Cover Page

Cover Page

Tuesday, February 7, 2017

229. The Suspect (Yonguija) (2013)

ദി സസ്‌പെക്റ്റ് (2013)




Language : Korean
Genre : Action | Thriller
Director :Won Shin Yoon
IMDB : 6.9

The Suspect Theatrical Trailer


നോർത്ത് കൊറിയയിലെ ഒരു മികച്ച സ്‌പെഷ്യൽ ഓപ്പറേഷൻ ഏജൻറ്  ആയിരുന്നു ഞാൻ. ഭരണം മാറിയപ്പോൾ അവർ എന്നെ മനഃപൂർവം ഉപേക്ഷിച്ചു. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ എൻറെ ഭാര്യയും മകളും കൊല്ലപ്പെട്ടിരുന്നു. അതിൻറെ കാരണക്കാരൻ എന്റെ സുഹൃത്തും സഹപ്രവർത്തകനും ആണെന്ന് അറിയുമ്പോൾ മനസിലുണ്ടായ രോഷം, അത് എന്നിൽ ഒരു പകയുടെ തീജ്വാലയായി മാറി. പക്ഷെ, അയാളെ അത്ര പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയില്ലല്ലോ. എന്നെ പോലെ തന്നെ മികച്ച ഒരു പരിശീലനം സിദ്ധിച്ച ആളാണ്. പോരാത്തതിന് ഗവൺമെൻറ് സപ്പോർട്ട്. ഞാൻ ഇപ്പോൾ നോർത്ത് കൊറിയയുടെ ആളുകളിൽ നിന്നും രക്ഷപെട്ടു സൗത്ത് കൊറിയയിൽ ആണ് ജീവിക്കുന്നത്. ഒരു തരാം അദൃശ്യമായി ജീവിക്കുന്ന ഞാൻ പകൽ മുഴുവൻ എന്റെ കുടുംബത്തിന്റെ ഘാതകനെ അന്വേഷിച്ചും രാത്രിയിൽ ചെയർമാന്റെ ഡ്രൈവർ ആയും ജീവിക്കുന്നു. പക്ഷെ അന്ന് രാത്രി, എന്റെ ജീവിതത്തിനു വീണ്ടും ആഘാതമേൽപ്പിച്ചു കൊണ്ട് ചെയർമാനെ ആരോ കൊലപ്പെടുത്തി. മരിക്കുന്നതിന് മുൻപ് ചെയർമാൻ എനിക്കൊരു കണ്ണട തന്നു. അതിനു പിന്നിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്. ഞാൻ അത് കണ്ടുപിടിക്കും. പക്ഷെ, എന്റെ തലവേദന ഇപ്പോൾ  സൗത്ത് കൊറിയൻ ഗവണ്മെന്റിനു മുന്നിൽ ഞാനിപ്പോൾ ഒരു പിടികിട്ടാപ്പുള്ളിയായതാണ് . എന്റെ ഭൂതകാലത്തിലെ വൈരിയായ മിൻ സെ ഹൂൻ ആണ് എന്നെ അകപ്പെടുത്താൻ വേണ്ടി അവരുടെ സേനയെ നയിക്കുന്നത്. എനിക്കെങ്ങനെ അവരിൽ നിന്നും രക്ഷപെടാം??കണ്ണടയ്ക്ക് പിന്നിലെ രഹസ്യമെന്താണ്??? എന്റെ കുടുംബത്തെ നശിപ്പിച്ച ഘാതകനെ കണ്ടു പിടിക്കാൻ കഴിയുമോ??? ഇതെല്ലാം എന്നെ വേട്ടയാടുന്നത്... ഇനി ഞാൻ എന്റെ പേര് വെളിപ്പെടുത്താം. ഞാൻ ജി ഡോങ് ചൽ. ഇതെൻറെ ജീവിതം.

സ്റ്റണ്ട് കൊറിയോഗ്രാഫർ ആയിരുന്ന വോൻ ഷിൻ യൂൻ ആണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. കുറെയൊക്കെ ലോജിക്കുകളുടെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ചിന്തിക്കാൻ പ്രേക്ഷകന്റെ മനസിനെ വിടാതെ കഴിയുന്നതും വേഗതയിലുള്ള ആഖ്യാനവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളും കാർ ചേസുകളും ആണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. അതിനാൽ തന്നെ സിനിമ കണ്ടു തീരുന്നതു വരെ ഒരു വിധ ബോറടിയും പ്രേക്ഷകന് നൽകുന്നില്ല എന്ന് പറയാം. ക്യാമറവർക്ക് shaky ആണെങ്കിലും, അവസരോചിതമായ രീതിയിൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ സീനുകൾ ഒക്കെ ഒന്നിനൊന്നു മെച്ചം, സ്ഥിരം കൊറിയൻ സിനിമകളിൽ കാണുന്ന യാതൊരു വിധ ദാക്ഷിണ്യം കൂടാതെയുള്ള ഫൈറ്റ് തന്നെയാണ്. കാർ ചേസുകൾ മനസ്സിൽ ഒരു ത്രിൽ ശരിക്കും നൽകുന്നുണ്ട്. മികച്ച പശ്ചാത്തല സംഗീതം ആണ് ഈ ചിത്രത്തിൻറെ മറ്റൊരു മേന്മ. കിം ജുൻ സ്യുങ് ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

ട്രെയിൻ റ്റു ബുസാനിലൂടെ നിങ്ങൾക്കേവർക്കും പരിചിതനായ ഗോങ് വൂ ആണ് ജി ഡോങ് ചൽ എന്ന നായക നടനെ അവതരിപ്പിക്കുന്നത്. ആക്ഷനിലും അഭിനയത്തിലും അദ്ദേഹത്തിന്റെ പ്രകടനം മികച്ചു നിന്നു.  മറ്റൊരു നായക കഥാപാത്രത്തോട് തന്നെ സാമ്യമുള്ള ഡ്രിൽ സർജൻറ് മിൻ സെ ഹൂൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാർക്ക് ഹീ സൂൺ ആണ്. നന്നായി തന്നെ അദ്ദേഹവും ചെയ്തു. നായികയ്ക്ക് അധികം പ്രാധാന്യം ഇല്ലാത്ത ചിത്രത്തിൽ അല്പം പ്രാധാന്യമുള്ള കഥാപാത്രത്തെ ചെയ്തത് നോ മേഴ്സിയിൽ ഒക്കെ അഭിനയിച്ച യൂ ഡാ ഇൻ ആണ്. തന്നാലാവും വിധം സംഭാവന അവരും നൽകി. അല്പം രസകരമായ എന്നാൽ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ജോ ജെ യൂൻ, തന്റെ കഴിവിനും മേലെയുള്ള സംഭാവന നൽകി.  
അധികം ആഴമുള്ള കഥയുമൊന്നും പ്രദാനം ചെയ്യുന്നില്ലായെങ്കിലും ഒരു തവണ ആസ്വദിച്ചു കാണാൻ കഴിയുന്ന high octane action thriller. മടിച്ചു നിൽക്കാതെ ആസ്വദിക്കുക.

എൻറെ റേറ്റിങ്7.3 ഓൺ 10

No comments:

Post a Comment