ദി ആബ്സൻറ് വൺ (ഫാസാന്ദ്രെബെൻ) (2014)
Language : Danish
Genere: Crime | Mystery | Thriller
Director : Mikkel Nørgaard
IMDB : 7.1
The Absent One Theatrical Trailer
വളരെ പഴകിയ ആദ്യത്തെ കേസ് കണ്ടു പിടിച്ച ഡിപ്പാർട്ട്മെൻറ് ഖ്യു വളരെയധികം ആരാധകവൃന്ദത്തെ ഉണ്ടാക്കുകയും പോലീസിൽ നിന്നും ഗവൺമെൻറിൽ നിന്നും പ്രശംസയും നേടിയെടുത്തു. അവരുടെ ജോലി പുരോഗമിച്ചു കൊണ്ടേ ഇരുന്നു. ഒരു രാത്രി കാൾ തെരുവിലൂടെ നടന്നു പോയിക്കൊണ്ടിരിക്കവേ, ഒരു വൃദ്ധൻ അദേഹത്തിന് മേൽ ചാടി വീണു ചോദിച്ചു, "എന്നാണു എന്റെ കേസ് നിങ്ങൾ നോക്കുന്നത്, ഞാൻ നിങ്ങൾക്കായി അയച്ചു തന്ന പാഴ്സലിൽ എല്ലാം ഉണ്ടായിരുന്നു, നിങ്ങൾ എത്രയും പെട്ടെന്ന് അത് നോക്കി, എന്റെ കുട്ടികളുടെ ഘാതകരെ കണ്ടു പിടിക്കണം എന്ന് വളരെ വിഷമത്തോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു. ഇതിനുത്തരമായി കാൾ, എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട്, നിങ്ങളുടെ മാതിരി നിറയെ കേസുകൾ ഞങ്ങൾക്ക് അന്യേഷിക്കാനുണ്ട്, അതെല്ലാം കഴിഞ്ഞു അതിന്റെ സമയം ആകുമ്പോൾ അന്യേഷിക്കാം എന്ന് പറഞ്ഞു നടന്നകന്നു (ഡയലോഗുകൾ എന്റെ സൌകര്യത്തിനു അല്പം മാറ്റിയെഴുതിയിട്ടുണ്ട് ക്ഷമിക്കുക). പിറ്റേ ദിവസം ഒരു മരണം അറിഞ്ഞു ആ വീട്ടിൽ എത്തുമ്പോൾ കാൾ കാണുന്നത്, തന്നോട് സംസാരിച്ച ആ വൃദ്ധൻ, ബാത്ത്ടബ്ബിൽ ആത്മഹത്യ ചെയ്തു കിടക്കുന്നതാണ്. ദാരുണമായ ആ ദൃശ്യം കണ്ടു, വിസിറ്റിംഗ് റൂമിൽ ഒരു ബോക്സും അതിനു മേൽ "To, Carl Morck, Department Q" എന്നെഴുതിയിരിക്കുന്നു. എടുത്തു നോക്കുമ്പോൾ തൊണ്ണൂറുകളിൽ കൊല്ലപ്പെട്ട തന്റെ ഇരട്ടക്കുട്ടികളുടെ ചിത്രങ്ങളും, ആ കേസിനെ പറ്റിയുള്ള വിശദാംശവും. വളരെ മുൻപ് തന്നെ ക്ലോസ് ചെയ്ത കേസ് അവിടെ കാളും അസദും പുനരാരംഭിക്കുകയാണ് കൂടെ പുതിയ അസിസ്റ്റന്റ് ആയ റോസും.
മിക്കെൽ നോർഗാരട് സംവിധാനം ചെയ്ത ഡിപ്പാർട്ട്മെൻറ് ഖ്യു സീരീസിലെ രണ്ടാമത്തെ ഭാഗമാണ് ദി ആബ്സന്റ് വൺ അഥവാ ഫാസാന്ദ്രെബെൻ (ഡാനിഷ് നാമധേയം).നികൊലാഹ് ആർസൽ എഴുതിയ നോവലിൻറെ ചലച്ചിത്രാവിഷ്കാരത്തിൽ ആദ്യ സിനിമയിൽ പ്രത്യക്ഷപ്പെട്ട നിക്കോളായ് ലി കാസും ഫാരീസ് ഫാരീസും മുഖ്യകഥാപാത്രങ്ങളായ കാൾ മോർക്കിനെയും അസദിനെയും അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഭാഗം പോലെയല്ല ഈ ചിത്രം, ഏകദേശം കുറച്ചു മുൻപ് തന്നെ കുറ്റവാളി ആരാണെന്ന് തിരിച്ചറിയപ്പെടുന്നുണ്ടെങ്കിലും പക്ഷെ അവരെ പിടിക്കണമെങ്കിൽ വ്യക്തവും ദൃഢവുമായ തെളിവുകൾ അവർക്ക് ലഭിച്ചേ മതിയാകൂ. ആ തെളിവുകൾക്കായുള്ള അന്യേഷണമാണ് വികാരനിർഭരവും എന്നാൽ അത്യന്തം ആകാംഷാഭരിതവുമായ രീതിയിൽ സംവിധായകാൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ ഭാഗവുമായി അപേക്ഷിച്ച് വേഗത കൂടുതൽ ഉള്ള കഥപറച്ചിൽ ആണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. അതും പോരാഞ്ഞു അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സും കൊണ്ട് വളരെ മികച്ച രീതിയിൽ അവസാനിപ്പിച്ചിരിക്കുന്നു. ഡാർക്ക് ഷേടിൽ എടുക്കപ്പെട്ട ചിത്രത്തിൻറെ ഫ്രേമുകൾ എല്ലാം ഒന്നിനൊന്നു മെച്ചം. ദി ഗേൾ വിത്ത് ദി ഡ്രാഗൻ ടാറ്റൂ എന്നാ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള എറിക് ക്രീസ് ആണ് ഈ ചിത്രത്തിൻറെയും ചായാഗ്രാഹകൻ. അപ്പോൾ തന്നെ ഞാൻ അധികം പറയേണ്ട ആവശ്യമില്ലല്ലോ. സംഗീതവും വളരെയധികം വേട്ടയാടുന്നതും എന്നാൽ ചിത്രത്തിന് വളരെയധികം സഹായകവുമായി.
അഭിനയത്തിൽ, നായകനും സഹനായകനും ഉൾപ്പെടെ എല്ലാവരും തന്റെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുറെ കൗമാരപ്രായത്തിലുള്ള കുട്ടികൾ ഈ ചിത്രത്തിൻറെ ഭാഗമായിട്ടുണ്ട്, അവരുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.
എന്റെ റേറ്റിംഗ് 8.0 ഓൺ 10
അടുത്ത ചിത്രം ആയ Flaskepost fra P. അഥവാ കോണ്സ്പിറസി ഓഫ് ഫൈത് (Conspiracy of Faith) പുറത്തിറങ്ങിയിട്ടുണ്ട്. DVD ഇറങ്ങാനായി വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്നു. കാരണം തുടരെ തുടരെ അടുത്ത സിനിമ കാണണം എന്ന് മനസ്സിൽ ആഗ്രഹമുള്ള സീരീസുകളിൽ ഒന്നായി മാറി Department Q Series.
No comments:
Post a Comment