ദി ഗേൾ വിത്ത് ദി ഡ്രാഗൺ ടാറ്റൂ (മാൻ സോം ഹടർ ക്വിന്നോ) (2009)
Language : Swedish
Genre : Crime | Drama | Mystery | Thriller
Director : Niels Arden Oplev
IMDB : 7.8
The Girl With The Dragon Tattoo Theatrical Trailer
സ്ടീഗ് ലാർസൻ എഴുതിയ സ്വീഡിഷ് നോവലിനെ ആധാരമാക്കി അതെ പേരിൽ തന്നെ 2009ൽ പുറത്തിറങ്ങിയ ചിത്രമാണ് ദി ഗേൾ വിത്ത് ദി ഡ്രാഗൻ ടാറ്റൂ. യൂറോപ്പിലെ സകലമാന ബോക്സോഫീസ് കളക്ഷൻ റിക്കോർഡുകളും ഭേദിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നീൽസ് ആർദെൻ ഒപ്ലെ ആണ്. നൂമി റൂപെസ് മൈക്കിൾ നിയ്ഖ്വിസ്റ്റും ആണ് മുഖ്യ അഭിനേതാക്കൾ. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം
മില്ലേനിയം മാഗസിനിലെ എഴുത്തുകാരനായ മൈക്കൽ ബ്ലൊംക്വിസ്റ്റ് ബിസിനസുകാരനായ വെന്നെർസ്ട്രോമിനോട് ഒരു കേസ് തോല്ക്കുന്നത് മൂലം മൂന്നു മാസത്തെ ജയിൽവാസത്തിനു വിധിക്കുന്നു. ഹെൻറിക്ക് വാങ്കർ എന്ന ഒരു ബിസിനസ്കാരൻ മൈക്കലിനോട് ജയിലിൽ പോകുന്നതിനു മുൻപായി തൻറെ അനന്തരവൾ ആയ ഹാരിയറ്റിൻറെ തിരോധനം അന്യേഷിക്കാൻ ആവശ്യപ്പെടുന്നു. 40 വർഷങ്ങൾക്കു മുൻപ് പോലീസുകാർ വരെ എഴുതി തള്ളിയ ഒരു കേസ് തെളിയിക്കണം എന്നാ വെല്ലുവിളി ഏറ്റെടുക്കുന്ന മൈക്കളിനു കൂട്ടായി അതിബുദ്ധിമതിയായ പര്യവെക്ഷകയുമായ ലിസ്ബെത്തും വരുന്നു. അവരുടെ അന്വേഷണം പുരോഗമിക്കുമ്പോൾ പല ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളുടെയും ചുരുളഴിയുന്നു.
കുറ്റാന്യേഷണം ആണ് പ്രധാനമായും ഈ ചിത്രം ഊന്നിയിരിക്കുന്നുവെങ്കിലും പ്രധാന കഥാപാത്രങ്ങളുടെ മാനസിക വൈകാരികതയും, വംശീയതയുടെ ഹാനിയും പ്രതിപാദിച്ചിരിക്കുന്നു. ഞാൻ നോവൽ വായിച്ചിട്ടില്ല അത് കൊണ്ട് തന്നെ ചിത്രം എത്ര മാത്രം ന്യായീകരിചിരിക്കുന്നു എന്ന് പറയാൻ കഴിയില്ല. 150 മിനുട്ട് ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും നമ്മൾ ബോറടിപ്പിക്കില്ല, കാരണം ചടുലമായ ഫ്രേമുകളും കഥ പറയുന്നതിലെ കൊണ്ട് ഓരോ സീനുകളും നമ്മിലേക്ക് ആഴത്തിൽ പതിയും. വളരെ ദൃഡമായ കഥയ്ക്ക് അതിനൊത്ത തിരക്കഥ. ചിത്രം എടുത്തിരിക്കുന്ന രീതി പ്രശംസനീയമാണ്.ഒരു ത്രിലറിനു എപ്പോഴും ആവശ്യം ഉതകുന്ന ഒന്നാണ് പശ്ചാത്തല സംഗീതം. പലപ്പോഴും ഈ പശ്ചാത്തല സംഗീതം ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കാറുണ്ട്. പതിഞ്ഞ താളത്തിൽ നീങ്ങുകയും എന്നാൽ ആവശ്യമുള്ള ഇടത്ത് അതിന്റെ മൂർധന്യാവസ്തയിൽ എത്തുകയും ചെയ്യും. ഒരു ഹാൻ സിമ്മർ touch ഉണ്ടെന്നു തോന്നിപ്പോയി. (നമ്മുടെ നാട്ടിലെ പലരും ഇത് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു).
മൈക്കൾ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കൽ നിക്വിസ്റ്റ് ശക്തമായ പ്രകടനം ആണ് കാഴ്ച വെച്ചത്. എന്നാൽ ആവശ്യ സമയത്ത് അദേഹത്തിന് ഒരു ബൂസ്റ്റ് ആയി വരുന്ന ലിസ്ബെത്തിനെ അവതരിപ്പിച്ച നൂമി റൂപെസ് ആണ് താരം. അവരുടെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഈ രണ്ടു കഥാപാത്രങ്ങളെ ചുറ്റി പറ്റിയാണ് മുൻപോട്ടു പോകുന്നത് എങ്കിലും മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരും മോശമാക്കിയില്ല.
ചിത്രത്തിൻറെ ക്ലൈമാക്സ് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒന്ന് തന്നെയാണ്. ഒരു രീതിയിൽ പോലും പ്രേക്ഷകന് സൂചന നല്കാത്ത കഥ പറച്ചിൽ വളരെ വിരളമാണ്. സംശയങ്ങള മനസ്സിൽ പേറി ചിത്രം കണ്ടിരിക്കുമ്പോൾ, അവസാനം നിങ്ങളെ ഞെട്ടിക്കും എന്നത് ഉറപ്പു.
എന്റെ റേറ്റിംഗ് 8.4 ഓൺ 10
ഡേവിഡ് ഫിഞ്ചർ ഈ ചിത്രം ഇതേ പേരിൽ 2011ൽ പുറത്തിറക്കിയിട്ടുണ്ട്. അത് പലരും കണ്ടിട്ടുണ്ടാവാം. ഞാൻ കണ്ടിരുന്നില്ല. എന്തായാലും കാണാൻ ശ്രമിക്കും.
ഈ ചിത്രം ട്രൈലോജി ആണ് എന്നുള്ള ഒരു ചെറിയ വിവരം ഞാൻ ഇവിടെ പറഞ്ഞു കൊള്ളുന്നു. ഒരേ വർഷം തന്നെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പേര് താഴെ വിവരിച്ചു കൊള്ളുന്നു.
The Girl who Played with Fire
The Girl Who Kicked the Hornet's Nest
No comments:
Post a Comment