Cover Page

Cover Page

Friday, May 20, 2016

157. X-Men: Apocalypse (2016)

എക്സ് മെൻ: അപോകാലിപ്സ് (2016)



Language : English
Genre : Action | Adventure | Fantasy
Director : Bryan Singer
IMDB : 7.8


X-Men: Apocalypse Theatrical Trailer


ബ്രയാൻ സിംഗർ & എക്സ് മെൻ - എനിക്ക് രണ്ടും ഇഷ്ടപെട്ട കാര്യങ്ങളാണ്. എക്സ് മെൻ ആദ്യ ഭാഗം മുതൽ കാണുന്ന ഒരു സൂപർ ഹീറോ ഫ്രാഞ്ചൈസിയും ബ്രയാൻ സിംഗർ ചിത്രങ്ങൾ എന്നും പ്രിയപ്പെട്ടതാണ്. ഈ വർഷത്തെ ഏറ്റവും കൂടുതൽ സൂപർഹീറോ ചിത്രങ്ങളിൽ ഒന്നാണല്ലോ അപോകാലിപ്സ്. 

ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല, ഭൂമിയിൽ ജീവൻറെ നിലനിൽപ്പ് തകർക്കാൻ വരുന്ന സൂപ്പർ വില്ലൻ, അവരെ തകർക്കാൻ എക്സ് മെൻ. അമരനായ mutant എൻ സബാഹ് നൂർ നൂറ്റാണ്ടുകൾക്കു ശേഷം ഭൂമിയിലേക്ക്‌ തിരിച്ചു വരുന്നു,  ശക്തിയുള്ളവർ മാത്രംഭൂമിയിൽ നിലനിന്നാൽ മതി എന്ന അജണ്ട ഉള്ള സബാ നൂർ പുതിയ ആൾക്കാരെ തന്റെ ടീമിലേക്ക് എടുക്കുന്നു. എന്നാൽ എക്സ് മെൻ, ഈ പദ്ധതി തകർക്കാൻ വേണ്ടി ശ്രമിക്കുന്നു. ആ ശ്രമത്തിൽ അവർ വിജയിക്കുമോ?

ഉള്ളത് പറയാമല്ലോ, ക്ലീഷേകളുടെ പൂരപ്പറമ്പ് ആണ് എക്സ് മെൻ അപോകാലിപ്സ്. mutant കഥാപാത്രങ്ങളാൽ നിറഞ്ഞു നിൽക്കുന്നു ചിത്രം. ഗ്രാഫിക്സ് ഒരു രക്ഷയുമില്ല, 3-ഡി കാണുന്നതായിരിക്കും അഭികാമ്യം, അതിനുള്ള എല്ലാ മരുന്നുകളും ചിത്രത്തിൽ ഉണ്ടെന്നു  2-ഡി എനിക്ക് തോന്നി. എക്സ് മെൻ സീരീസിൽ ആദ്യം മുതൽ കണ്ടു വരുന്ന അതേ കഥ തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് കണ്ടു കണ്ടു ബോറടിക്കുമെന്നുറപ്പു. പക്ഷെ ബ്രയാൻ സിംഗറിന്റെ ഗ്രാഫിക്സിന്റെ ഉപയോഗവും,സീനുകൾ അടുക്കി വെക്കുന്നതിലുള്ള അവസരോചിതമായ ഇടപെടൽ മൂലം ചിത്രം നമ്മളെ  മുഷിപ്പിക്കാതെ തന്നെ മുൻപോട്ട് പോകും.  ടൈം freeze ചെയ്യുന്ന സീൻ ആകർഷകമായി എടുത്തിട്ടുണ്ട്.  പശ്ചാത്തല സംഗീതം നന്നായിരുന്നു. ജോൺ ഒട്ട്മാനാണ് സംഗീതം നിർവഹിച്ചത്.

എക്സ് മെന്നിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് വൂൾവറീൻ. അദ്ദേഹത്തിന്റെ എൻട്രി മാസ് തന്നെയാണ്. കുറച്ചു നേരം മാത്രമേ  കലിപ്പ് പുള്ളി തന്നെ. സുന്ദരിയായ സോഫീ ടർണർ ജീൻ ഗ്രേ ആയും റ്റൈ ഷെരിടാൻ സൈക്ലോപ്സ് ആയും വേഷമിട്ടു. മൈക്കൾ ഫാസബെണ്ടർ, ജെയിംസ്‌ മകവോയി, ജെനിഫർ ലോറൻസ്, നികോളാസ് ഹൌൽറ്റ് എന്നിവർ അവരവരുടെ റോളുകൾ നല്ല രീതിയിൽ അവതരിച്ചു. ഒസ്കാർ ഇസാക്ക് ആണ് വില്ലനായ സബാഹ് നൂറിൻറെ വേഷമിട്ടത്. തരക്കെടില്ലാത്തതായിരുന്നു.

എല്ലാ സൂപർ ഹീറോ ചിത്രങ്ങളിലെയും  പോലെ,  വില്ലൻ ഒരു സംഭവമായി കാണിക്കുകയും, പിന്നീട് ക്ലൈമാക്സിനടുത്തെത്തുമ്പോൾ വില്ലൻ  വെറും ശൂന്യൻ ആവുകയും ചെയ്യുന്നു.
ഫസ്റ്റ് ക്ലാസ്, ഡെയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്‌താൽ വലിയ മെച്ചമില്ല.
ഒരു പോപ്‌കോൺ ചിത്രം  എന്നതിലുപരി പുതിയതായി ഒന്നും വാഗ്ദാനം  ചെയ്യാത്ത ഒരു സാധാരണ പടം. 

എൻറെ റേറ്റിംഗ് 6.5 ഓൺ 10

പ്രിയപ്പെട്ട സീരീസിന്റെയും നിലവാരം കുറഞ്ഞു പോകുന്നതിൽ അതിയായ വ്യസനം ഞാൻ ഈ ഘട്ടത്തിൽ രേഖപ്പെടുത്തി കൊള്ളുന്നു.

No comments:

Post a Comment