Cover Page

Cover Page

Sunday, July 12, 2015

26. Son Of A Gun (2014)

സണ്‍ ഓഫ് എ ഗണ്‍ (2014)




Language : English
Genre : Action | Crime | Drama | Thriller
Director: Julius Avery
IMDB Rating : 6.5


Son Of A Gun Theaterical Trailer


2014ൽ ഇറങ്ങിയ ഒരു ഓസ്ട്രെലിയൻ ക്രൈം ചിത്രമാണ് സണ്‍ ഓഫ് എ ഗണ്‍. ജൂലിയസ് അവേരിയുടെ ആദ്യ ചിത്രമാണിത്. ഇവാൻ മാക്‌ഗ്രെഗർ, ബ്രെണ്ടൻ ത്വൈറ്റ്സ് (ഗിവർ, മലെഫിസന്റ്റ്‌) , അലീഷ്യ വികാണ്ടർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പെറ്റികേസിന് ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട ജെ.ആർ. പടിഞ്ഞാറൻ ഓസ്ട്രെലിയയിലെ ഒരു ജയിലിൽ എത്തുന്നു. അവിടെ വെച്ച് ബ്രെണ്ടൻ എന്ന ജയിൽപ്പുള്ളിയെ പരിചയപ്പെടുന്നു. ഒരു അത്യാസന്ന ഘട്ടത്തിൽ ബ്രെണ്ടൻ ജെ.ആറിനെ രക്ഷപെടുത്തുന്ന വഴി, ബ്രെണ്ടൻ അവനെ വേറൊരു കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ബ്രെണ്ടന്റെ ഭീഷണിയ്ക്കു വഴങ്ങുന്ന ജെ.ആർ. ജയിൽ ശിക്ഷയിൽ നിന്നും പുറത്തിറങ്ങി ബ്രെണ്ടൻറെ സുഹൃത്തായ സാം എന്ന ഒരു ബിസിനെസ്സ്കാരനെ കാണാൻ പോകുന്നു. സാം അവനു തങ്ങാൻ ഒരു വീട് കൊടുക്കുന്നു. അവിടെ വെച്ച് ജെ.ആർ. ടാഷയെ പരിചയപ്പെടുന്നു. താഷ അവനു ഒരു മൊബൈൽ ഉപയോഗിക്കാനായി കൊടുക്കുന്നു. അതിൽ അവനായുള്ള നിർദേശം വരും, അതിനനുസരിച്ച് ജെ.ആർ. പ്രവർത്തിക്കണം എന്നാണു താഷ അവനോടു പറയുന്നത്. ജെ.ആർ. ബ്രെണ്ടനും കൂട്ടുകാരായ സ്റ്റെർലൊയ്ക്കും മെർവിനും ജയിലിൽ നിന്നും പുറത്തു ചാടാൻ അവസരമോരുക്കിക്കൊടുക്കുന്നു. ജയിൽ ചാടിയതിന് ശേഷം ബ്രെണ്ടനും കൂട്ടരും സാമിനെ കാണുന്നു. പുതിയ ഒരു ഓഫർ ആണ് സാം ബ്രെണ്ടനു വച്ച് നീട്ടിയത്. ഒരു ഗോൾഡ്‌ മൈൻ കൊള്ളയടിക്കണം. ബ്രെണ്ടൻ സമ്മതിക്കുന്നു. അതിനു ശേഷം, അവർ അതിനായി പ്ലാൻ ഇടുന്നു.

അവർ വിജയകരമായി ആ കൃത്യം പൂർത്തിയാക്കുമൊ? എന്തൊക്കെ ഭവിഷ്യത്തുക്കൾ അതിനു ശേഷം വരും? താഷ ജെ.ആർ. പ്രണയം സഫലമാകുമോ? എന്നൊക്കെ അറിയാൻ സിനിമ മുഴുവൻ കാണേണ്ടി വരും.

തുടക്കക്കാരന്റെ ഒരു പതർച്ചയുമില്ലാതെ തന്നെ ജൂലിയസ് ഈ സിനിമ ചെയ്തിട്ടുണ്ട്. സാധാരണ ഒരു ഇംഗ്ലീഷ് (എല്ലാം ഹോളിവുഡ് എന്നത് മാറ്റി വെച്ച് കൊണ്ട് തന്നെ) പടത്തിൽ കാണുന്ന ഒരു കളർ ടോണ്‍ അല്ല ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരു ഓറഞ്ച്-ബ്ലാക്ക് കളർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അത് ശരിക്കും സഹായകമായി എന്ന് തന്നെ പറയാം. കഥയുടെ മൂടുമായി യോചിച്ചു പോകുന്നുണ്ട്. കഥ പറച്ചിൽ ഇത്തിരി സ്ലോ ആണെങ്കിലും, ആസ്വദിച്ചു കാണാൻ കഴിയും എന്ന് തന്നെ പറയാം. കഥയ്ക്കനുയോജ്യമായി തന്നെ സംഗീതവും നൽകിയിട്ടുണ്ട്.

തികച്ചും ഒരു ഹീസ്റ്റ് കഥയായ "സണ്‍ ഓഫ് എ ഗണ്‍"-ൽ രണ്ടു മൂന്നു ചെറിയ കഥകൾ കൂടി ചെയ്തിരിക്കുന്നത് ജൂലിയസിന്റെ മിടുക്ക് തന്നെ. ഇതിൽ അച്ഛൻ-മകൻ തമ്മിലുള്ള താല്കാലിക ബന്ധം, ഒരു പ്രണയകഥ, കുറച്ചു സെന്റിമെന്റ്സ് എല്ലാം കൂടി ഇടകലർത്തി നല്ല ഒരു സിനിമയാണ് സമ്മാനിച്ചിരിക്കുന്നത്. കുറെയേറെ നല്ല ട്വിസ്റ്റുകളും മടുപ്പിക്കാത്ത ലോക്കേഷനും കൊണ്ട് ഈ പടം ശ്രദ്ധയാകർഷിക്കും.

ഞാൻ ഒരു ഇവാൻ മാക്‌ഗ്രിഗർ ഫാൻ അല്ല. എന്നാലും ഈ ചിത്രത്തിലെ അഭിനയം എനിക്കൊത്തിരി ഇഷ്ടമായി. നെഗറ്റീവ് ഷേഡ് ഉള്ള ഒരു നായക പ്രധാന കഥാപാത്രം. നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്. ബ്രെണ്ടൻ ത്വൈറ്റ്സും മോശമാക്കിയില്ല. ഗിവർ എന്ന ഒരു പടത്തിലെക്കാളും എത്രയോ മികച്ചു നിന്നു ഈ സിനിമയിലെ കഥാപാത്രം. ഭാവിയില നല്ല ഒരു കലാകാരനായി പേരെടുക്കാനുള്ള സാധ്യത ഏറെയാണ്‌. നായികയും മോശമാക്കിയില്ല. അവരുടെ മിതമായ റോൾ ആണെങ്കിലും തരക്കേടില്ലാതെ ചെയ്തു.

കുറച്ചൊക്കെ തെറ്റുണ്ടെങ്കിലും ഏതൊരു ക്രൈം ത്രില്ലർ ആരാധകനും കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമാണ് "സണ്‍ ഓഫ് എ ഗണ്‍".

എൻറെ റേറ്റിംഗ്: 8.1 ഓണ്‍ 10

No comments:

Post a Comment