എല്ലി (2016)
Language : French
Genre : Drama | Mystery | Thriller
Director : Paul Verhoeven
IMDB : 7.3
Elle Theatrical Trailer
ഡച് സംവിധായകൻ പോൾ വേർഹോവെന്റെ പതിനാറു ചിത്രങ്ങളുടെ കരിയർ നോക്കി കഴിഞ്ഞാൽ മികച്ചു നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഉണ്ടാവും. ബേസിക് ഇൻസ്റ്റിങ്ക്ട്, ടോട്ടൽ റീകോൾ, സ്റ്റാർഷിപ് ട്രൂപർസ് എന്നിവ അവയിൽ ചിലത്. പക്ഷെ എല്ലാ ചിത്രങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന അഭിപ്രായവുമില്ല. വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം ഒരു മികച്ച സംവിധായകൻ ആണെന്നുള്ള അഭിപ്രായം ഇല്ല. ചില ചിത്രങ്ങൾ എനിക്കിഷ്ടവുമാണ്. ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ ഏറ്റവും മികച്ച വിദേശ ചിത്രം എന്ന അവാർഡ് വാങ്ങിയതോടെയാണ് എനിക്ക് എല്ലി കാണാൻ താല്പര്യമുദിച്ചത്, കൂടാതെ മികച്ച ട്രെയിലറും കാണാൻ ഇടയായി.
ചിത്രം ആരംഭിക്കുന്നത് ഒരു സ്ത്രീയെ മുഖം മൂടി അണിഞ്ഞ അക്രമി ബലാൽക്കാരമായി പീഡിപ്പിക്കുന്നതിലൂടെയാണ്. അക്രമാസക്തമായ ആ ബലാൽസംഗം വ്യത്യസ്ത രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ടത് ഒരു പ്രമുഖ വീഡിയോ കമ്പനിയുടെ ഉടമയായ മിഷേൽ എന്ന അമ്പതു വയസിനു മേലെ ഉള്ള ഒരു സ്ത്രീയെ ആണ്. മിഷേലിനെ പറ്റി പറയുകയാണെങ്കിൽ ഭർത്താവിൽ നിന്നും മകനിൽ നിന്നും വേർപെട്ടു, കൃത്രിമമായി സൗന്ദര്യം ഉണ്ടാക്കി ചെറുപ്പക്കാരുടെ നിത്യേന ലൈംഗികവേഷച്ച നടത്തുന്ന അമ്മയിൽ നിന്നും വേർപെട്ടു, ക്രിമിനലും കൊലപാതകിയുമായ ജയിലിൽ കഴിയുന്ന അച്ഛനെ വെറുത്തു, കൂട്ടുകാരിയുടെ ഭർത്താവുമായി ലൈംഗിക വേഴ്ച നടത്തുന്ന ഒരു സ്ത്രീയാണ് അവർ.തൻറെ ഒറ്റപ്പെട്ട ജീവിതത്തിൽ മറ്റുള്ള പുരുഷന്മാരിൽ സന്തോഷം കണ്ടെത്തുന്ന ഒരു പ്രത്യേക തരം സ്ത്രീയാണ് അവർ. എന്നാൽ തനിക്കു പറ്റിയ ഈ വിപത്ത് അവർ പോലീസിനെ അറിയിക്കുന്നില്ല. പെട്ടെന്ന് തന്നെ അവർ തൻറെ സ്വകാര്യമായ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. ദിവസങ്ങൾ കഴിഞ്ഞു സുഹൃത്തും, മുൻ ഭർത്താവുമായുള്ള ഡിന്നറിനിടയിൽ അവരോട് താൻ റേപ് ചെയ്യപ്പെട്ടതായി സാധാരണമായി പറയുന്നു. പോലീസിൽ എന്ത് കൊണ്ട് അറിയിച്ചില്ല എന്ന് ചോദിക്കുന്നതിനു, അവർ സാധാരണയായി മറുപടി പറയുന്നു, നടന്നത് നടന്നു, ഇനിയെന്റെ നിത്യേന ഉള്ള ജീവിതത്തിലേക്ക് ഞാൻ മടങ്ങി പോകുന്നു." പക്ഷെ, അവരുടെ മനസിലെ പ്രതികാരദാഹത്തിനു ശമനമുണ്ടായിരുന്നില്ല. അവർ തന്റെ കൂടെ ഒരാൾ തന്നെയാണ് ഇത് ചെയ്തിരിക്കുന്നതെന്ന് കരുതുന്ന മിഷേൽ ആരാണെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലുമാണ്. എല്ലാവേരയും സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന മിഷേലിന് തന്നെ ബലാൽസംഗം ചെയ്ത ആളെ തിരിച്ചറിയുന്ന നിമിഷം മുതൽ പ്രതികാരം എങ്ങിനെ ചെയ്യാമെന്ന് ചിന്തിക്കുന്നു.
വളരെ മെല്ലെ പോകുന്ന ചിത്രത്തിൻറെ ജീവനാടി എന്ന് പറയുന്നത് മിഷേൽ തന്നെയാണ്. മിഷേൽ ആയി അഭിനയിച്ച അറുപത്തി മൂന്നുകാരി ഇസബെല്ലാ ഹ്യൂപ്പേർട്ട് മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ഒരേ സമയം, പ്രേക്ഷകന് (ഇവിടെ ഞാൻ) അവരുടെ (കഥാപാത്രത്തിന്റെ) ചെയ്തികൾ അറപ്പുളവാക്കുന്നതും എന്നാൽ അവരുടെ നിസഹായാവസ്ഥയിൽ ഉടലെടുക്കുന്ന സഹായനാനുഭൂതിയും ഉണ്ടാവുന്നു. നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലുടനീളം വന്നു പോകുന്നുണ്ട്, അവരെ അവതരിപ്പിച്ചവർ ആരും തന്നെ മോശമാക്കിയില്ല.
കഥാഖ്യാനത്തിൽ എന്തോ ഒരു അസ്വാഭാവികത തുടക്കം മുതലേ നിഴലിക്കയുണ്ടായി. എന്തൊക്കെയോ പറയണമെന്ന്, എന്നാൽ ഒന്നും പറയാതെയും കൊണ്ട് പോകുന്ന ചിത്രത്തിൻറെ പ്രധാന പ്രതികൂലമായ ഘടകം. കഥാഖ്യാനത്തിനു ത്രില്ലർ എന്ന ഗണത്തിലേക്ക് മുഴുവനായിട്ടും ചേർക്കാനും പറ്റില്ല. പല തവണ ഞാൻ തന്നെ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്തു. ലൈറ്റിങ്, ക്യാമറവർക്ക്, എടുത്തിരിക്കുന്ന രീതി വ്യത്യസ്തം ആയിരുന്നു. നന്നായിട്ടുമുണ്ട്. ആദ്യാവസാനവും വരെയും ത്രില്ലർ മൂഡ് കൊണ്ട് വരാൻ ചിത്രത്തിൻറെ മേൽ പറഞ്ഞ ഘടകങ്ങളും പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞു. എനിക്ക് ഒന്നായിരുന്നു സംഗീതം.
അവാർഡൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും, ഒരു മികച്ച ത്രില്ലർ എന്ന് പറയാൻ കഴിയില്ല ഈ ചിത്രം. മെല്ലെപ്പോകുന്ന കഥ പറച്ചിൽ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ ശ്രമിച്ചു നോക്കാവുന്നതു ആണ്.
എൻറെ റേറ്റിങ് 5.9 ഓൺ 10
No comments:
Post a Comment