Cover Page

Cover Page

Wednesday, May 18, 2016

155. Valkyrie (2008)

വാൾക്കിറി  (2008)



Language : English | German
Genre : Drama | History | Thriller | War
Director : Bryan Singer
IMDB : 7.1

Valkyrie Theatrical Trailer


ഞാൻ ഇംഗ്ലീഷ് സിനിമകൾ കാണുന്ന കാലം മുതൽക്കു തന്നെ അറിയാവുന്ന ഒരു നടൻ ആണ് ടോം ക്രൂസ്. എന്തോ ഒരിഷ്ടമാണ് അദ്ധെഹത്തോട് കാരണങ്ങൾ ഒന്നും പറയാൻ അറിയുകയുമില്ല, കഴിയുകയുമില്ല. 2008ൽ ജോലിയ്ക്കായി ദുബായിൽ വന്ന സമയത്തായിരുന്നു, എൻറെ ഓർമ്മ ശരിയാണെങ്കിൽ ഡിസംബറിൽ ആണ് വാൾകിറി റിലീസ് ആയത്. ഇഷ്ട നടൻറെ ചിത്രം ആദ്യമായി വെള്ളിത്തിരയിൽ കാണുന്നു എന്ന അതിയായ സന്തോഷത്തോടു കൂടി തന്നെ അങ്ങിനെ തീയറ്ററിൽ കയറി. പ്രതീക്ഷയുടെ ചിറകൊന്നും പേറിയല്ല സിനിമ കാണാൻ തുടങ്ങിയത്. ചിത്രത്തെ പറ്റി അധികം ഒന്നും അറിയില്ലയെങ്കിലും, അവിടെ കിട്ടിയ സ്ലിപ്പിൽ ഒരു രത്നച്ചുരുക്കം കൊടുത്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് യുദ്ധക്കൊതിയനായ അഡോൾഫ് ഹിറ്റ്ലറെ വധിച്ചു രാജ്യത്തിന്റെ ഭരണം കൈക്കലാക്കാൻ ശ്രമിക്കുന്ന ഒരു പറ്റം ജർമൻ സൈനികരുടെ ശ്രമം പറയുന്ന ഒരു ചിത്രമായിരുന്നു.

ഉള്ളതു പറഞ്ഞാൽ, ചരിത്രപരമായ ചിത്രം ആയതു കൊണ്ട് ഒരു നാടകശൈലി ആണ് പ്രതീക്ഷിച്ചത്. പക്ഷെ എൻറെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് രണ്ടു മണിക്കൂർ കോരിത്തരിപ്പിക്കുന്ന സിനിമ കാണാൻ കഴിഞ്ഞു. ധ്രിതംഗപുളകിതനായി പോയി. ഓരോ നിമിഷവും, അടുത്തത്‌ എന്ത് സംഭവിക്കും എന്ന ഒരു ചോദ്യം മനസിലെപ്പോഴും വന്നു കൊണ്ടേയിരുന്നു.
അവസാനം വരെയും സസ്പൻസ് നിലനിർത്തിയുള്ള വ്യാഖ്യാനം, ബ്രയൻ സിങ്ങർ എന്ന സൂപർ സംവിധായകൻറെ കയ്യൊപ്പ് ശരിക്കും പതിഞ്ഞ സംവിധാനം, വേഗതയേറിയ കഥപറച്ചിൽ, അതിനൊത്ത പശ്ചാത്തല സംഗീതം, കിടിലൻ ഫ്രേമുകളും അതിനൊത്ത കളർ ടോണും. വാൾക്കിറി എഴുത്തിയത് ബ്രയാൻ സിങ്ങറും, ക്രിസ്ടഫർ മക്ക്വാറിയും (പിൽക്കാലത്ത് ജാക്ക് റീച്ചരും എം.ഐ. 5യും സംവിധാനം ചെയ്തു) ചേർന്നാണ്.  

ടോം ക്രൂസ് അക്ഷരാർത്ഥത്തിൽ അവസാനം വരെയും മിന്നിത്തിളങ്ങി. കേണൽ ക്ലോസ് ആയി അദ്ദേഹം ശരിക്കും തകർത്തു. നായികയ്ക്ക് അത്ര പ്രാധാന്യമില്ലായിരുന്ന ഒരു ചിത്രം ആയിരുന്നു. പക്ഷെ, മറ്റുള്ള എല്ലാ സഹാനടന്മാരും നല്ല രീതിയിൽ തന്നെ പ്രകടനം നടത്തി.

നല്ല ഒരു ഹിസ്റ്റൊറിക്കൽ ത്രില്ലർ കാണണമെന്ന് ആഗ്രഹമുള്ളവർക്ക് ഒന്ന് കണ്ടു നോക്കാവുന്നതാണ്.

എന്റെ റേറ്റിംഗ് 9 ഓൺ 10

ഞാൻ മാർക്ക് ഇടുന്നത് എന്റെ വ്യക്തിഗത ആസ്വാദനാം സഫലമാകുന്നതിനനുസരിച്ചാണ്.

No comments:

Post a Comment