എ വയലൻറ് പ്രൊസിക്യൂട്ടർ (ഗ്യോംസവെജ്യോൻ) (2016)
Language : Korean
Genre : Action | Drama | Thriller
Director : Lee-Il Heong
IMDB : 6.2
ബ്യുൻ ജെ-വൂക് എന്ന കൊറിയൻ പ്രൊസിക്യൂട്ടറിനു തന്റെ ജോലി എന്ന് വെച്ചാൽ എല്ലാമായിരുന്നു. അക്രമകാരിയായിരുന്നാലും ജെ-വൂക് നീതിയും ന്യായവും നോക്കുന്ന ഒരു സത്യസന്ധനും ആയിരുന്നു. പക്ഷെ, എല്ലാം തകിടം മറിയുന്നത്, അദ്ദേഹം അന്യെഷിക്കുന്ന ഒരു കേസിലെ പ്രതി, കസ്റ്റഡിയിൽ മരിക്കുന്നത് കൂടിയാണ്. സാഹചര്യത്തെളിവുകൾ എല്ലാം തനിക്കെതിരും, കൂടെ നിൽക്കുന്നവർ എല്ലാവരും ചതിച്ചതോടെ 15 വർഷത്തേക്ക് തടവിനു വിധിക്കുന്നു. തുടക്കം അൽപം പ്രശ്നങ്ങൾ നേരിടുന്ന അയാൾ പിന്നീട് ഒരു രാജാവിനെ പോലെ വാഴുന്നു. അഞ്ചു വർഷം പിന്നിട്ടു, അങ്ങിനെയിരിക്കെ ഒരു നാൾ ഒരു ഫ്രോഡ് ആയ ചിവോൻ ആ ജയിലിൽ എത്തുന്നു, ജെ വൂകിനോട് ചങ്ങാത്തം കൂടുന്നു. ചിവോനെ കരുവാക്കി, അയാൾ തൻറെ എതിരാളികൾക്ക് നേരെ പടയോട്ടം തുടങ്ങുന്നു.
ശരിക്കും പറഞ്ഞാൽ, ഒരു സിമ്പിൾ സ്റ്റോറി നല്ല രീതിയിൽ അതിനു ആഖ്യാനം നടത്തിയിരിക്കുന്നു സംവിധായകൻ. ഒരു ക്രൈം ത്രില്ലർ എന്നതിലുപരി സൌഹൃദത്തിനും കോമഡിയ്ക്കും പ്രാധാന്യം കൊടുത്തിട്ടുണ്ടത് കൊണ്ട് തന്നെ ബോറടിയ്ക്കാതെ കണ്ടിരിക്കാം. ചില സന്ദർഭങ്ങളിൽ വരുന്ന വിശ്വാസയോഗ്യമായ റ്റ്വിസ്റ്റുകളും പ്രധാന അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിൻറെ ഗതി നിയന്ത്രിക്കുന്നുണ്ട്. എന്നാൽ മിക്ക ചിത്രങ്ങളിൽ കണ്ടു വരുന്ന ക്ലീഷേകളും ഈ ചിത്രത്തിലുണ്ടെന്നതും മറച്ചു വെയ്ക്കാൻ കഴിയുകയില്ല. ക്യാമറവർക്ക് പശ്ചാത്തല സംഗീതം രണ്ടും നന്നായിരുന്നു, വയലൻസ് ചിത്രത്തിലുണ്ടെങ്കിലും പരിധിയ്ക്ക് മേൽ പോകാത്തത്തു കൊണ്ട് ഒരു മാതിരിപ്പെട്ട എല്ലാ പ്രായക്കാർക്കും കാണാൻ കഴിയും.
ഹ്വാങ്ങ് ജിങ്ങ് മിൻ, കാങ്ങ് ഡോങ്ങ് വോൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കൊറിയയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റതിൽ ആറാം സ്ഥാനവും.
സ്ഥിരം കൊറിയൻ ത്രില്ലറുകളുടെ നിലവാരത്തിൽ എത്തുന്നില്ലയെങ്കിലും ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ ധൈര്യമായി കാണാവുന്നതാണ്.
എൻറെ റേറ്റിംഗ് 6.0 ഓൺ 10
No comments:
Post a Comment