ദി കീപർ ഓഫ് ലോസ്റ്റ് കോസസ് (ക്വിണ്ടൻ ഇ ബ്യുററ്റ്) (2013)
Language : Danish
Genre : Crime | Drama | Mystery | Thriller
Director : Mikkel Nørgaard
IMDB : 7.1
The Keeper Of Lost Causes Theatrical Trailer
ഞാൻ കാണുന്ന ആദ്യത്തെ ഡാനിഷ് ചിത്രമാണ് ക്വിണ്ടൻ ഇ ബ്യൂരറ്റ്. ആദ്യത്തെ സിനിമ തന്ന ഫീൽ എന്തായാലും മോശം ആയില്ല എന്ന് തന്നെ പറയാൻ കഴിയും. പൊതുവെ ഡാനിഷ്/ സ്വീഡിഷ്/ നോർവീജിയൻ ചിത്രങ്ങളെ സ്കാൻഡിനേവിയൻ ചിത്രങ്ങളായി ആണ് കണക്കാക്കാറ്, അങ്ങിനെ നോക്കുകയാണെങ്കിൽ ആദ്യവും അല്ല.
ജസ്സി ആട്ളർ ഒൽസൻ 2007ൽ എഴുതിയ ക്വിണ്ടൻ ഇ ബ്യൂരറ്റ് എന്നാ ക്രൈം നോവലിൻറെ ചലച്ചിത്ര ആഖ്യാനം ആണ് അതേ പേരിലുള്ള ഈ ചിത്രം. ഡിപ്പാർട്ട്മെൻറ് ഖ്യു (Department Q) എന്നാ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ തുടക്കം ഈ നോവലിൽ നിന്നുമാണ് അത് പോലെ തന്നെ സിനിമയും. മൈക്കൽ നൊർഗാർദ് സംവിധാനം ചെയ്തിരിക്കുന്നു.
കാൾ മോർക്ക് എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് (ചിലപ്പോൾ ഈ കഥാപാത്രം ഷെർലക് ഹോംസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാകണം) കഥ പുരോഗമിക്കുന്നത്. സ്വതവേ എടുത്തു ചാട്ടക്കാരനായ കാൾ തൻറെ സ്വഭാവം മൂലം തൻറെ ഒരു സുഹൃത്തിന്റെ ജീവൻ ബലി കൊടുക്കേണ്ടി വരുകയും, മറ്റൊരു സുഹൃത്തിനു ചലനശേഷി നഷ്ടപ്പെടുകയും എന്തിനു കാൾ തന്നെ മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്യുന്നു. വളരെക്കാലത്തെ ഇടവേളയ്ക്കു ശേഷം പോലീസിൽ തിരിച്ചെത്തിയ കാളിനെ കൊലപാതകാന്യേഷകനിൽ നിന്നും ഡിപ്പാർട്ട്മെൻറ് ഖ്യുവിലെ ഓഫീസ് പദവി ആണ്. വളരെക്കാലമായി കെട്ടിക്കിടക്കുന്ന കേസുകൾ തിരഞ്ഞു പിടിച്ചു അത് എഴുതി തള്ളണം അതായിരുന്നു കിട്ടിയ ജോലി. കൂടെ അസദ് എന്നാ ഒരു അസിസ്റ്റന്റും. അവർ ആദ്യം തിരഞ്ഞെടുത്ത കേസ്, ഒരു സ്ത്രീയുടെ തിരോധാനത്തെ പറ്റിയായിരുന്നു. പ്രഥമ നിഗമനത്തിൽ ആത്മഹത്യ എന്നായിരുന്നുവെങ്കിലും സാക്ഷികളുടെ മോഴികളിലെ വൈരുധ്യം കാളിനുള്ളിൽ സംശയം ജനിപ്പിച്ചു. വർഷങ്ങൾക്കു മുൻപുള്ള കേസ്? പ്രത്യേകിച്ച് തെളിവുകൾ ഒന്നുമില്ല. ആത്മഹത്യയോ, കൊലപാതകമോ?? എന്നിങ്ങനെ സംശയത്തിൻറെ വിത്തുകൾ കാളിന്റെ മനസ്സിൽ കുന്നു കൂടി. അവർ ചുരുളഴിയാത്ത രഹസ്യങ്ങൾ തേടി പോകുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.
ഇതൊരു ആക്ഷൻ ചിത്രമല്ല മറിച്ചു ഒരുദ്യോകജനകമായ ഒരു കുറ്റാന്യേഷണകഥയാണ്. പലപ്പോഴും നമുക്കൊരു തുമ്പും കിട്ടാതെ ഉള്ള ഒരു കഥപറച്ചിൽ രീതിയാണ് അവലമ്പിച്ചിരിക്കുന്നത്. കഥ അത്ര പുതുമയുള്ളതുമല്ല, എന്നാൽ ഒട്ടും മടുപ്പുളവാക്കാതെ വളരെ വേഗതയുള്ള കഥാഖ്യാനം നടത്തിയതിലൂടെ സംവിധായകൻറെ കഴിവ് നമുക്ക് മനസിലാക്കാൻ കഴിയും. സംഭാഷണങ്ങളും ക്യാമറയും ലൈറ്റിങ്ങും മികച്ചു നിന്നു. ഇതിൽ ഒരു കാർ ആക്സിഡന്റ്റ് ഉണ്ട്, ആ അപകടത്തിന്റെ പ്രേക്ഷകനെ അറിയിക്കാൻ ക്യാമറാമാനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ചില സീനുകൾ മനം മടുപ്പിക്കുന്ന തരത്തിൽ ഉണ്ടെങ്കിലും, കഥയുടെ ഒഴുക്കിൽ അതനിവാര്യവുമാണ്. പശ്ചാത്തലസംഗീതം മികച്ചു നിന്നു. കഥ പറയുന്ന രീതിയോട് ചേർന്ന് നിൽക്കുന ഒന്ന് തന്നെയായിരുന്നു അത്. എനിക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. ക്ലൈമാക്സ് ഊഹിക്കാൻ കഴിയും എന്നതാണ് ഒരു പോരായ്മ എന്നാൽ അവസാനം വരെയും നമ്മളെ പിടിചിരുത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്നാണു എന്റെ ഒരു അനുമാനം.
CRIME MYSTERY THRILLER ഇഷ്ടമുള്ളവർക്ക് തീർച്ചയായും കാണാവുന്ന ഒരു ചിത്രമാണ് ഇത്.
എൻറെ റേറ്റിംഗ് 7.7 ഓൺ 10
ഞാൻ ഈ അടുത്തു കണ്ട ഒരു ചിത്രം ഏകദേശം ഇതേ മാതിരി ആയിരുന്നു, അന്യേഷണ കഥയിൽ നിന്നും പെട്ടെന്ന് മാറി ഒരു പ്രതികാരകഥയാകുന്ന ആ രീതി, അതിനുള്ള കാരണം ഒക്കെ ശരിക്കും വിശ്വാസയോഗ്യവും ഒരേ തരത്തിൽ ഉള്ളവയുമായിരുന്നു എന്നത് ഒരു സത്യാവസ്ഥ.
No comments:
Post a Comment