കലി (2016)
Language : Malayalam
Genre : Action | Thriller
Director : Sameer Thahir
IMDB : 7.2
Kali Theatrical Trailer
മനുഷ്യന്റെ വികാരങ്ങൾ ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ആറ് വികാരങ്ങൾ ആയ സന്തോഷം, സന്താപം, ഭയം, കോപം, ആശ്ചര്യം, വെറുപ്പ് എന്നിങ്ങനെയായി തിരിക്കാം. എല്ലാം അളവനിനൊത്തു ഉപയോഗിക്കുന്നവൻ ആണ് ഒരു യതാർത്ഥ മനുഷ്യൻ എന്ന് പറയാൻ കഴിയും. പക്ഷെ, എന്നാൽ ഒരു വികാരം ഒരിക്കലും നിയന്ത്രിക്കാൻ കഴിയാതെ വന്നാലോ??? അവിടെയാണ് മനുഷ്യന്റെ ജീവിതത്തിൽ പാകപ്പിഴകൾ ഉണ്ടാകാൻ തുടങ്ങുന്നത്.
കോപം എന്ന വികാരത്തിന്റെ ഒരു ഉഗ്രമായ ഭാവം എങ്ങിനെ ഒരു യുവാവിന്റെ ജീവിതത്തിൽ ആഘാതം ഉണ്ടാക്കുന്നു എന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം. സിദ്ധാർഥ് എന്ന ബാങ്കുദ്യോഗസ്തനായ യുവാവും അവന്റെ ഭാര്യയായ അഞ്ജലിയുമോത്തു കൊച്ചിയിൽ താമസിക്കുന്നു. ക്ഷിപ്രകോപിയായ സിദ്ധാർഥിൻറെ തുടർച്ചയായി നിയന്ത്രണം പോകുന്നത് മൂലം അവനു ജോലിയിലും, സമൂഹത്തിലും കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. സിദ്ധുവുമായി വഴക്കിട്ടു മാസനഗുടിയിലെ തൻറെ വീട്ടിലേക്കു തനിയെ യാത്ര തിരിയ്ക്കുന്ന അഞ്ജലിയെ പിന്നീട് സിദ്ധു അനുഗമിക്കുന്നു. പിന്നീടുള്ള യാത്രയിൽ ഒരു ലോകൽ ഗുണ്ടയുമായി പ്രശ്നം ഉണ്ടാകുന്നത് മൂലം, അവരുടെ യാത്ര തടസപ്പെടുകയും, പിന്നീടുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ദുൽഖർ സൽമാൻ തൻറെ റോൾ, ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ കൈകാര്യം ചെയ്തു. ഒരു സിനിമ മൊത്തം അദ്ദേഹത്തിന്റെ ചുമലിൽ തന്നെയായിരുന്നുവെങ്കിലും തീർത്തും ബോധ്യപ്പെട്ടു കൊണ്ടുള്ള പ്രകടനം തന്നെയായിരുന്നു. സായി പല്ലവി, അഞ്ജലിയായി നല്ല പ്രകടനം ആയിരുന്നു. ഒരു കന്നഡ മലയാളി എന്നാ രീതിയിൽ സംഭാഷണങ്ങൾ നന്നായി തന്നെ ഉപയോഗിച്ചു. വൈകാരിക സന്ദർഭങ്ങളും നല്ല രീതിയിൽ അവർ ഉപയോഗിച്ചു, പ്രത്യേകിച്ച് രണ്ടാം ഭാഗത്തുള്ള ചില സീനുകളിൽ. അവരുടെ ശബ്ദവും ഒരു ഒറിജിനാലിറ്റി കൊണ്ട് വന്നു എന്ന് പറയാം (ഭൂമിയിലുള്ള എല്ലാ പെൺകുട്ടികൾക്കും കിളിനാദം ഉണ്ടാവണം എന്നില്ലല്ലോ). നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനായകനും ചെമ്പൻ വിനോദും അവരുടെ കഥാപാത്രങ്ങളുടെ പൂർണതയിലെത്തുകയും ചെയ്തു. അതിനു അവർക്ക് എൻറെ അഭിവാദ്യങ്ങൾ, കാരണം അവരുടെ പ്രകടനം ഇല്ലെങ്കിൽ പിന്നെ ഒരു ബോറൻ ചിത്രം ആയി മാറിയേനെ. സൌബിൻ സഹീർ, നല്ല അഭിനയം തന്നെയായിരുന്നു. കണ്ടു കൊണ്ടിരിക്കുന്ന നമുക്ക് പ്രകാശനെ ഒന്ന് തല്ലണം എന്ന് തന്നെ തോന്നും. ബാക്കി വരുന്നവർ എല്ലാം ചിത്രത്തിന് വേണ്ട പങ്കു കൊടുത്ത് മടങ്ങി.
ആദ്യ പകുതി കഥാപാത്രവികസനത്തിനും കഥയുടെ അടിത്തറ ഇടാനും ഉപയോഗിച്ചെങ്കിൽ രണ്ടാം പകുതി ഒരു നല്ല ത്രില്ലറിനുള്ള വക നൽകുന്നു. ഇഷ്ടപ്പെട്ട ഒരു ഘടകം, ഓരോ സീനിനും നമ്മുടെ മനസ്സിൽ ചോദ്യമുണരുമ്പോൾ അതിനുള്ള ന്യായീകരണം പിന്നീടുള്ള സീനുകളിൽ നിന്നും ലഭിക്കുന്നു. ചില സീനുകൾ ഒക്കെ പഴയ ഹിറ്റ് ചിത്രങ്ങളായ ഡുയൽ (Duel) ജോയ് റൈഡ് (Joy Ride) എന്ന ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു പല സീനുകളും ഉണ്ട് ഈ ചിത്രത്തിൽ. ചിലപ്പോൾ സമീർ താഹിർ ആ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാതാകാം എന്ന് വിചാരിക്കുന്നു. എന്നിരുന്നാലും ചിത്രം മോശമാക്കിയില്ല.
സമീർ താഹിർ - വിവേക് ഹർഷൻ-ഗോപി സുന്ദർ, ഇവർ മൂന്നു പേരും തന്നെയാണ് ചിത്രത്തിൻറെ അച്ചുതണ്ട്. സാമാന്യം ചെറിയ ഒരു കഥയെ ഇത്ര വെടിപ്പായി ഒരു മനോഹര (sometimes edge of the seat feel കിട്ടുന്നുണ്ട്) ത്രില്ലർ ആക്കി മാറ്റിയതിന്റെ പങ്കു ഒട്ടും പറഞ്ഞറിയിക്കാൻ കഴിയുകയില്ല. രാജേഷ് ഗോപിനാഥന്റെ കഥയെ സമീർ താഹിറിന്റെ സംവിധാനം വേറെ ഒരു ലെവലിൽ കൊണ്ട് തന്നെ എത്തിച്ചു. വിവേക് ഹർഷൻറെ മിനുക്കിയെടുത്ത കത്രിക ഒരു ഫാസ്റ്റ് പേസ്ഡ് ത്രില്ലർ ആക്കി മാറ്റുകയും ചെയ്തു. പക്ഷെ, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഇല്ലാതെ പൂർണതയിൽ എത്തില്ലായിരുന്നു. അദ്ദേഹം ശരിക്കും തകർത്ത് വാരി. ഒരു ത്രില്ലർ ഒരു പ്രേക്ഷകൻറെ മനസ്സിൽ പതിക്കാൻ സംഗീതവും ഒരുപാധി ആണല്ലോ. അത് നല്ല വെടിപ്പായി അദ്ദേഹം ചെയ്തിരിക്കുന്നു.
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ത്രില്ലർ ആണ് കലി. കൂടെ ദുൽഖർ എന്നാ നടൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധ മറ്റുള്ള യുവനടന്മാർ കൂടി ഒന്ന് കണ്ടു പഠിക്കേണ്ടതാണ്.
എന്റെ റേറ്റിംഗ് 8.1 ഓൺ 10

No comments:
Post a Comment