Cover Page

Cover Page

Saturday, May 14, 2016

151. War Of The Arrows (Choejongbyeonggi Hwal) (2011)

വാർ ഓഫ് ദി ആരോസ് (ചൊജോങ്ബ്യൊംഗി ഹ്വി) (2011)


Language : Korean
Genre : Action | Drama | War
Director : Kim Han Min
IMDB : 7.2 


War Of The Arrows Theatrical Trailer


2011ൽ കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കിം ഹാൻ മിൻ (The Admiral: Roaring Currents Fame) സംവിധാനം ചെയ്ത വാർ ഓഫ് ദി ആരോസ് (WOTA). കൊറിയക്കാരുടെ ഇഷ്ടപ്പെട്ട ജോൺറെകളിൽ ഒന്നായ പീരിയഡ് ഡ്രാമ ചിത്രത്തിൽ നിരവധി മുഖ്യധാരാ കലാകാരന്മാർ വേഷമിട്ടിട്ടുണ്ട്. 

കുട്ടിക്കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട നാം-യിയും ജാനിനും, അച്ഛന്റെ സുഹൃത്തായ കിം മുസ്യൂൻടെ വീട്ടില് അഭയം പ്രാപിക്കുന്നു. ജാനിന്റെ കല്യാണദിവസം ഖിംഗ് രാജപരമ്പര അവരുടെ പ്രവിശ്യയുടെ മേൽ ആക്രമണം നടത്തുന്നു. ഈ വിവരം അറിഞ്ഞു നാട്ടില തിരിച്ചെത്തുന്ന നാംയിൻ കാണുന്ന തന്റെ വളർത്തച്ചന്റെയും ആ നാട്ടുകാരുടെയും ചേതനയറ്റ ശരീരങ്ങൾ ആണ്. എന്നാൽ സഹോദരിയെ അവിടെയെങ്ങും കാണാനും കഴിഞ്ഞില്ല. തന്റെ സഹോദരിയും പുതു വരനെയും തടങ്കലിൽ കൊണ്ട് പോകുന്നതറിഞ്ഞു നാംയിൻ ശത്രുക്കളായ ഓരോ ഭടന്മാരെയും കൊന്നൊടുക്കുന്നു. തങ്ങളുടെ പിന്നിൽ ആരോ ഉണ്ടെന്നു മനസിലാക്കുന്ന ഖിംഗ് രാജപരമ്പരയിലെ മുഖ്യ സൈനിക മേധാവി നാംയിനെ പിന്തുടരുന്നു. പിന്നീടുള്ളത് അവര് തമ്മിലുള്ള ഒരു cat n mouse ഗെയിം ആണ്.  തൻറെ സഹോദരിയെ രക്ഷിക്കാൻ ഒരു സഹോദരൻ ഏതറ്റം വരെയും പോകും എന്നതാണ് ചിത്രത്തിൻറെ മൊത്തത്തിലുള്ള ഇതിവൃത്തം.

വലിയ സംഭവ ബഹുലമല്ലാത്ത കഥ, എന്നാൽ വളരെയേറെ വേഗം കൂടിയ തിരക്കഥയും സംവിധാനവും. പ്രേക്ഷകന് ഒന്നിരുത്തി ചിന്തിക്കാൻ പോലും സമയം നൽകാതെ മാറി മറിയുന്ന ഫ്രേമുകളും ശ്വാസമടക്കി പിടിച്ചു കാണാവുന്ന നല്ല തകർപ്പൻ ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിനെ  നല്ല ആക്ഷൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി കൊടുക്കുന്നു. ആക്ഷനിൽ നിറഞ്ഞ ഒരു ചിത്രം ആണെങ്കിലും, കൂടുതൽ സമയം ചേസിനും ജ്യേഷ്ഠൻ-അനുജത്തി സ്നേഹബന്ധത്തിന്റെ ആക്കവും നമ്മെ കാണിച്ചു തരുന്നു. വികാരനിർഭരമായ പല സീനുകളും ചിത്രത്തിലുണ്ട് എന്ന് സാരം. ക്യാമറ തരക്കേടില്ല, പശ്ചാത്തല സംഗീതവും മോശമല്ല..

നായകനായ പാർക്ക്‌ ഹേ വിശ്വസനീയമായ പ്രകടനം കാഴ്ച വെച്ചു. സഹോദരിയായി അഭിനയിച്ച ജൂൺ ഛെയും മോശമാക്കിയില്ല.. പക്ഷെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വില്ലനായി വന്ന റ്യു സ്യോങ്ങ് റ്യോങ്ങ് ആണ്. അദ്ധേഹത്തിന്റെ ചേഷ്ടകളും സംസാരവും നോട്ടവും ഒക്കെ ഒരു മികച്ച വില്ലന് ചേർന്ന രീതിയിൽ ആയിരുന്നു. 

മൊത്തത്തിൽ പറഞ്ഞാൽ, ഒരു സംഭവം അല്ലെങ്കിലും ഒരു തവണ ആസ്വദിച്ചു കണ്ടിരിക്കാവുന്ന ചിത്രമാണ് WOTA. പിന്നെ അഡ്മിറൽ പോലെ ഒരു ഹെവി ചിത്രം പ്രതീക്ഷിച്ചു കാണരുത് ഈ ചിത്രം. നിങ്ങളെ ചിലപ്പോൾ  നിരാശരാക്കിയേക്കാം..

എൻറെ റേറ്റിംഗ് 7.1 ഓൺ 10

ചിത്രത്തിൻറെ തുടക്കത്തിൽ നായകൻ ഒരു ഡയലോഗ് പറയുന്നുണ്ട്, "എൻറെ അമ്പും വില്ലും ആരെയും കൊല്ലാനുള്ളതല്ല" എന്ന്. അവസാനം വരെയും നായകൻ ആ വാക്ക് പാലിച്ചു. ഒരു നിമിഷം പോലും ഇടവേളയില്ലാതെ, ഒരുത്തനെ പോലും ബാക്കി വെച്ചില്ല.

No comments:

Post a Comment