Cover Page

Cover Page

Thursday, February 9, 2017

230. John Wick Chapter 2 (2017)

ജോണ്‍ വിക്ക് ചാപ്ടര്‍ 2 (2017)




Language : English
Genre : Action | Thriller
Director : Chad Stahelski
IMDB : 9.4

John Wick Chapter 2 Theatrical Trailer


ഏകദേശം മൂന്നു വര്‍ഷം മുന്‍പ് ഒരു ബുധനാഴ്ച തീയറ്ററില്‍ റിലീസ് ആയ ഒരു ഇംഗ്ലീഷ് ചിത്രം കാണുവാന്‍ കയറി. ഒരു ബി-ഗ്രേഡ് ആക്ഷന്‍ ചിത്രം മാത്രം പ്രതീക്ഷിച്ച ഞാന്‍ കണ്ടത് ആ വര്‍ഷത്തെ ഏറ്റവും മികച്ച മാസ് ചിത്രമാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ മെട്രിക്സ് കണ്ടു കീയനു റീവ്സിന്റെ ഫാന്‍ ആയതാണ്, അത് കൊണ്ട് കൂടിയാണ് ചിത്രത്തിന് കയറിയത് തന്നെ. എന്നെ അത്ഭുതപ്പെടുത്തിയ ആ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയി മാറുകയും ചെയ്തു. കണ്ടു കഴിഞ്ഞപ്പോള്‍ ആലോചിച്ചതാണ് ഇതിനൊരു രണ്ടാം ഭാഗം വന്നിരുന്നുവെങ്കില്‍ എന്ന്, വീട്ടില്‍ വന്നു നെറ്റില്‍ നോക്കിയപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ തുടങ്ങി, 2017ലേക്ക് റിലീസിനുണ്ട് എന്ന വാര്‍ത്ത എന്നിലുളവാക്കിയ സന്തോഷം വര്‍ണിക്കാന്‍ വാക്കുകളില്ല. അങ്ങിനെ പ്രതീക്ഷയുടെ ചിറകിലേറി ഞാന്‍ തീയറ്ററില്‍ ചെന്നിറങ്ങി. അതും പിറ്റെ ദിവസം ഓഫീസുണ്ടെന്ന കാര്യം പോലും വകവെയ്ക്കാതെ രാത്രി 11:30ന്‍റെ ഷോയ്ക്ക് കയറി. 

കഴിഞ്ഞ ഭാഗവുമായി ഒരു ചെറിയ തുടര്‍ച്ചയെന്നോണം ആണ് സിനിമ ആരംഭിക്കുന്നത്. ശിഷ്ട കാലം സമാധാനമായി ജീവിക്കണം എന്ന ചിന്തയോടെ കുപ്രസിദ്ധ/സുപ്രസിദ്ധ വാടകക്കൊലയാളി ജോണ്‍ വിക്ക് തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. എന്നാല്‍, അന്നേ ദിവസം രാത്രിയില്‍ ജോണിന്‍റെ ഒരു പരിചയക്കാരന്‍ ഒരാവശ്യവുമായി വീട്ടിലെത്തുന്നു. പക്ഷെ ആവശ്യം നിരസിക്കുന്ന ജോണിന്, പക്ഷെ സമ്മര്‍ദം മൂലം അത് ചെയ്യേണ്ടി വരുന്നു. തന്റെ അവസാന ഉദ്യമം നിറവേറ്റാനായി റോമിലെത്തുന്ന ജോണിന് നേരിടേണ്ടി വരുന്നത് നിരവധി കൂലിപ്പടയാളികള്‍ അല്ലെങ്കില്‍ വാടകക്കൊലയാളികളെ ആണ്. അവരെ എങ്ങിനെ നേരിടുന്നു എന്നതാണ് ചാപ്ടര്‍ ടൂവിന്റെ ഇതിവൃത്തം.

ചിത്രം തുടങ്ങുന്ന തന്നെ ഒരു കാര്‍ ചേസും അതിനു പിന്നാലെ കാര്‍ കൊണ്ടുള്ള ഒരു ആക്ഷന്‍ സീനും പിന്നെ ജോണിന്‍റെ തനതായ ശൈലിയിലുള്ള ആക്ഷന്‍ സീനുകളും കൊണ്ടാണ്. വളരെയധികം മികച്ചു നില്‍ക്കുകയും മനസിനെ തൃപ്തിപ്പെടുത്തുന്ന ആക്ഷനുമായിരുന്നു. പിന്നീട് കഥ പുരോഗമിക്കുമ്പോള്‍ വേഗത അല്പം കുറയുകയും, ആക്ഷന്‍ സീനുകള്‍ വരുമ്പോള്‍ സിരകളില്‍ രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. മികച്ചു നിന്ന ആക്ഷന്‍ സീനുകള്‍ ഉണ്ടെങ്കിലും ഒരേ ശൈലി തുടര്‍ന്ന് പോന്നത് അല്‍പം വിരസത സൃഷ്ടിച്ചു. പുതുമ നിറഞ്ഞ രണ്ടു മൂന്നു ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. ആദ്യഭാഗം ഒരു ചെറിയ ത്രെഡില്‍ നിന്നുമാണ് ഒരു മുഴുനീള ആക്ഷന്‍ സിനിമ ശ്രിഷ്ടിച്ചതെങ്കില്‍ ഇത്തവണ മാന്യമായ ഒരു കഥ ഉണ്ടായിരുന്നു. സംവിധാനം മോശമല്ല. കഥാഖ്യാനത്തില്‍ അല്പം ഇഴച്ചില്‍ ഇടയില്‍ നമുക്കനുഭവപ്പെടുന്നുണ്ട്. ക്യാമറവര്‍ക്ക് നന്നായിട്ടുണ്ട്, കാരണം ആക്ഷന്‍ സീനുകള്‍ പകര്‍ത്തുന്നത് അത്ര എളുപ്പ കാര്യമല്ലല്ലോ.

പിന്നെ മലയാള സിനിമയിലും തമിഴ്-തെലുങ്ക് സിനിമകളില്‍ ഒക്കെ നായകന്‍റെ കഴിവിനെ വാഴ്ത്തിപ്പാടലിനു ഈ ചിത്രത്തില്‍ കുറവല്ല. കേട്ടരിറിവിനെക്കാള്‍ വലുതാണ്‌ ജോണ്‍ വിക്ക് തുടങ്ങിയ മനോഹരമായ വര്‍ണ്ണന അവിടവിടെ ഉണ്ട്. നല്ല പഞ്ച് ഡയലോഗുകള്‍ കിയാനുവിനു കൊടുത്തത് വളരെ അധികം നന്നായി. അത് effective ആയിരുന്നു.

പശ്ചാത്തല സംഗീതം മികച്ചു നിന്നു.  പ്രകമ്പനം കൊള്ളിക്കുന്നതും ആസ്വാദ്യകരമായ പശ്ചാത്തല സംഗീതം ചിത്രത്തിന് പ്രദാനം ചെയ്തത് ടൈലര്‍ ബേറ്റ്സ്, ജോയല്‍ ജെ. റിച്ചാര്‍ഡും ചേര്‍ന്നാണ്. എന്തായാലും രണ്ടു പേരുടെയും കഠിനാധ്വാനം വെറുതെ ആയില്ല. എനിക്ക് വളരെയേറെ ബോധിച്ചു.

ആദ്യ ഭാഗം പോലെ തന്നെ, ഈ ചിത്രത്തിലും കിയാനു റീവ്സ് തന്നെയാണ് താരം. ടയലോഗ് ഡെലിവറി, ലുക്ക്സ്, അപ്പിയറന്‍സ്, ആക്ഷന്‍, എല്ലാ മേഖലയിലും അദ്ദേഹം മികച്ചു നിന്നു. ഡ്യൂപ്പുകളെ ഒക്കെ ഉപയോഗിച്ചിട്ടുണ്ടാവാം. പക്ഷെ പെട്ടെന്ന് മനസിലാകുകയില്ല. എന്നാലും ഇത്ര സാഹസികമായും കഠിനമായ ആക്ഷന്‍ സീനുകള്‍ ചെയ്തത് എന്തായാലും അഭിനന്ദിക്കാതെ നിവര്‍ത്തിയില്ല. മുഖ്യ വില്ലനെ അവതരിപ്പിച്ച റിക്കാര്‍ഡോ സ്കമാര്‍സിയോ തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു. ഒരു കാമിയോ റോളില്‍ ലോറന്‍സ് ഫിഷ്‌ബേണും ഉണ്ട്. ആദ്യ ഭാഗത്തിലെ നിരവധി കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ അവിടവിടെയായി മുഖം കാണിക്കുന്നുണ്ട്.

ആദ്യ ഭാഗം കണ്ടിട്ട് ഈ ചിത്രം കാണുവാന്‍ ശ്രമിക്കുക, ഒരു കണ്ഫ്യൂഷന്‍ ഒഴിവാക്കുവാന്‍ കഴിയും. 

ആദ്യ ഭാഗം വെച്ച് താരതമ്യം ചെയ്‌താല്‍ ഒരു പൊടിക്ക് താരഴെ നില്‍ക്കുന്ന ചിത്രമാണ് ജോണ്‍ വിക്ക് 2. എന്നെ പരിപൂര്‍ണമായി തൃപ്തിപ്പെടുത്തിയോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നാവും ഉത്തരം.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10 

ഐ എം ഡി ബി റോട്ടൻ ടോമാറ്റോസ് ഇവിടെ എല്ലാം 90നു മുകളിൽ ആണ് സ്‌കോർ, അതെന്തു കണ്ടിട്ടാണെന്നു മനസിലാകുന്നില്ല.. 

No comments:

Post a Comment