ഇൻസൈഡ് ഔട്ട് (2015)
Language : English
Genre : Adventure | Animation | Comedy | Drama | Family | Fantasy
Director : Pete Docter, Ronnie del Carmen
IMDB : 8.3
Inside Out Theatrical Trailer
എല്ലാ മനുഷ്യർക്കും ഉള്ള വികാരം ആണ് സന്തോഷം, സന്താപം, വെറുപ്പ്, കോപം, ഭയം. ഈ വികാരങ്ങളെ നിയന്ത്രിക്കുന്നത് നമ്മുടെ മനസ് അഥവാ ബ്രെയിൻ ആണല്ലോ. മനസ് ഒരു ഓഫീസും അതിലെ വികാരങ്ങൾ മനുഷ്യരും ആണെങ്കിലോ? അത്തരം ഒരു ആശയം ആണ് സംവിധായകനായ പീറ്റ് ഡോക്ടർ വാൾട്ട് ഡിസ്നി പിക്സാർ എന്നിവർ ചേർന്ന് തയാറാക്കിയിരിക്കുന്നത്.
റൈലി എന്ന പെൺകുട്ടിയുടെ ജനനത്തോടെ ജോയ്(സന്തോഷം) എന്ന വികാരവും ജനിക്കുന്നു. കാലക്രമേണ സാഡ്നസ് (സന്താപം), ഡിസ്ഗസ്റ്റ് (വെറുപ്പ്). ഫിയർ (ഭയം) പിന്നെ കോപം. റൈലി മിനിസോട്ടയിൽ വളരുന്നു. പക്ഷെ അച്ഛന്റെ ജോലിയുടെ ആവശ്യങ്ങൾക്കായി അവർ കുടുംബത്തോടെ സാൻ ഫ്രാൻസിസ്ക്കോയിലേക്ക് താമസം മാറ്റുന്നു. റൈലി പരിചയിച്ച ഒരു നാടും കൂട്ടുകാരെയും വിട്ടു പിരിഞ്ഞു പുതിയ സ്കൂളിൽ എത്തുമ്പോൾ ഉണ്ടാവുന്ന വൈകാരിക വേലിയേറ്റങ്ങൾ ആണ് ചിത്രത്തിൻറെ ഇതിവൃത്തം.
മനുഷ്യന്റെ ജീവിതത്തിൽ ഈ വികാരങ്ങളും എത്ര മാത്രം വിലപ്പെട്ടതു ആണെന്ന് ഒരു കൊച്ചു കുട്ടിയുടെ ജീവിതത്തിലൂടെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കാലം മാറുന്നതനുസരിച്ച് മനുഷ്യന് ഉണ്ടാകുന്ന മാറ്റങ്ങൾ, അത് മൂലം ഉണ്ടാകുന്ന വികാര പ്രക്ഷോഭങ്ങൾ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ ആയ പീറ്റ്. സുഹൃദ്ബന്ധങ്ങൾക്കും കുടുംബബന്ധങ്ങൾക്കും എത്രത്തോളം ജീവിതത്തെ സ്വാധീനിച്ചു തരാം എന്നും കാണിച്ചു തരുന്നു. ഇതൊരു അനിമേഷൻ ചിത്രം ആണെങ്കിലും ഇതിൽ കോമഡി കുറവാണ്, ഒരു ഫൺ റൈഡ് ഉദ്ദേശിക്കുകയാണെങ്കിൽ നിരാശ ആവും ഫലം. മറിച്ചാണെങ്കിൽ നിങ്ങൾക്കിഷ്ടപ്പെടുകയും ചെയ്യും. അനിമേഷൻ ഡിപ്പാർട്ട്മെന്റിൽ പിക്സാര് ഒരിക്കൽ പോലും നമ്മുടെ പ്രതീക്ഷകൾ തകർത്തിട്ടില്ല. ഇതിലും എല്ലാ കഥാപാത്രങ്ങളുടെയും വിഷ്വൽസ് നന്നായിരുന്നു, വളരെ ക്യൂട്ടുമായിരുന്നു. ജോയ്, സാട്നസ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. പശ്ചാത്തല സംഗീതം ചിത്രത്തിനോട് ചേർന്ന് നിന്നു.ഒരു രീതിയിലും ചിത്രം നമ്മളെ ബോറടിപ്പിക്കുന്നുമില്ല.
മനസിൽ ഒരു പുതിയതും നല്ലതുമായ ചിന്തകൾ നിറയ്ക്കാൻ ആഗ്രഹിക്കുന്നുവുഉണ്ടേങ്കിൽ ഈ ചിത്രം കാണാൻ നിങ്ങൾ മറക്കരുത്.
എന്റെ റേറ്റിംഗ് 8.2 ഓൺ 10
മനസിൽ ഒരു പുതിയതും നല്ലതുമായ ചിന്തകൾ നിറയ്ക്കാൻ ആഗ്രഹിക്കുന്നുവുഉണ്ടേങ്കിൽ ഈ ചിത്രം കാണാൻ നിങ്ങൾ മറക്കരുത്.
എന്റെ റേറ്റിംഗ് 8.2 ഓൺ 10
No comments:
Post a Comment