Cover Page

Cover Page

Saturday, June 25, 2016

175. The Perks Of Being A Wallflower (2012)

ദി പെർക്സ് ഓഫ് ബീങ് എ വോൾഫ്ലവർ (2012)




Language : English
Genre : Comedy | Romance
Director : Stephen Chbosky
IMDB : 8.0

The Perks Of Being A Wallflower Theatrical Trailer


നാണംകുണുങ്ങിയായ  ചാർളി ആദ്യമായി സ്‌കൂളിൽ പോകുകയാണ്. പുതിയ കൂട്ടുകാരോ ഒന്നുമില്ലാതെ പേടിച്ചാണ് അവൻ സ്‌കൂളിലേക്ക് നടന്നു നീങ്ങുന്നത്. കൂട്ടുകാരില്ലാത്ത അവൻ ആകെ കൂട്ടാവുന്നതു ആദ്യ ദിവസം തന്റെ ഇംഗ്ലീഷ് ടീച്ചറുമായാണ്. അദ്ദേഹം അവന്റെ ബുദ്ധി കണ്ടു അവനില കഴിവുകൾ പുറത്തെടുക്കാൻ ശ്രമിക്കുന്നു. പിന്നീട് അവൻ തൻറെ സീനിയറായ പാട്രിക്കിനെ പരിചയപ്പെടുന്നു, പിന്നീട് പാട്രിക്കിന്റെ നേർപെങ്ങളല്ലാത്ത സാമിനെയും.. അവർ അവനു കൂട്ടാവുന്നു. വളരെ പെട്ടെന്ന് തന്നെ ചാർളിയ്ക്കു സാമിൽ ഇഷ്ടം തോന്നുന്നു. പക്ഷെ സാമിനു വേറെ ഒരാളോടും. അവൻ തന്റെ ഇഷ്ടം തുറന്നു പറയുന്നില്ല. തന്റെ സങ്കടകരമായ ഭൂതകാലം (ആന്റിയുടെ മരണം) അവനിൽ ചില സമയത്തു ഭയങ്കരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതെല്ലാം എങ്ങനെ ചാർളി തരണം ചെയ്യുന്നു, അവന്റെ ഇഷ്ടം സാം മനസിലാക്കുമോ?? എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചാർളിയുടെ ജീവിതത്തിലൂടെ ഉള്ള ഈ യാത്ര..

സ്റ്റീഫൻ ചോബ്സ്കി എഴുതിയ ഇതേ പേരിലുള്ള നോവലിൻറെ ചലച്ചിത്രഭാഷ ആണ് ഈ സിനിമ. ഒരു സാധാരണ കൗമാര പ്രണയകഥ എന്ന ചിന്തയിൽ കാണാൻ തുടങ്ങിയ ഈ ചിത്രം കുറച്ചൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. ഒരാളുടെ കൗമാരജീവിതത്തിലൂടെ ഉള്ള ഈ യാത്ര എത്ര മനോഹരമായാണ് സംവിധായകൻ അണിയിച്ചോരുക്കിയിരിക്കുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് കഥ നടക്കുന്നതെന്ന് മനസിലാകും. ഇന്റർനെറ്റ്, സെൽഫോണുകൾ, സിഡി പ്ലെയർ, തുടങ്ങിയ അത്യാധുനിക സാമഗ്രികൾ ഒന്നുമില്ലാത്ത (വളരെ വിരളമായ ഉപയോഗമാണ് ഉദ്ദേശിക്കുന്നത്) കാലത്തു, സുഹൃത്തുക്കൾ തമ്മിലുണ്ടാകുന്ന ആ സൗഹൃദം, തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പാട്ടുകൾ കാസറ്റിൽ റിക്കോർഡ് ചെയ്തു സമ്മാനമായി കൊടുക്കുന്നത്, തനിക്കു പറയാനുള്ളത് ഒരു കത്തിൽ കുറിച്ചു കൊടുക്കുന്നത് ഒക്കെ ആ കാലഘട്ടത്തിൽ ജീവിച്ചവർക്കു അല്ലെങ്കിൽ അനുഭവിച്ചവർക്കു നൊസ്റ്റാൾജിയ എന്ന ആ മധുരമായ ഓർമ്മകൾ മനസിൽ ഓടിയെത്തും. ഈ ചിത്രത്തിൻറെ ക്ളൈമാക്സ് ചിലപ്പോൾ നിങ്ങളെ അമ്പരപ്പിക്കുകയും ചെയ്യും.

മൂന്നു പ്രധാന കഥാപാത്രങ്ങളായ ചാർളി, സാം, പാട്രിക്ക് അവതരിപ്പിച്ച യഥാക്രമം ലോഗൻ ലെർമാൻ, എമ്മ വാട്സൻ, എസ്രാ മില്ലർ എന്നിവർ അവിസ്മരണീയമായ പ്രകടനം ആണ് കാഴ്ച വെച്ചത്. Perfect Casting എന്നു തന്നെ പറയാം.
ലോഗൻ തന്റെ കഥാപാത്രമായ ചാർളിയെ വളരെ പക്വതയോടെ തന്നെ അവതരിപ്പിച്ചു. ഓരോ വികാരങ്ങളും ആ മുഖത്തൂടെ ഓടി മറഞ്ഞു.
എമ്മ വാട്സൻ, വല്ലാത്തൊരു സൗന്ദര്യം തന്നെ. Cuteness at its peak എന്നാണ് വിശേഷിപ്പിക്കേണ്ടത്. നല്ല അഭിനയം ആയിരുന്നു.
എസ്രാ മില്ലർ ഒരു നടൻ അല്ല പാട്ടുകാരൻ ആയിരുന്നുവെന്നു ഈ ചിത്രം കണ്ടു കഴിഞ്ഞു ഗൂഗിൾ ആണെനിക്ക് പറഞ്ഞു തന്നത്. അത്രയ്ക്ക് convincing ആയ അഭിനയം ആയിരുന്നു.
മേ വിറ്റ്മാൻ മേരി എന്ന ഫ്രീക്കൻ കഥാപാത്രത്തെ അവതരിപ്പിച്ചു.
ഈ കുട്ടികളുടെ ഉള്ളിൽ നിന്നും അഭിനയം പുറത്തെടുപ്പിച്ച സംവിധായകനാണു എന്റെ വക കയ്യടി. അതൊരു ചില്ലറ കാര്യമല്ലല്ലോ..
ബാക്കിയുള്ള അഭിനേതാക്കൾ എല്ലാം നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച വെച്ചു..

പശ്ചാത്തല സംഗീതം നല്ലതായിരുന്നു, ഇടയ്ക്കിടയ്ക്ക് വരുന്ന പാട്ടുകൾ ഒക്കെ വളരെയേറെ മേന്മ പുലർത്തുന്നതായിരുന്നു.

Trust me, Try this feel good breezy teen drama with some extra ordinary performances from the lead actors, and fills your heart with joy and nostalgia.

എൻറെ റേറ്റിങ് 8.2 ഓൺ 10

No comments:

Post a Comment