24 (2016)
Language : Tamil
Genre : Action | Drama | Romance | Sci-Fi
Director : Vikram K. Kumar
IMDB : 8.5
24 Theatrical Trailer
കഴിഞ്ഞ വർഷം നമ്മൾ ഇണ്ട്രു നേട്രു നാളൈ എന്ന time-travelling അടിസ്ഥാനമാക്കി വന്ന ഒരു ചിത്രം ആയിരുന്നു. ഇപ്പോൾ, വിക്രം കുമാർ അതെ ആശയം ഉപയോഗിച്ച് തന്നെ ചെയ്ത ചിത്രം ആണ് 24. സൂര്യ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിൽ സാമന്തയും നിത്യാ മേനനും നായികമാരെ അവതരിപ്പിച്ചിരിക്കുന്നു. എ.ആർ. റഹ്മാൻ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിചിരിക്കുന്നു.
സത്യനാരായണൻ എന്ന ശാസ്ത്രജ്ഞൻ ഒരു നാൾ ടൈം മെഷീൻ കണ്ടുപിടിക്കുന്നു. പക്ഷെ സത്യനാരായണൻറെ ഇരട്ട സഹോദരനായ ആത്രേയ കൈക്കലാക്കാൻ ശ്രമിക്കുകയും അത് മൂലം ഉണ്ടാവുന്ന സംഭവങ്ങളും ആണ് ചിത്രത്തിൻറെ ഇതിവൃത്തം.
സത്യനാരായണൻ, ആത്രേയ, മണി എന്ന മൂന്നു കഥാപാത്രങ്ങളെ വളരെയധികം തന്മയത്വത്തോടെ തന്നെ അവതരിപ്പിച്ചു. മൂന്നു കഥാപാത്രങ്ങളും മൂന്ന് രീതിയിൽ തന്നെയാണ് അദ്ദേഹം ചെയ്തത്. അതിൽ മികച്ചു നിന്നത് ആത്രേയ എന്ന വില്ലൻ കഥാപാത്രങ്ങൾ തന്നെ. നോക്കിലും വാക്കിലും പ്രവൃത്തിയിലും ക്രൂരത നിറഞ്ഞു നിൽക്കുന്ന ഒരു കിടിലൻ കഥാപാത്രം.
ശരണ്യ തനതായ രീതിയിൽ തന്നെ തൻറെ റോൾ മികച്ചതാക്കി. വളരെ മികച്ച ഒരു നടി തന്നെയാണ് അവർ. വൈകാരിക സീനുകളിൽ സൂര്യയും ശരണ്യയും മികച്ചു നിന്നു.
നിത്യ മേനൻ വളരെ കുറച്ചു നേരമേ സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും നന്നായി തന്നെ ചെയ്തു. സാമന്ത വലിയ മോശമില്ലാതെ തന്റെ റോൾ അവതരിപ്പിച്ചു. അജയ് അവതരിപ്പിച്ച മിത്രൻ എന്ന കഥാപാത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അവസാന നിമിഷം വരെയും ആത്രേയയുടെ വലതു കയ്യായി നിന്നു തൻറെ കഥാപാത്രത്തിനും വ്യക്തിത്വമുണ്ടെന്നു തെളിയിച്ചു.
വിക്രം കുമാർ ടൈംട്രാവൽ എന്ന ആശയം ഉപയോഗിച്ച് നല്ല ഒരു കഥ മെനഞ്ഞെടുക്കുകയും അത് വ്യക്തമായും വൃത്തിയായും അവതരിപ്പിച്ചു. അനാവശ്യമായ സ്റ്റാർ പവറോ ഫാൻസിനു വേണ്ടിയുള്ള കോപ്രായങ്ങളോ ഇല്ലാതെ ഈ ചിത്രം വെടിപ്പായിട്ടു ചിത്രീകരിചിരിക്കുന്നതിന്റെ തെളിവാണ് സൂര്യയ്ക്ക് ഒരു തകർപ്പൻ ഇൻട്രോ കൊടുത്തില്ല എന്നത്. കഥാപാത്രങ്ങൾ എല്ലാം തന്നെ പെട്ടെന്ന് പ്രേക്ഷകരുടെ മനസിലേക്ക് രേഖപ്പെടുത്താൻ കഴിഞ്ഞു വിക്രം കുമാറിന്. ആദ്യ പകുതി നല്ല വേഗതയിൽ പോകുകയും രണ്ടാം പകുതി ഇടയ്ക്കൊന്നു ഇഴഞ്ഞു പെട്ടെന്ന് തന്നെ വേഗത തിരിച്ചെടുക്കുകയും ചെയ്യുന്നു. രണ്ടാം പകുതിയിലെ റൊമാൻസ് ഇത്തിരി ബോറടി സമ്മാനിക്കുന്നുണ്ട്.
വിശ്വാസയോഗ്യമായ ട്വിസ്റ്റുകൾ ചിത്രത്തിന് ഒരു മുതല്കൂട്ടു തന്നെയാണ്. ഈ ചിത്രത്തിൻറെ തുടക്കം മുതൽ തന്നെ ഓരോ സീനിനും പ്രാധാന്യം കൊടുത്ത് കാണുമ്പോൾ കല്ലുകടി ഒഴിവാക്കാൻ എളുപ്പമായിരിക്കും (പ്രത്യേകിച്ചും ലോജിക് അന്യേഷിച്ചു നടക്കുന്ന സിനിമാപ്രേമികൾക്ക്) കാരണം ഓരോ സീനിനും ചില ഘട്ടങ്ങളിലെ സീനുകളുമായി ബന്ധം ഉണ്ട് എന്നത് കൊണ്ട് തന്നെ. കഥ പറയാൻ എടുത്ത രീതിയും പ്രശംസനീയമാണ്. തകർപ്പൻ vfx ആണ് ചിത്രത്തിൻറെ മറ്റൊരു ഹൈലൈറ്റ്.
ക്യാമറവർക്ക് തരക്കേടില്ല എന്ന് മാത്രമേ പറയാൻ കഴിയൂ. സമീപകാലത്ത് കണ്ട ചിത്രങ്ങളുടെ ക്യാമറ വെച്ച് താരതമ്യം ചെയ്‌താൽ ഇത് ശരാശരിയിൽ മാത്രം ഒതുങ്ങുന്നു.
പാട്ടുകൾ കേൾക്കാൻ ഇമ്പമുള്ളതായിരുന്നുവെങ്കിലും ചിത്രീകരണം എനിക്കത്ര ഇഷ്ടപ്പെട്ടില്ല. പക്ഷെ പശ്ചാത്തല സംഗീതം റഹ്മാൻ സാബ് തകർത്ത് വാരി. ചിത്രത്തിനെ കുറച്ചു കൂടി നമ്മിലെക്കടുപ്പിക്കുന്ന ഒരു ഘടകം കൂടിയായിരുന്നു ഇതിന്റെ പശ്ചാത്തല സംഗീതം.
മൊത്തത്തിൽ പറഞ്ഞാൽ വിക്രം കുമാറിന്റെയും സൂര്യയുടെയും ഒരു നല്ല ചിത്രം തന്നെയാണ് 24.
എൻറെ റേറ്റിംഗ് 7.7 ഓൺ 10
ഫാൻസിനു ഇഷ്ടപ്പെടുമോ എന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം അവർക്ക് വേണ്ടത് സൂര്യ ഇതിൽ കഴിവതും ഒഴിവാക്കിയിട്ടുണ്ട്. സൂര്യയുടെ നല്ല നാളുകളിലേക്ക് ഉള്ള തിരിച്ചു പോക്കാണ് എന്ന് തോന്നുന്നു ഈ ചിത്രം.
No comments:
Post a Comment