മോവാന (2016)
Language : English
Genre : Adventure | Animation | Comedy | Drama | Family | Musical
Director : Jon Musker & Ron Clements
IMDB : 7.8
Moana Theatrical Trailer
വാൾട്ട് ഡിസ്‌നി ഇത്തവണ പോളിനേഷ്യൻ ഐതിഹ്യത്തിൽ നിന്നുമാണ് മോവാനായുടെ കഥ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സംഗീതത്തിൻറെ അകമ്പടിയോടു കൂടിയാണ് ഡിസ്‌നി ഈ തമാശ കലർന്ന സാഹസിക കഥ പറഞ്ഞിരിക്കുന്നത്.
മൗവി എന്ന ദൈവപുരുഷൻ വർഷങ്ങൾക്ക് മുൻപ് ടെഫിറ്റി എന്ന ദ്വീപിന്റെ ദേവതയുടെ ഹൃദയം ആയ ഒരു കല്ല് മോഷ്ടിച്ച് കൊണ്ട് പോകുന്നു. തന്നെ ഒത്തിരി ആരാധിക്കുന്ന മനുഷ്യർക്ക് സമ്മാനിക്കാനായിരുന്നു അത് മോഷ്ടിച്ചത്. പോകും വഴിയേ ഒരു ലാവാ ഭൂതവുമായി യുദ്ധത്തിലേർപ്പെടുന്നതിനിടെ ആ വിശിഷ്ടമായ കല്ല് മൗവിക്കു നഷ്ടപ്പെടുന്നു. അത് കിട്ടുന്നത് മോട്ടൂണുയി എന്ന ദ്വീപിലെ തലവന്റെ മകളാണ് കൗമാര പ്രായത്തിലെത്തിയ മോവാനയ്ക്കുമാണ്. മോട്ടൂണുയിയുടെ അടുത്ത നേതാവായി അവളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ സമൃദ്ധിയേറിയ ദ്വീപിനെ പെട്ടെന്നാണ് വരൾച്ച പടർന്നു പന്തലിച്ചത്. ഇതിനൊരു പരിഹാരം ടെഫിറ്റിയുടെ മോഷണം പോയ വിശിഷ്ട കല്ല് യഥാർത്ഥ സ്ഥാനത്തു വെയ്ക്കണം. അതിനു മോവാനായ്ക്കു അർത്ഥദൈവം ആയ മൗവിയുടെ സഹായം കൂടിയേ തീരൂ. മൗവിയെ തേടിയുള്ള യാത്രയും, ആ കല്ല് യഥാസ്ഥാനത്തു വെയ്ക്കാനുള്ള ശ്രമവുമാണ് സംഗീതത്തിൽ, പാട്ടുകളുടെ അകമ്പടിയോടു കൂടി മോവാന എന്ന അനിമേഷൻ ചിത്രം പറയുന്നത്.
മനോഹരമായ ചിത്രം. വളരെ മികച്ച സംഭാഷണങ്ങളും, ഒരു വരി മൂളാനും മനസ്സിൽ നിൽക്കവണ്ണമുള്ള പാട്ടുകളും, മികച്ച കഥാപാത്ര സൃഷ്ടിയും മോവാനയെ ഒരു വിശേഷപ്പെട്ട അനിമേഷൻ ചിത്രമാക്കി മാറ്റുന്നു. മാവ്‌യിയെയും മോവാനയെയും ഏവർക്കും ഇഷ്ടപ്പെടാതെ ഇരിക്കാനും സാധ്യതയില്ല . മാർക് മാഞ്ചിന പശ്ചാത്തല സംഗീതവും ഗാനങ്ങൾ ലിൻ മാനുവൽ മിറാണ്ടയും ഓപ്പറ്റേഷ്യ ഫോയെയും ചേർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നു. മോവാനായ്ക്കു ശബ്ദം നൽകിയത് അവുലി ക്രവാലോ എന്ന അമേരിക്കൻ സംഗീതജ്ഞയും നടിയുമാണ്. വളരെയധികം ഉചിതമായ തീരുമാനമായിരുന്നു അത്. മൗവി എന്ന അല്പം തമാശ കലർന്ന അർദ്ധദൈവത്തിനു ശബ്ദം കൊടുത്തതോ WWE സൂപ്പർസ്റ്റാർ ആയ ദ് ഡ്വേൻ "ദി റോക്ക്" ജോൺസണും. രണ്ടു പേരും കിട്ടിയ ചാൻസ് മികച്ച പ്രകടനമാക്കി മാറ്റിയിട്ടുമുണ്ട്.
വളരെയധികം ആസ്വദിച്ചു കണ്ട ഒരു ഫീൽ ഗുഡ് അഡ്വെഞ്ചർ ആണ് എനിക്ക് മോവാന. എന്റെ പ്രിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടാൻ അധികം താമസവുമുണ്ടായില്ല.
Moana is a cute movie that you cannot even forget
എൻറെ റേറ്റിങ 8.5 ഓൺ 10

No comments:
Post a Comment