റാറ്റ് റേസ് (2001)
Language : English
Genre : Comedy
Director : Jerry Zucker
IMDB : 6.4
Rat Race Theatrical Trailer
ഒരു സിനിമ കണ്ടു മുഴുനീള സമയം ചിരിക്കാൻ കഴിയുക. ചിരിച്ചു ചിരിച്ചു വയറു വരെ വേദനിക്കുക. അതൊക്കെ പലപ്പോഴും നടക്കാത്ത കാര്യമാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് എനിക്കങ്ങനെ ഒരു അനുഭവം ഉണ്ടായി. 112 മിനുട്ട് ദൈർഘ്യം നിറഞ്ഞ ഈ ചിത്രം കണ്ടു ആർത്താർത്തു ചിരിച്ചു, പലപ്പോഴും അല്ല ഇപ്പോഴും ഈ സിനിമയിലെ സീനുകൾ കണ്ടു ചിരിക്കാറുമുണ്ട്. ചിത്രത്തിൻറെ പേര് റാറ്റ്റേസ്. ഹിറ്റ് സിനിമകളായ എയർപ്ലെയ്ൻ, ഗോസ്റ്റ്, സംവിധാനം ചെയ്ത ജെറി സക്കർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇതൊരു മത്സരത്തിന്റെ കഥയാണ്. മെക്സിക്കോയിലെ ഒരു റെയിൽവേ സ്റ്റേഷനിലെ ലോക്കറിൽ വെച്ചിരിക്കുന്ന 32 മില്യൺ നിറച്ചു വെച്ച ബാഗ് എടുക്കാനായി ആറു ടീമുകൾ ലാസ് വേഗാസിൽ നിന്നും പുറപ്പെടുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.
കഥ, ഒന്നും പ്രത്യേകിച്ച് എടുത്തു പറയാനായി ഇല്ല, പക്ഷെ ഓരോ ടീമും അവരുടേതായ രീതിയിൽ ആ സമ്മാനം എടുക്കാൻ പോകുന്നത് അവതരിപ്പിച്ചിരിക്കുന്നതാണ് രസം ഉണ്ടാക്കുന്നത്. ഡയലോഗുകളും ചെയ്തികളും എല്ലാം രസാവഹമാണ്. ടെക്ക്നിക്കാലിറ്റി ഒന്നും ചിന്തിച്ചു നോക്കേണ്ട ആവശ്യമില്ല. ഒരു സാധാരണ ചിത്രം. കൊമേഡിയന്മാരെ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. റൊവാൻ അറ്റ്കിൻസൺ (മിസ്റ്റർ ബീൻ), ജോൺ ക്ളീസ്, കൂബ ഗുഡിങ് ജൂനിയർ, സേഥ് ഗ്രീൻ, ജോൺ ലോവിട്സ്, ആമി സ്മാർട്ട് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ഓരോരുത്തരുടെയും രീതിയും സ്റ്റൈലും വിത്യസ്തമായതിനാൽ, ആസ്വാദ്യകരമാണ്. ഇതിൽ ജോൺ ലോവിട്സ് അവതരിപ്പിക്കുന്ന റാണ്ടി പിയർ എന്ന ടൂറിസ്റ്റുകാരൻ, റൊവാൻ അവതരിപ്പിക്കുന്ന ഇറ്റാലിയൻ ടൂറിസ്ററ് എല്ലാവരും ചിരിപ്പിക്കുന്നതിൽ മികച്ചു നിന്നു.
അധികം ലോജിക്ക് ആലോചിച്ചു തല പുണ്ണാക്കാതെ ഒരു സാധാരണ പ്രേക്ഷകനെ പോലിരുന്നു കാണാൻ ശ്രമിക്കുകയാണെങ്കിൽ ആദ്യാവസാനം വരെയും ചിരി നിർത്താനാവുകേലാ. ഒരു ടോം ആൻഡ് ജെറി കാണുന്ന ലാഘവത്തോടെ കണ്ടു കഴിഞ്ഞാൽ നിങ്ങൾക്കുമിഷ്ടപ്പെടും.
A mindless tearjerking comedy
എൻറെ റേറ്റിംഗ് 08 ഓൺ 10
No comments:
Post a Comment