Cover Page

Cover Page

Monday, June 13, 2016

169. Triple 9 (2016)

ട്രിപ്പിൾ 9 (2016)



Language : English
Genre : Action | Crime | Drama | Thriller
Director :John Hillcoat
IMDB : 6.3

Triple 9 Theatrical Trailer


സ്വപ്നതുല്യമായ കാസ്റ്റിങ്ങ്, ശിവേറ്റൽ എജ്യോഫോർ, കാസി ആഫ്ലെക്, ആന്തണി മാക്കി, ആരോൺ പോൾ, നോർമാൻ റീഡസ്, വുഡി ഹാരൽസൺ, ഗാൾ ഗടോട്ട് പിന്നെ കേറ്റ് വിൻസലറ്റ്. മലയാളത്തിലെ 20-20യെ അനുസ്മരിപ്പിക്കുന്ന കാസ്റ്റിങ്ങ്. ദി റോഡ്‌, ലൊലെസ് എന്ന നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ ഹിൽകോട്ട്. തീയറ്ററിൽ കാണണം എന്ന് മനസ്സിൽ ഉറപ്പിച്ച ഒരു ചിത്രം ആയിരുന്നു ഇത്. എന്നാൽ മിശ്രിത നിരൂപണങ്ങൾ എന്നെ ആ തീരുമാനത്തിൽ നിന്നും പിന്നോട്ട് വലിച്ചു. ബ്ലൂറെ റിലീസ് ആയപ്പോൾ എന്തായാലും കണ്ടേക്കാം എന്ന് തന്നെ കരുതി.

സമൂഹത്തിനു  നല്ലത് ചെയ്യേണ്ട പോലീസുകാർ തിന്മകൾ മാത്രം  ഇരിക്കും. കാശും ആഡംബരവും മോഹിച്ചു റഷ്യൻ മാഫിയയുടെ വലയിൽ വീഴുന്ന അറ്റ്‌ലാൻറ നഗരത്തിലെ ഒരു പറ്റം പോലീസുകാരുടെ കഥയാണിത്. മാഫിയയുടെ തലപ്പത്തിരിക്കുന്ന ഐറിനയുടെ ഭീഷണിയ്ക്കും പ്രലോഭനത്തിനും വഴങ്ങി അവർ ഓരോ ഉദ്യമങ്ങൾ ചെയ്യുന്നു. അവസാനം, ഒരു ഹൈ സെക്യൂരിറ്റി ഓഫീസിൽ നിന്നും കുറച്ചു ഫയലുകൾ മോഷ്ടിക്കണം എന്നാ ദൗത്യം ഏൽപ്പിക്കുന്നു. എന്നാൽ അതിൽ നിന്നും മോഷണം നടത്തണമെങ്കിൽ കൂടുതൽ സമയം ആവശ്യമായി വരും. സമയം കുറച്ചു കൂടി ലഭിക്കണമെങ്കിൽ പോലീസ് ഓഫീസർ ഒരാൾ കൊല്ലപ്പെട്ട് കഴിഞ്ഞാൽ 999 പുറപ്പെടുവിക്കും. എല്ലാ പോലീസ് സേനയും ശ്രദ്ധ അങ്ങോട്ടേക്ക് മാറും. പക്ഷെ ആര്? എങ്ങിനെ? എവിടെ വെച്ച്? 

ചിത്രത്തിൽ സ്കോർ ചെയ്തിരിക്കുന്നത് കേറ്റ് വിൻസലറ്റിൻറെ  റഷ്യൻ മോബ് ബോസ് ആയ ഐറിന എന്ന  വില്ലൻ കഥാപാത്രമാണ്. വളരെയധികം സീനുകളിൽ വരുന്നില്ലയെങ്കിലും വന്ന ഇടത്തെല്ലാം അവർ അവരുടെതായ വ്യക്തി മുദ്ര പതിപ്പിച്ചു. സാവേജസ് എന്നാ ചിത്രത്തിൽ സൽമ ഹായെക് അവതരിപ്പിച്ച കഥാപാത്രത്തോട് എനിക്ക് സാമ്യം തോന്നി. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു നടനാണ്‌ ശിവെട്ടൽ, പക്ഷെ അദ്ദേഹം തന്റെ റോൾ നല്ല രീതിയിൽ അവതരിപ്പിച്ചു. നടനവൈഭവത്തിനു വലിയ വെല്ലുവിളി ഒന്നും ഉണ്ടായിരുന്നില്ല ആ റോളിന്. കാസി ആഫ്ലെക്, ആന്തണി മാക്കി എന്നിവരും തരക്കേടില്ലായിരുന്നു. വുഡി ഹാരൽസൻ ഏതു റോളു കിട്ടിയാലും അയാളുടെതായ രീതിയിൽ അവതരിപ്പിച്ചു ഫലിപ്പിക്കുന്നത് ആണ്, ഇതിലും വലിയ മാട്ടമോന്നുമില്ലായിരുന്നു. നിരാശപ്പെടുത്തിയില്ല. ഗൽ ഗടോട്ടിനും നോർമാൻ റീടസിനും ഒന്നും ചിത്രത്തിൽ വലുതായി ഒന്നും സംഭാവന ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് പറയാം.

ഒരു ബാങ്ക് കവർച്ചയോടെ തുടക്കം. അത് വളരെയധികം നമ്മളെ ഇത്തിരി ത്രില്ലടിപ്പിക്കും..പിന്നീട് ചിത്രത്തിൻറെ ഒഴുക്ക് കുറഞ്ഞു ഒരു ഡ്രാമ ത്രില്ലറിലേക്ക് ചുവടു മാറും. അങ്ങനെ കഥയുടെ ഗതി താഴ്ന്നും കയറിയും മുൻപോട്ടു കൊണ്ട് പോയിക്കൊണ്ടേ ഇരിക്കും. പശ്ചാത്തലസംഗീതം ചിത്രത്തിൻറെ രീതിയെ താങ്ങി നിർത്താൻ പലപ്പോഴും സഹായകമാവുന്നുണ്ട്‌. മൊത്തത്തിൽ ഒരു ഡാർക്ക് മോഡിലുള്ള ചിത്രം ആയതു കൊണ്ട് ക്യാമറയും അതെ മാതിരി തന്നെ ഉണ്ടാവും. അത്ര കിടിലൻ ക്യാമറവർക്ക് ഒന്നുമല്ലയെങ്കിലും, തരക്കേടില്ല. മൊത്തത്തിൽ പറഞ്ഞാൽ വലിയ മേന്മ ഒന്നും പറയാനില്ലയെങ്കിലും തരക്കേടില്ലാതെ കണ്ടിരിക്കാൻ ഒരു ചിത്രം. 

എൻറെ റേറ്റിംഗ് 6 ഓൺ 10

Dirty Cop ചിത്രങ്ങളിൽ എന്തായാലും The departedഉം  LA Confidentialഉം  Street Kingsഉം ഒക്കെ കഴിഞ്ഞാലും ഈ ചിത്രം യാതൊരു രീതിയിലും അടുത്തെത്തുകയില്ല. അത് ഉറപ്പു തന്നെയാണ്.

No comments:

Post a Comment