സൺഫ്‌ളവർ (ഹേബരാഗി) (2006)
Language : Korean
Genre : Action | Crime | Drama
Director : Kang Seok-Beom
IMDB : 7.4
Sunflower Theatrical Trailer
എൻറെ പേര് ടെ സിക്. ഒരു റൗഡി ആയിരുന്നു. ഒരിക്കൽ ഒരു കൊലപാതകത്തിന്റെ പേരിൽ 10 വർഷത്തോളം ഞാൻ ജയിലിൽ കിടന്നിരുന്നു. അവിടെ വെച്ച് ഞാനൊരു തീരുമാനം എടുത്തു, ഇനിയൊരിക്കലൂം ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോവില്ല. എനിക്കും ഈ സമൂഹത്തിൽ ഒരു സാധാരണ മനുഷ്യൻ ആയി ജീവിക്കണം. അത് കൊണ്ട് ഞാൻ എന്നെ വളർത്തി വലുതാക്കിയ അമ്മയുടെ (പെറ്റമ്മ അല്ല പോറ്റമ്മ) അടുത്തേക്ക് പോയി. അവിടെ എന്റെ കുഞ്ഞു പെങ്ങൾ ഉണ്ട്. അവരുമായി ഞാൻ എന്റെ ബന്ധം ദൃഢപ്പെടുത്തി. ഞാൻ ഒരു വർക്ഷോപ്പിൽ ജോലി നേടി. ഒരു പ്രശ്നവുമുണ്ടാക്കാതെ മുന്നോട്ടു പോകണം എന്ന് തന്നെയാണ് ആഗ്രഹം.
പക്ഷെ, എൻറെ തിരിച്ചു വരവ് അസ്വസ്ഥമാക്കിയത് എൻറെ സുഹൃത്തുക്കളെ തന്നെയാണ്. അവർ ഭയന്നിരുന്നു പണ്ട് നോക്കി നടത്തിയിരുന്ന ക്ലബ് ഞാൻ തിരിച്ചു പിടിക്കുമോയെന്നുള്ള ഭയം. പക്ഷെ അതൊന്നുമല്ലായിരുന്നു എന്റെ പ്രശ്നം. രാഷ്ട്രീയക്കാരനും റൗഡിപ്പടയുടെ തലവനുമായിരുന്ന ചോ പാൻ സു ഒരു ഷോപ്പിംഗ് മാൾ നിർമിക്കാനൊരുങ്ങുന്നു, പക്ഷെ അതിനു തടയായി നിൽക്കുന്ന സൂര്യകാന്തി പൂക്കൾ പൂക്കുന്ന പാടവും അതിനോട് ചേർന്ന് കിടക്കുന്ന എൻറെ അമ്മയുടെ കടയും ആണ്. ആദ്യം അവർ കട അവർ വാങ്ങാനുദ്ദേശമിട്ടുവെങ്കിലും പക്ഷെ എന്റെ 'അമ്മ അതിനു സമ്മതിച്ചില്ല. അത് പക്ഷെ ബലാൽക്കാരമായി അവർ പിടിച്ചു വാങ്ങാൻ ഒരുങ്ങി. എനിക്കെന്തു ചെയ്യണമെന്നറിയില്ല എനിക്ക് വീണ്ടും ആ പഴയ ജീവിതത്തിലേക്ക് മടങ്ങി പോകണ്ട എന്ന ആഗ്രഹം എനിക്ക് അവസാനം വരെയും പിടിച്ചു നിർത്താൻ കഴിയുമോ???
കഥ കേൾക്കുമ്പോൾ നമ്മൾ പല തവണ മലയാളത്തിലും തമിഴിലും എന്ന് വേണ്ട മിക്ക ചിത്രങ്ങളിലും കേട്ട അല്ലെങ്കിൽ കണ്ട കഥയായി തോന്നും. അത്ര പുതുമ നമുക്ക് തോന്നില്ല. പക്ഷെ വളരെ പരിമിതമായ ചട്ടക്കൂടിൽ നിന്നും കൊണ്ട് കാങ് സ്യോക് ബ്യഉം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നായകൻ ആയ ടെ സിക്കിന്റെ കാഴ്ചപ്പാടിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്. ഒരു ആക്ഷൻ പശ്ചാത്തലമാണെങ്കിലും ഒരു ഇമോഷണൽ ഡ്രാമ എന്ന് ഞാനീ ചിത്രത്തെ വിളിക്കും. അത്ര മനോഹരമായാണ് അമ്മയും മകനും പെങ്ങളുടെയും ബന്ധം ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം വളരെ ഹൃദ്യമായിരുന്നു. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഛായാഗ്രാഹണം അത്ര കണ്ടു മികച്ചതൊന്നുമല്ലെങ്കിലും, ചിത്രം ആവശ്യപ്പെടുന്ന രീതിയിൽ ഛായാഗ്രാഹകനും നൽകാൻ സാധിച്ചു.
ആദ്യ പകുതി സരസവും ഹൃദ്യവുമാണെങ്കിൽ രണ്ടാം പകുതി മികച്ച ആക്ഷനും വയലൻസിനും പ്രാധാന്യം കൊടുത്തിരിക്കുന്നു. ക്ളൈമാക്സ് സമയത്തുള്ള ഫൈറ്റ് ശെരിക്കും എഫക്ടീവ് ആയി തോന്നി. അവിടെ ഉപയോഗിച്ചിരിക്കുന്ന രീതി മുൻപുള്ള സിനിമകളിൽ കണ്ടിട്ടില്ലാത്ത രീതിയിൽ തന്നെയായിരുന്നു. പ്രേക്ഷകനും, ആ ഫൈറ്റിന്റെ ഫീൽ കിട്ടും എന്നത് വേറൊരു പ്രത്യേകത.
മുൻപേ പറഞ്ഞത് പോലെ, ടെ സിക് എന്ന കഥാപാത്രം അവതരിപ്പിച്ച കിം റേ വോൺ ആണ് ഈ ചിത്രത്തിൻറെ നട്ടെല്ല്. പലവിധ നിറങ്ങളും ഭാവങ്ങളും ഉള്ള കഥാപാത്രം അനായാസേന ചെയ്തു. ഈ സിനിമ കഴിയുമ്പോൾ ആ കഥാപാത്രം നമ്മുടെ കൂടെ വരുമെന്നുറപ്പ്. അത്രയ്ക്ക് മനോഹരം ആയിരുന്നു അഭിനയം. അമ്മയുടെ റോൾ, പെങ്ങളുടെ റോൾ അഭിനയിച്ച രണ്ടു പേരും മികച്ചു തന്നെ നിന്ന്. കൂട്ടുകാരും, മുഖ്യ വില്ലനെ അവതരിപ്പിച്ചവരും മികച്ചു നിന്നതു കൊണ്ട്, ടെയുടെ പ്രകടനത്തിന്റെ എഫക്ട് ശരിക്കും മനസിലാക്കാൻ കഴിഞ്ഞു.
കണ്ടിട്ടില്ലാത്തവർ, ഒന്ന് കണ്ടു നോക്കൂ.. നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നെൻറെ മനസ് പറയുന്നു.
എൻറെ റേറ്റിംഗ് 8.3 ഓൺ 10
No comments:
Post a Comment