Cover Page

Cover Page

Friday, May 6, 2016

148. Captain America: Civil War (2016)

ക്യാപ്റ്റൻ അമേരിക്ക : സിവിൾ വാർ (2016)




Language : English
Genre : Action | Advenutre | Drama | Sci-Fi
Director : Anthony Russo, Joe Russo
IMDB : 8.5

Captain America : Civil War Theatrical Trailer



മാർവൽ മാറ്റത്തിന്റെ പാതയിൽ ആണെന്ന് തോന്നുന്നു. ഗോർ വയലൻസിലൂടെയും Dirty ജോക്കുകളിലൂടെ കഥ പറഞ്ഞ ഡെഡ് പൂൾ ഇതായിപ്പ ഒരു സൈക്കളോജിക്കൽ ആക്ഷനിലൂടെ സിവിൾ വാറും. വിൻറർ സോൾജ്യർ സംവിധാനം ചെയ്ത റുസ്സോ സഹോദരന്മാര് തന്നെയാണ് ഈ ചിത്രത്തിനും സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്ഥിരം ബോംബു കഥ തന്നെ പ്രതീക്ഷിച്ചു ആണ് സിനിമയ്ക്ക് കയറിയത്. പക്ഷെ അക്ഷരാർത്ഥത്തിൽ മാർവൽ ഒരുക്കിയിരുന്നത് ഡാർക്ക് ഷേടിലൂടെ ഉള്ള  ഒരു ക്ലാസ് ചിത്രം ആയിരുന്നു.

കഥയുടെ രത്നചുരുക്കം ഇങ്ങനെയാണ് : പല തവണ ലോകത്തെ രക്ഷിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങളും ആളപയാവും മൂലവും അവഞ്ചെർസിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ അവഞ്ചെർസിനെ നിയന്ത്രിക്കാനും അവരുടെ ചെയ്തികൾ കാണാനും ഒരു സമിതിയെ നിയമിക്കണം എന്നും എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പറയുന്നു. ടോണി സ്റ്റാർക്ക് അതിനെ അനുകൂലിക്കുകയും ക്യാപ്ടന് ആ ഉടമ്പടിയിൽ വിശ്വാസവും ഇല്ലാത്തത് കൊണ്ട് അതിനെതിരായി പ്രവർത്തിക്കാൻ തുടങ്ങി. അങ്ങിനെ അവർ രണ്ടു ചേരികൾ ആയി തിരിഞ്ഞുള്ള യുദ്ധം ആണ് സിവിൾ വാർ.

ക്രിസ്ടഫർ മാർകസ്, സ്ടീഫൻ മക്ക്ഫീലിയുടെയും തിരക്കഥ വളരെ നല്ല രീതിയിൽ തന്നെ ഇരട്ട സംവിധായകർ ആയ റുസ്സോ സഹോദരന്മാർ ചെയ്തത്. കൃത്യമായ ഇടവേളയിൽ കോമഡിയും, അതിലുപരി ത്രസിപ്പിക്കുന്ന ആക്ഷനും, വൈകാരികതയും ചാലിച്ച് തന്നെ അവരുടെ കഴിവ് തെളിയിച്ചിരിക്കുന്നു. ഗ്രാഫിക്സ് നന്നായിട്ടുണ്ട്. നല്ല ഒരു കഥ അതിലുപരി നല്ല തിരക്കഥയും ചിത്രത്തെ ഒത്തിരി ഗുണം ചെയ്തിട്ടുണ്ട്. പക്ഷെ ഇടയ്ക്കിടയ്ക്ക് ലാഗ് വരുന്നത് ഒരു പ്രശ്നമായി തോന്നി. ഓരോ കഥാപാത്രങ്ങൾക്കും അവരുടെതായ വ്യക്തിത്വം കൊടുത്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഓരോ സൂപർഹീറോയുടെയും വൈകാരികതയെ ചോദ്യം ചെയ്യുന്നുമുണ്ട്. എല്ലാവർക്കും കൃത്യമായ സ്ക്രീൻ സ്പേസ് കൊടുത്തിട്ടുമുണ്ട്. ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ മികച്ചു നിന്നു. അതിൽ ഏറ്റവും കൂടുതൽ മികച്ചു നിന്നത് എയർപോർട്ടിൽ വെച്ചുള്ള ആക്ഷൻ രംഗങ്ങൾ തകർത്തു വാരി. ക്യാമറ വർക്ക് അത്ര മെച്ചം തോന്നിയിരുന്നില്ല. എന്നാലും തരക്കേടില്ല. ഹെന്രി ജാക്ക്മാൻറെ സംഗീതം നിലവാരം പുലർത്തി.

എല്ലാ മുഖ്യ കഥാപാത്രങ്ങളും നല്ല പ്രകടനം കാഴ്ച വെച്ചു. റോബർട്ട്‌ ഡൌണി, ക്രിസ് ഇവാൻസ്, ആന്തണി മാക്കി, ഡോൺ ശീടിൽ എന്നിവരിൽ റോബർട്ട് നല്ല പ്രകടനം ആയിരുന്നു. സ്കാർലെറ്റ് സുന്ദരിയായി തോന്നിയെങ്കിലും മുഖത്ത് പ്രായം നിഴലിക്കുന്നുണ്ടായിരുന്നു. ഇനിയാണ്, ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മൂന്നു കഥാപാത്രങ്ങൾ  വരുന്നത്. ഒന്ന് ടോം ഹോളണ്ടിൻറെ  സ്പൈഡർമാനും പിന്നെ ബ്ലാക്ക് പാന്തറും പിന്നെ പോൾ റെഡിന്റെ  ആൻറ്മാനും. വായാടിയായ സ്പൈഡർമാനെയാണ് ഇത്തവണ ഈ ചിത്രത്തിൽ കാണാൻ കഴിയും.  കുറെയധികം നല്ല കൌണ്ടറുകളും ഈ ചിത്രത്തിൽ സ്പൈഡർമാനും ആന്റ്മാനും ഉപയോഗിക്കുന്നുണ്ട്. അതെല്ലാം രസാവഹവുമാണ്. കാമിയൊ റോളുകൾ ആണിവർ ചെയ്യുന്നത്. ബ്ലാക്ക് പാന്തറിന്റെ കൊസ്റ്റ്യൂംസ് തകർത്തു. വളരെ അനായാസമായാണ് അദ്ദേഹം (ചാഡ്‌വിക് ബോസ്മൻ) ജീവൻ നല്കിയത്. 

ഓഫ് ടോപിക് : ബാട്മാൻ സൂപർമാൻ കണ്ടപ്പോഴുണ്ടായ ആ ക്ഷീണം എന്തായാലും ഇത് കണ്ടപ്പോൾ എനിക്ക് മാറി. വാർണർ ബ്രദർസ്/ ഡിസി കോമിക്സ് ഇവരുടെ making pattern കണ്ടു പഠിച്ചാൽ, ഇത്രയും ശക്തമായ സൂപർ ഹീറോകൾ ഉള്ള അവർ ഒരു കലക്ക്  കലക്കും.

സ്ഥിരം മാർവൽ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഇഷ്ടപ്പെടാൻ സാധ്യത കുറവെന്നു പറയാം, കാരണം അവർ ഇന്നാളു വരെയും പിന്തുടർന്ന് വന്ന രീതിയിൽ നിന്നും വ്യതിചലിച്ചുള്ള മേകിംഗ്, ആക്ഷനിലെക്കാളുപരി ഡ്രാമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മൊത്തം ക്രെഡിറ്റും സംവിധായകർക്ക് തന്നെ. പിന്നെ, മാർവലിന്റെ മുന്പുള്ള ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവർക്ക് ഈ കഥ പിന്തുടരാൻ അല്പം സമയം എടുക്കും എന്നതൊരു സത്യം.

എന്റെ റേറ്റിംഗ് 7.9 ഓൺ 10

No comments:

Post a Comment