽ മുറേ, ബെൻ കിങ്ങ്സ്ലി എന്നിവരും പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി.

ഒരു തവണ മാത്രം തീയറ്ററിൽ നിന്നും കാണാവുന്ന ഒരു ശ്രിഷ്ടി.(എനിക്ക് ചിലപ്പോൾ ഗ്രാഫിക്സിന് സാധ്യതയുള്ള മിക്കവാറും സിനിമകൾ കാണുന്നത് കൊണ്ടാവാം, ജംഗിൾബുക്കിൽ വലിയ പുതുമ ഒന്നും തോന്നിയില്ല എന്നത് പരമമായ സത്യം, കണ്ടിട്ടില്ലാത്തവർക്ക് ഇതൊരു ബ്രമ്മാണ്ടചിത്രവും).

എന്റെ റേറ്റിംഗ് 7 ഓൺ 10

No comments:

Post a Comment