Cover Page

Cover Page

Saturday, July 25, 2015

48. Secret Reunion (Ui-hyeong-je) (2010)

സീക്രട്ട് റീയൂണിയൻ (യൂ ഹ്യൂങ്ങ് എ) (2010)




Language : Korean
Genre : Action | Adventure | Drama | Espionage | Mystery | Thriller
Director : Jang Hoon
IMDB Rating : 7.1


Secret Reunion Theatrical Trailer


സീക്രട്ട് റീയൂണിയൻ: 2010ൽ പുറത്തിറങ്ങിയ ഒരു സൌത്ത് കൊറിയൻ ചിത്രമാണ്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രം സംവിധാനം ചെയ്തത് ജാംഗ് ഹൂൻ ആണ്.മാൻ ഫ്രം നോവേർ എന്നാ ബ്ലോക്ക്ബസ്റ്ററിനു തൊട്ടു പിന്നിലാണ് ഈ ചിത്രത്തിൽ ബോക്സോഫീസിൽ സ്ഥാനം.


ഇതിൽ രണ്ടു നായകന്മാർ ഉണ്ട്, അവരെ അവതരിപ്പിച്ചിരിക്കുന്നത് സോംഗ് കാങ്ങ് ഹോ (മെമ്മൊറീസ് ഓഫ് മർഡർ, ദി ഹോസ്റ്റ്, സ്നോപിയെർസർ) പിന്നെ കാംഗ് ഡോംഗ് വോണ് എന്നിവരാണ്. ഇതിൽ നായിക ഇല്ല എന്നതും ഒരു വ്യത്യസ്തത ആണ്.

ദക്ഷിണ (South) കൊറിയയിലെ ഒരു ഇന്റെല്ലിജൻസ് ഏജന്റും ഉത്തര (North) കൊറിയയുടെ ഒരു ചാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം നല്ല ആക്ഷനും പിന്നെ കോമഡിയും കലർന്ന ഒരു Espionage ത്രില്ലർ ആണ്.

സൌത്ത് കൊറിയയിൽ ഒരു സാധാരണ പൌരനായി താമസിക്കുന്ന ഒരു നോർത്ത് കൊറിയൻ ചാരനാണ് ജി- വോണ്‍. അതെ സമയം നോർത്ത് കൊറിയൻ ചാരന്മാരെ പിടിക്കാൻ നിയോഗിക്കപ്പെടുന്ന നാഷണൽ ഇന്റലിജൻസ് എജന്റ്റ് ആണ് ലീ.
അങ്ങിനെ നോർത്ത് കൊറിയയിൽ നിന്നും പുതിയൊരു ദൗത്യം ജി വോണിനു ലഭിക്കുന്നു, നോർത്ത് കൊറിയൻ തലവൻറെ കസിനെ വധിക്കണം എന്നതായിരുന്നു ആ ദൗത്യം. പക്ഷെ അതിൽതൻറെ  സന്തതസഹചാരി ചതിച്ചതിനെ തുടർന്ന് ജി വോണിനു ആ ദൗത്യം നിർവഹിക്കാൻ കഴിയാതെ വരുന്നു. അതോടെ നോർത്ത്  കൊറിയ ജിവോണിനെ  കൈവിടുന്നതോടെ രണ്ടു രാജ്യത്തിൻറെയും നോട്ടപ്പുള്ളിയായി മാറുന്നു. ആ സംഭവത്തിൽ ചാരന്മാരുമായിട്ടു ഉണ്ടാകുന്ന ഏറ്റുമുട്ടലിൽ നിരവധി പോലീസ് ആൾക്കാർ മരിക്കുന്നതിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കുന്ന ലീ ഏജൻസിയിൽ നിന്നും പുറത്താവുന്നു.

ആറു വർഷങ്ങൾക്കു ശേഷം, പ്രൈവറ്റ് ഡിറ്റക്ടീവ് ആയി സ്വന്തമായി ഒരു സംരംഭം നടത്തുന്ന ലീ ഒരു അന്യേഷണത്തിനിടെ ഒരു ലോക്കൽ ഗുണ്ടയുമായി ഏറ്റുമുട്ടുന്നു. അതിൽ നിന്നും
ജി- വോണ്‍ ലീയെ രക്ഷപെടുത്തുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ അവർക്ക് രണ്ടു പേർക്കും അവരുടെ പൂർവ  മനസിലാവുന്നു. എന്നാൽ അത് പുറത്തു കാണിക്കാതെ ലീ ജി വോണെ തൻറെ കമ്പനിയിലേക്ക് ജോലിയ്ക്ക് ക്ഷണിക്കുന്നു. ലീയുടെ ഉദ്ദേശം ജി വോന്റെ തലവനെ കണ്ടു പിടിക്കുക എന്നതാണ്. ലീ കരുതിയിരിക്കുന്നത് ജി വോണ് ഇപ്പോഴും നോർത്ത് കൊറിയയുടെ ചാരാൻ എന്നാണു. അതെ സമയം ജി വോണ് കരുതിയിരിക്കുന്നത് ലീ അണ്ടർകവർ ആയി എജന്സിയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ് എന്നത്. രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും ഒളിഞ്ഞും മറഞ്ഞും ഓരോരുത്തരുടെ രഹസ്യം കണ്ടു പിടിക്കാൻ ശ്രമിക്കുന്നു. പിന്നീടുള്ള കഥ കാണുന്നതാണ്.

നല്ല ഒരു കഥ, അത് നല്ല രീതിയിൽ തന്നെ അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട് സംവിധായകൻ.. ഒരു നിമിഷം പോലും പ്രേക്ഷകരെ  ബോറടിപ്പിക്കാതെ കൊണ്ട് പോവാൻ ശ്രമിച്ചിട്ടുണ്ട്. നല്ല കോമഡിയും, നല്ല ആക്ഷൻ കൊറിയോഗ്രഫിയും, നല്ല അഭിനയവും ചിത്രത്തിൻറെ മാറ്റ് കൂട്ടിയിട്ടുണ്ട്.

കൊറിയൻ ചിത്ര ആരാധകർക്ക് തീർച്ചയായും കാണാം. എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ചിത്രമാണ്. അത്ര വലിയ ത്രില്ലടിക്കാൻ ഒന്നുമില്ല എങ്കിലും നല്ല ഒരു എന്റർറ്റൈനർ ആണ് സീക്രട്ട് റീ യൂണിയൻ.

വാല്ക്കഷ്ണം : നാളെ ഒരു നാൾ ബോളിവുഡിൽ ഈ ചിത്രം പാകിസ്താൻ ചാരനും ഇന്ത്യൻ ഏജന്റും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഒരു സിനിമ ആകാനുള്ള ചാൻസ് തള്ളിക്കളയാനാവുന്നില്ല.

എന്റെ റേറ്റിംഗ്: 7.5 ഓണ് 10

No comments:

Post a Comment