ദി ബോഡി (എൽ ക്യുർപൊ) (2012)
Language : Spanish (Spain)
Genre : Drama | Mystery | Thriller
Director : Oriol Paulo
IMDB : 7.5
The Body Theatrical Trailer
സമ്പന്നയായ മെയ്ക്ക ഒരു നാൾ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു. പക്ഷെ അതേ രാത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുൻപ് തന്നെ അവരുടെ മൃതശരീരം മോർച്ചറിയിൽ നിന്നും കാണാതാവുകയും ചെയ്യുന്നു. ഈ കേസ് അന്യേഷിക്കാനായി ജെം പീന എന്ന ഡിറ്റക്ടീവ് അവിടെ ആ രാത്രിയിൽ തന്നെ തമ്പടിക്കുന്നു. എന്നാൽ, തന്റെ അന്വേഷണം പുരോഗമിക്കവേ ചില അപ്രിയ സത്യങ്ങളും പുറത്തു വരുന്നു. മേയ്ക്ക മരിച്ചോ അതോ മെയ്ക്ക ജീവനോടെ തന്നെ ഇരിക്കുന്നുവോ? മരിച്ചുവെങ്കിൽ അത് സാധാരണ മരണമോ അതോ കൊലപാതകമോ??? ഇങ്ങനെ സംശയങ്ങളുടെ ഒരു കൂമ്പാരം ചിത്രത്തിൻറെ അവസാനം വരെ പ്രേക്ഷകന്റെയും അതിൽ അഭിനയിക്കുന്നവരുടെയും ഉണ്ടാവും.പുതുതായി കാണുന്ന ഒരു പ്രേക്ഷകന്റെ ജിജ്ഞാസ നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് ഞാൻ കതയിലോട്ടു അധികം കടക്കുന്നില്ല.
ഒരു മൈൻഡ് ഗേം ശ്രേണിയിൽ പെടുത്താവുന്ന ഒരു ചിത്രമാണ് എൽ ക്യൂർപൊ. ഓരോ നിമിഷവും പ്രേക്ഷകൻറെ മനസ്സിൽ സംശയത്തിൻറെ തീ കോരിയിടാൻ കഴിയുന്ന കഥാഖ്യാനം അത് അവസാനം വരെയും ഒരു സൂചന പോലും കൊടുക്കാതെ തന്നെ മുൻപോട്ടു കൊണ്ട് പോകാൻ കഴിഞ്ഞു സംവിധായകൻ ആയ ഒരിയോ പോളോയ്ക്ക്. ശരിക്കും പറഞ്ഞാൽ അദ്ദേഹം തന്നെയാണ് താരം. ഒരു ഘട്ടത്തിൽ ഹൊറർ ശൈലിയും നിഗൂഡമായ രീതിയും അവലമ്പിച്ചിരിക്കുന്നത് രസച്ചരട് പൊട്ടിക്കാതെ കൊണ്ട് പോകാൻ കാരണമാകുന്നു. truly engaging. ചിത്രം നടക്കുന്നത് ഒരു രാത്രിയും ഒരേ സ്ഥലത്ത് വെച്ചും മാത്രമായതു കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. നല്ല മികവുറ്റ ക്യാമറവർക്ക് ആയിരുന്നു, പക്ഷെ ഒരേ സ്റ്റൈൽ ഷോട്ടുകൾ നിരന്തരമായി വന്നു കൊണ്ടിരിക്കുന്നതിൽ ഒരു ചെറിയ അപാകത തോന്നി. ഹോണ്ടിംഗ് ആയിട്ടുള്ള പശ്ചാത്തല സംഗീതം നല്ല രീതിയിൽ ചിത്രത്തെ സഹായിച്ചിട്ടുണ്ട്.
സംവിധാനം മികവുറ്റത് എന്ന് പറയാൻ കഴിയില്ലയെങ്കിലും, ഇതു ശരിക്കും പറഞ്ഞാൽ അഭിനേതാക്കളുടെ ചിത്രം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അഭിനയമുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞതാണ് എൽ ക്യൊർപൊ. വളരെ ചുരുക്കം കഥാപാത്രങ്ങളിൽ ചുറ്റപ്പെട്ടു നിർമ്മിച്ചതായതിനാൽ കഥാപാത്രത്തെ ഓർത്തെടുക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
പീന എന്ന ഡിറ്റക്ടീവിനെ അവതരിപ്പിച്ച നടൻ അസാധാരണമായ അഭിനയം തന്നെ കാഴ്ച വെച്ചത്. ചില സീനുകളിൽ മാസ് തന്നെ ആയിരുന്നു. അലെക്സ് എന്ന മേയ്ക്കയുടെ ഭര്ത്താവ് കഥാപാത്രവും മികവുറ്റത് തന്നെ. മെയ്ക്ക, കാർല എന്നാ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടികൾ മികച്ചു നിന്ന്. അതിൽ കാർല അത്യധികം സുന്ദരിയായി തോന്നി.
ത്രില്ലർ ചിത്രങ്ങൾ തിരഞ്ഞെടുക്കുക ആണെങ്കിൽ ഈ ചിത്രം ഉറപ്പായിട്ടും എൻറെ ലിസ്റ്റിൽ ഉണ്ടാവും. ഒരു nail-biting thriller നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ മടിക്കാതെ തന്നെ ഈ ചിത്രം കാണുക.. നിങ്ങളെ ഇത് അമ്പരപ്പിക്കും.
എൻറെ റേറ്റിംഗ് 9.0 ഓൺ 10
ഈ ചിത്രം കന്നടയിൽ കോപി ചെയ്തു നിർമ്മിച്ച് ഹിറ്റായതാണ്. അർജുൻ,ശ്യാം എന്നിവർ ആയിരുന്നു അഭിനേതാക്കൾ. രാജേഷ് പിള്ളയുടെ വേട്ട ഏകദേശം ഇതേ രൂപത്തിൽ തന്നെയാണ് തയാറാക്കിയിരിക്കുന്നു. എൽ ക്യൊർപൊ പഴുതുകൾ ഇല്ലാത്ത രീതിയിൽ ആണ് ചെയ്തിരിക്കുന്നതെങ്കിൽ വേട്ട, നിറയെ പഴുതുകൾ ഉള്ള ഒരു സാധാരണ ചിത്രമായി ഒതുങ്ങി.
No comments:
Post a Comment