എ ഡേർട്ടി കാർണിവൽ (ബിയൂൾഹാൻ ഗോറി) (2006)
Language : Korean
Genre : Action | Crime | Drama
Director : Yoo Ha
IMDB : 7.4
A Dirty Carnival Theatrical Trailer
135 മിനുട്ടുകൾ കാഴ്ചക്കാരനെ ത്രസിപ്പിച്ചു നിര്‍ത്തുന്ന ഒരു ഗംഭീര മാസ് പടം.യൂ ഹാ സംവിധാനം ചെയ്ത A Dirty Carnival എന്ന ചിത്രത്തെ ഞാൻ അങ്ങിനെ മാത്രമേ വിശേഷിപ്പിക്കൂ. ശ്വാസമടക്കി പിടിച്ചിരുന്നു നായകൻറെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ടും ഡയലോഗുകൾ കൊണ്ടും ആക്ഷൻ കൊണ്ടും കോരിത്തരിപ്പിക്കുന്ന മുഴുനീള ത്രില്ലര്‍.
കിം ബ്യൂന്‍ഗ് ടൂ എന്ന കൌശലക്കാരനായ റൌഡിയുടെ കഥയാണ് A Dirty Carnival. സാംഗ് ചല്‍ എന്നാ തന്‍റെ ബോസിന് വേണ്ടി പണം പിരിക്കല്‍ ആണ് കിമ്മിന്‍റെ ജോലി. എന്നാല്‍ ഈ ജോലികളിലും അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലും സന്തുഷ്ടന്‍ അല്ലായിരുന്നു കിം. ഉയരങ്ങളിലേക്ക് പറക്കാനുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു അവന്‍റെ മനസ് നിറയെ. കിം തന്‍റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുമോ? അവനതിനു എന്തെല്ലാം കടമ്പ ചാടികടക്കേണ്ടി വരും??
Once Upon A Time In Highschool എന്ന സൂപര്‍ഹിറ്റ് ചിത്രത്തിന് ശേഷം യൂ ഹാ സംവിധാനം ചെയ്ത ഈ ചിത്രവും വന്‍ വിജയമായിരുന്നു. ഒരു മാസ് ഗാംഗ്സ്റ്റര്‍ മൂവി എന്നാ ലേബല്‍ മാത്രമല്ല, ഒരു നല്ല ഒരു കുടുംബ കഥയും അത് പോലെ ഒരു നല്ല പ്രണകഥയും യൂ ഹാ മനോഹരമായി പറയുന്നു. ഒരു റൌഡിയുടെ മാനസിക സംഘര്‍ഷങ്ങളും ജീവിതം കരുപ്പിടിക്കാനുള്ള കഷ്ടപ്പാടും നന്നായി തന്നെ പറയാന്‍ സാധിച്ചിട്ടുണ്ട്. വഞ്ചന, ചതി, വിശ്വാസം, വിശ്വാസ്യത, കുടുംബം എല്ലാം ഈ കഥയില്‍ കൂടി കടന്നു പോകുന്നുണ്ട്. പ്രവചനത്തിന് അതീതമായി ട്വിസ്ടുകളും നിരവധിയുണ്ട്. ചിത്രത്തിന്‍റെ വേഗത്തിലുള്ള ആഖ്യാനം നമ്മെ ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല.
ആക്ഷന്‍ സീക്വന്‍സ് വേറെ ലെവല്‍ എന്ന് തന്നെ പറയേണ്ടി വരും. രക്തചൊരിച്ചിലിനും കുറവൊന്നുമില്ല. പസ്ചാത്തസംഗീതം എടുത്തു പറയേണ്ട ഒരു വിഭാഗം ആണ്. കുണ്ടോ, ബെര്‍ലിന്‍ ഫയല്‍, ടാക്സി ഡ്രൈവര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ച Jo Yeong-wook ആണ് എ ഡെര്‍ട്ടി കാര്‍ണിവലിന്റെയും സംഗീതം. ക്യാമറവര്‍ക്കും ഗംഭീരം എന്ന് തന്നെ പറയാം. ആക്ഷന്‍ സീനുകള്‍ ഹൃദയവും ത്രില്ലിങ്ങുമാക്കാന്‍ Choi Hyeon-giയുടെ ക്യാമറയ്ക്ക് കഴിഞ്ഞു. എഡിറ്റിംഗ് മികച്ചു നിന്നു. രണ്ടു മണിക്കൂറും ഇരുപത്തി ഒന്ന് മിനുട്ടുകള്‍ ഉള്ള ചിത്രത്തിന് കൃത്യമായി തന്നെ കത്രിക Park Gok-ji & Jeong Jin-heeക്കും കഴിഞ്ഞിട്ടുണ്ട്.
നായകന്‍ ആയി അഭിനയിച്ച ജോ ഇന്‍ സുങ്ങ് നല്ല ഉഷിരന്‍ പ്രകടനം ആണ് ചിത്രത്തിലുടനീളം കാഴ്ച വെച്ചത്. മാസ് സീനുകള്‍ക്കും, റൊമാന്റിക് സീനുകള്‍ക്കും, വികാരപരമായ സീനുകള്‍ക്കും അദ്ദേഹം കയ്യടക്കത്തോടെ തന്നെ ചെയ്തു. കിമ്മിന്റെ സുഹൃത്തായി അഭിനയിച്ച നാംകൂങ്ങ് മിന്‍ മികച്ച ഔട്ട്‌പുട്ട് തന്‍റെ അഭിനയിത്തിലൂടെ കൊടുത്തു. സുന്ദരിയായ ലീ ബോയങ്ങ് ആണ് നായികയായ ഹ്യൂന്‍ ജൂയേ അവതരിപ്പിച്ചത്. അവരുടെ അഭിനയം സൌന്ദര്യം പോലെ തന്നെ മനോഹരമായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു. മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ ഒട്ടും തന്നെ മോശമാക്കിയില്ല.
നിരവധി അവാര്‍ഡുകള്‍ സിനിമയ്ക്കും അതെ പോലെ ക്രൂവിനും അഭിനേതാക്കള്‍ക്കും ലഭിച്ചിരുന്നു ആ വര്‍ഷം. മികച്ച ചിത്രം, മികച്ച നായക കഥാപാത്രം, മികച്ച എഡിറ്റിംഗ്, എന്നീ വിഭാഗങ്ങള്‍ക്ക് ആണ് ലഭിച്ചത്. അത് പോലെ നിരവധി നോമിനേഷനുകളും ഈ സിനിമയ്ക്ക് തേടിയെത്തിയിരുന്നു.
മികച്ച അഭിനയമുഹൂര്‍ത്തങ്ങളും മാസ് സീനുകളും നിറഞ്ഞ ഈ ആക്ഷന്‍ ചിത്രം നിങ്ങളെ ഒരു ശതമാനം പോലും നിരാശരാക്കില്ല.
എന്‍റെ റേറ്റിംഗ് : 9.2 ഓണ്‍ 10

No comments:
Post a Comment