കോൾഡ് ഐസ് (ഗാംസിജെദ്യുൾ) (2013)
Language : Korean
Genre : Action | Crime | Drama | Thriller
Director : Jo Ui-Seok & Kim Byeong-Seo
IMDB : 7.2
Cold Eyes Theatrical Trailer
ഐസ് ഇൻ ദി സ്കൈ,ഹോങ്ങ് കോങ്ങിൽ 2007ൽ പുറത്തിറങ്ങി വിജയം നേടിയ ഒരു ത്രില്ലറാണ്. അതെന്താ ഇവിടെ പറയാൻ കാര്യം എന്നല്ലേ. 2013ൽ ഈ ചിത്രം കൊറിയയിലേക്ക് കയറ്റുമതി ചെയ്തു കോൾഡ് ഐസ് എന്ന പേരിൽ പുറത്തിറങ്ങി ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ഒരു Surveillance ടീമിനെ ചുറ്റിപ്പറ്റി ഉടലെടുത്ത ചിത്രത്തിൻറെ സംവിധായകർ ജോയി സ്യോക് കിം ബ്യോന്ഗ് സ്യോ എന്നിവർ ആണ്.
അതിബുധിമതിയും തികഞ്ഞ നിരീക്ഷണപാടവവും ഓർമ്മശക്തിയുമുള്ള യൂൻജൂ ഡിറ്റക്റ്റീവ് ഹ്വാങ്ങ് നയിക്കുന്ന പൊലീസിൻറെ surveillance യൂണിറ്റിൽ പരീക്ഷയിൽ പാസായി ചേരുന്നു. അവളുടെ ആദ്യത്തെ കൃത്യം അതിബുദ്ധിമാനും പഴുതുകളില്ലാതെ വലിയ ബാങ്കുകളിൽ മോഷണം നടത്തുന്ന ജയിംസിനെയും കൂട്ടരെയും പിന്തുടർന്ന് പിടിക്കുക എന്നതാണ്. ഒരു തുമ്പുമില്ലാത്ത കേസിൽ നിന്നും അവരെ പിടിക്കാൻ കഴിയുമോ എന്ന് കാണേണ്ടത് തന്നെയാണ്.
ഡാർക്ക് മോഡിലുള്ള ഈ ത്രില്ലർ ആവേശത്തിൻറെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞു എന്ന് ഞാൻ ഒരു സംശയവുമില്ലാതെ തന്നെ പറയാൻ കഴിയും. അത്രയ്ക്ക് തകർപ്പൻ തിരക്കഥ.അടുത്ത സീനിൽ എന്ത് നടക്കും എന്നും പറയാൻ കഴിയാത്ത അത്ര വിധം ഒരുക്കിയിരിക്കുന്നു. ആക്ഷൻ രംഗങ്ങൾ അനവധി ഇല്ലാത്ത ഒരു ആക്ഷൻ ചിത്രമാണിത് എന്നതും ഒരു വ്യത്യസ്തത പുലർത്തുന്നു. എന്നാൽ ഉള്ളത് കിടിലനും. തുടക്കം മുതൽ അവസാനം വരെയുള്ള cat n mouse ഗേമിൽ ആര് ജയിക്കും എന്ന ചോദ്യം പ്രേക്ഷകൻറെ മനസ്സിൽ ഉരുത്തിരിയുന്നു. അസാധാരണമായ ക്യാമറവർക്ക്, സ്യോളിൻറെ സൌന്ദര്യം അങ്ങിനെ തന്നെ ആവാഹിച്ചെടുത്തിരിക്കുന്നതു കൂടാതെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ആങ്കിളുകളും കാണാൻ രസം കൂട്ടും. കത്രിക ചലിപ്പിച്ച അദ്ദേഹവും (പേരറിയില്ല) ചിത്രത്തിൻറെ വേഗത കൂട്ടി എന്ന് പറയാം. മികച്ച ഒരു ക്ലൈമാക്സ് ഈ ചിത്രത്തിനുണ്ട് എന്നത് വേറെ കാര്യം.
കൊറിയൻ സിനിമകളിലെ നല്ല ചിത്രങ്ങളുടെ നായക സാന്നിധ്യം ആണ് വൂ സുങ്ങ് ജങ്ങ്. അദ്ദേഹം ആദ്യമായി വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. പതിവ് പോലെ തൻറെ റോൾ ഭംഗിയാക്കി. നായിക ഹാൻ ഹ്യോ ജോ വളരെ ക്യൂട്ട് ആയിരുന്നു. നല്ല അഭിനയവും. എന്തോ കൊറിയൻ സുന്ദരികൾ മറ്റുള്ളവരിൽ നിന്നും നല്ല വ്യത്യസ്തത തോന്നാറുണ്ട്. ഡിറ്റക്ടീവ് ഹ്വാങ്ങ് ആയി അഭിനയിച്ച സോൾ ക്യൂങ്ങ് ജോ, തന്റെ റോൾ നന്നായി തന്നെ അവതരിപ്പിച്ചു. എല്ലാ കഥാപാത്രങ്ങൾക്കും അവരുടെതായ സ്ക്രീൻ സ്പേസ് കൊടുത്തിട്ടുണ്ട് സംവിധായകർ. എല്ലാവരും നൽകാവുന്നതിന്റെ മേലെ പ്രകടനവും നടത്തിയിട്ടുണ്ട്.
ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ , ഒരിക്കൽ പോലും ഒഴിവാക്കാൻ പാടില്ലാത്ത ചിത്രങ്ങളിൽ ഒന്ന്. നിങ്ങളെ ഇത് നിരാശരാക്കില്ല എന്ന് ഞാൻ ഉറപ്പു.
എന്റെ റേറ്റിംഗ് 9 ഓൺ 10
No comments:
Post a Comment