ദി ബുള്ളറ്റ് വാനിഷസ് (2012)
Language : Cantonese | Mandarin
Genre : Drama | Mystery | Thriller
Director : Lo Chi-Leong
IMDB : 6.6
The Bullet Vanishes Theatrical Trailer
കഥകൾ തിരഞ്ഞെടുക്കുമ്പോഴും എഴുതുമ്പോഴും ഇങ്ങനെ വേണം, അത് ആസ്വദിക്കുന്ന ഒരാൾക്ക് കഥയുടെ പോക്കിനെ പറ്റി യാതൊരു തുമ്പും കൊടുക്കാൻ കഴിയരുത്. സർ ആർതർ കോനാൻ ഡോയിൽ, എഡ്ഗർ അലൻ പോ, ഡാൻ ബ്രൌൺ എന്ന് തുടങ്ങിയ നിരവധി എഴുത്തുകാരുടെ ശൈലി അങ്ങിനെയാണ്. അവരുടെ നോവൽ വായിക്കുമ്പോഴും അല്ലെങ്കിൽ ഒരു ചിത്രം കാണുമ്പോഴും പ്രേക്ഷകനെ/വായനക്കാരനെ ആവേശത്തിൻറെ മുൾമുനയിൽ നിർത്തും. അത്തരത്തിൽ ഉള്ള ഒരു പുതുമയുള്ള കഥയും അതിലേറെ ഒരു ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു അന്യേഷണ കഥയാണ് ദി ബുള്ളറ്റ് വാനിഷസ് എന്ന മന്ദാരിൻ ഭാഷയിലുള്ള ഹൊങ്ങ്കൊങ്ങ് ചിത്രം.
1930ൽ ടിയാൻചെങ്ങ് പട്ടണത്തിലെ ഒരു ബുള്ളറ്റ് നിർമ്മാണ ഫാക്ടറിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് ഡിറ്റക്റ്റീവ് സൊങ്ങ്, പോലീസിലെ ഗൌഴി എന്നിവർ അന്യേഷിക്കുന്നതായാണ് കഥ. വെടിയേറ്റ് മരിച്ച സ്ത്രീയുടെ മേൽ ഒരു ബുള്ളറ്റ് ലഭിക്കാത്ത, ഒരു തുമ്പ് പോലും ഇല്ലാത്ത കേസ് അന്യേഷിക്കണം എന്ന ദൗത്യം അവർ ഏറ്റെടുത്തത്.
ചിത്രത്തിൻറെ കഥ 1930ഇൽ നടക്കുന്നതായിട്ടാണ്, അതിനാൽ സെറ്റും വസ്ത്രധാരണവും ലൈറ്റിങ്ങും ഒക്കെ അതിനനുസരിച്ചു തന്നെ ചെയ്തിരിക്കുന്നത് കൊണ്ട് ആ കാലത്തെ കാഴ്ചകൾ കാണുന്നത് മാതിരി തോന്നും. പഴയ കാലത്തെ കുറ്റാന്യേഷണം ആയതു കൊണ്ട് പതിയെ ആണ് മുൻപോട്ടു പോകുന്നതെന്ന് കരുതണ്ട. നല്ല വേഗതയുള്ള കഥാഖ്യാനം നമ്മളെ ഓരോ നിമിഷം ചിന്തിപ്പിക്കുകയും ഉള്ളിൽ ആശ്ചര്യം ജനിപ്പിക്കുകയും ചെയ്യുന്നു. പശ്ചാത്തലസംഗീതവും അതിനു ഒരു കൂട്ടായി വർത്തിക്കുന്നു. ഒരു സ്റ്റൈലിഷ് ത്രില്ലർ ആക്കാൻ പരമാവധി ശ്രമിച്ചിട്ടുമുണ്ട്, അതിൽ പൂർണ്ണമായും സംവിധായകൻ വിജയിച്ചിട്ടുണ്ട്. ആക്ഷൻ സീനുകളും വളരെ നന്നായിരുന്നു. ചിത്രത്തിൻറെ എടുത്തു പറയേണ്ട ഒരു കാര്യം, അത് മേകിംഗ് ആണ്. വളരെ മികവുറ്റ മേകിങ്ങും വിഷ്വൽ എഫക്റ്റ്സും ചിത്രത്തിൻറെ മാറ്റ് കൂട്ടുക തന്നെ ചെയ്തു.
നിക്കോളാസ് സെയും ലാവ് ചിങ്ങ് വാനും ആണ് ചിത്രത്തിൻറെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവർ പെട്ടെന്ന് തന്നെ നമ്മുടെ മനസ്സിൽ കയറിപ്പറ്റുകയും ചെയ്യും. ഓരോ കഥാപാത്രങ്ങളെയും വളരെ തന്മയത്വത്തോടെ അഭിനേതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു പുതുമയുള്ള കഥയെ ഇത്രയ്ക്ക് രസകരമായി അവതരിപ്പിക്കുകയും ഒരു മുഷിച്ചിലും ഉണ്ടാക്കാതെ അവസാനിപ്പിക്കുകയും ചെയ്ത ഈ നല്ല ത്രില്ലറിനെ എനിക്കൊരുപാടിഷ്ടമായി. നിങ്ങൾക്കും ഇഷ്ടമാകും എന്നത് തീർച്ച.
എൻറെ റേറ്റിംഗ് 8.0 ഓൺ 10
No comments:
Post a Comment