സിറ്റി ഓഫ് എഞ്ചൽസ് (1998)
Language : English
Genre : Drama | Fantasy | Romance
Director : Brad Silberling
IMDB : 6.7
City Of Angels Theatrical Trailer
അവൻ അവളെ ആദ്യമായി കാണുന്നത് ആ ആശുപത്രിയിൽ വെച്ചാണ്. താൻ മരിച്ചവരുടെ ആത്മാവിനെ കൂട്ടിക്കൊണ്ട് പോകാൻ നിൽക്കുമ്പോൾ, അവൾ തൻറെ സ്വന്തബന്ധം പോലുമല്ലാത്ത മനുഷ്യനെ മരണത്തിനു വിട്ടുകൊടുക്കാൻ സമ്മതിക്കാതെ അഹോരാത്രം കഷ്ടപ്പെടുന്നു. ഒടുവിൽ അവൻ മരിച്ചയാളുടെ ആത്മാവിനെ കൂട്ടിക്കൊണ്ട് പോകുമ്പോൾ കണ്ടു അവൾ അവർക്കായി പൊഴിക്കുന്ന കണ്ണീർ. ആ സ്നേഹത്തിനു മുന്നില് അവൻ നിർവികാരനായി. ആദ്യമായി ആ സ്വർഗത്തിലെ മാലാഖയ്ക്ക് നമ്മുടെ കൂട്ടത്തിൽ ഉള്ള ദേവതയോട് അനുരാഗം തോന്നി. അവളെ കാണുമ്പോൾ ഒക്കെ അവൻറെ നെഞ്ചിടിപ്പിൻ താളമേറി. ഒടുവിൽ അവനറിഞ്ഞു അവനു അവളെ പിരിയാൻ കഴിയില്ല എന്ന്. നിഷിദ്ധമായ ആ ബന്ധം എങ്ങിനെ സാക്ഷാത്കരിക്കും?
ബ്രാഡ് സിൽബെർലിംഗ് സംവിധാനം ചെയ്ത സിറ്റി ഓഫ് എഞ്ചൽസ് എന്നാ ചിത്രത്തിൻറെ ഇതിവൃത്തമാണ്. പൂർണമായും ഒരു ഫാൻറസിയിലൂടെ ആണ് ഈ പ്രണയ കഥ മുൻപോട്ടു പോകുന്നത്. നിക്കോളാസ് കേജും, മെഗ് റയാനും ജോടികളായ ഈ ചിത്രത്തിൻറെ സംഗീതം നിർവഹിച്ചത് ഗബ്രിയേൽ യാരെട് ആണ്. അതിമനോഹരമായ പശ്ചാത്തല സംഗീതവും പാട്ടുകളും നമ്മുടെ ആത്മാവിനെ തൊട്ടറിയിക്കുന്ന രീതിയിലാണ്. പ്രണയം വിടർന്നു പോകും നമ്മുടെ മനസിലും. അൽപം പൈങ്കിളി പ്രണയവും ചില സമയത്ത് എനിക്ക് ഫീൽ ചെയ്തു.
ഒരു പ്രത്യേക സൌന്ദര്യം ഉണ്ടായിരുന്നു മെഗ് റയാനു ഈ ചിത്രത്തിൽ, അവരുടെ ഡോക്ടർ മാഗി എന്നാ കഥാപാത്രത്തിന്റെ അഭിനയവും വളരെയധികം നന്നായി. നിക്കോളാസ് കേജിന്റെ സേത്ത് എന്നാ മാലാഖയുടെ വൈകാരിക ഭാവങ്ങളും അഭിനയവും ഒക്കെ നന്നായി. പക്ഷെ കുറച്ചു കൂടി ഒരു പ്രണയവികാരങ്ങൾ കൊണ്ട് വരാം എന്ന് തോന്നി. ഇവരെ ചുറ്റിപ്പറ്റിയാണ് ചിത്രം മുൻപോട്ടു നീങ്ങുന്നതെങ്കിലും മറ്റു അഭിനേതാക്കൾ നല്ല പിന്തുണ നല്കി.
നിക്കോളാസ് കേജിൻറെ അഭിനയച്ചരിതത്തിലെ സുവർണ്ണകാലഘട്ടത്തിൽ ഇറങ്ങിയ ഈ ചിത്രം 200 മില്ലിയനോളം സംഭരിച്ചിരുന്നു.
എന്നെ വളരെയധികം സ്പര്ശിച്ച ഒരു ചിത്രമാണിത്. ഇത് കണ്ടു തീർന്നപ്പോൾ എന്റെ മനസിലുണ്ടായ വിങ്ങലും കണ്ണിൽ നിന്നും സ്പുരിച്ച കണ്ണുനീർ മാത്രം മതിയായിരുന്നു എന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാവാൻ.
റൊമാൻറിക് ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർ ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ്. ഘോസ്റ്റ്
എന്റെ റേറ്റിംഗ് 8.0 ഓൺ 10
No comments:
Post a Comment