Cover Page

Cover Page

Monday, July 20, 2015

42. Kundo: Age Of The Rampant (Kundo: min-ran-eui si-dae) (2014)

കുണ്ടോ: ഏജ് ഓഫ് ദി റാമ്പന്റ്റ്  (2014)



Language : Korean
Genre : Action | Drama
Director : Jong-bin Yun
IMDB Rating : 6.8


Kundo: Age Of The Rampant Theatrical Trailer


കൊറിയക്കാരെ ഇനി പുകഴ്ത്തേണ്ട ആവശ്യമില്ല എന്ന് നന്നായി അറിയാം. എന്നാലും സമ്മതിക്കണം. ത്രില്ലർ ആക്ഷൻ ഹൊറൊർ റൊമാൻസ് പീരിയഡ് ഡ്രാമ ആകട്ടെ, എന്തായാലും അവരുടെ മേകിംഗ് മറ്റുള്ള രാജ്യത്തെ സിനിമാക്കാർ കണ്ടു പഠിക്കേണ്ട തന്നെയാണ്. അത്രയ്ക്ക് കറയറ്റ മേകിംഗ് ആണ് അവരുടേത്. ചില സമയത്ത്, കാശ് വാരിയെറിഞ്ഞു നിർമ്മിക്കുന്ന ഹോളിവുഡ് ചിത്രങ്ങൾ വരെ തോറ്റു പോകും.

അത്തരത്തിൽ നിർമ്മിച്ച ഒരു പീരിയഡ് ആക്ഷൻ ഡ്രാമ ആണ് "കുണ്ടോ". 2014 വർഷത്തെ കൊറിയയിൽ ഏറ്റവും കൂടുതൽ പണം വാരിയ പടങ്ങളിലോന്നാണ് കുണ്ടോ.  നിറയെ അവാർഡുകളും  വാരിക്കൂട്ടിയിട്ടുണ്ട് .


1862ൽ കൊറിയയിൽ നടക്കുന്ന കഥയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊറിയയിൽ ദാരിദ്ര്യവും ഫ്യൂഡലിസവും കോടി കൊത്തി വാഴുന്ന കാലം. ജോസൻ പരമ്പര അവിടെയുള്ള ദാരിദ്ര്യത്തിൽ കഷ്ടപ്പെടുന്ന ജനങ്ങളെ പീഡിപ്പിക്കുന്ന സമയം. ഇതിനെതിരെ കുണ്ടോ എന്നാ വിപ്ലവകാരികളുടെ കൂട്ടം യുദ്ധം ചെയ്യാൻ ഇറങ്ങുന്നു. സ്വന്തം ജീവൻ വെടിഞ്ഞും സാധാരണ ജനങ്ങളെ സഹായിക്കണം എന്നതാണ് അവരുടെ ധർമം.

ജോ യൂണ്‍ എന്ന നാടുവാഴി, അധികാരം പിടിച്ചെടുക്കാൻ വേണ്ടി ദോൽമുച്ചി എന്നാ കശാപ്പുകാരനെ, തൻറെ മൃതിയടഞ്ഞ പാതി സഹോദരന്റെ ഭാര്യയെ കൊല്ലാൻ പറഞ്ഞു വിടുന്നു. കൃത്യം നിർവഹിക്കാൻ കഴിയാതെ ദോൽമുച്ചി തിരിച്ചു വരുന്നു. കൃത്യം നടത്താത്തതിന് തൻറെ സഹോദരിയും അമ്മയെയും ദോൽമുചിയെയും വീടിന്നുള്ളിൽ വെച്ച് ജോ യൂണ്‍ തീ വെച്ച് കൊലപ്പെടുത്തുന്നു. അതിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ദോൽമുചി പകരം ചോദിക്കാൻ ചെന്ന സമയം, ആയോധന കലകളിൽ പ്രാവീണ്യം നേടിയ ജോ യൂണ് അവനെ പരാചയപ്പെടുത്തുന്നു. അങ്ങിനെ ദോൽമുചിയെ കൊല്ലാൻ കൊണ്ട് പോകുന്ന വഴി കുണ്ടോ വിപ്ലവകാരികൾ രക്ഷപെടുത്തുന്നു. പിന്നെ കുണ്ടോ എങ്ങിനെ ഗ്രാമവാസികളെ എങ്ങിനെ ജോ യൂന്റെ അരാജകത്വത്തിൽ നിന്നും രക്ഷിക്കുന്നതെങ്ങിനെ എന്ന് ചിത്രം പറയും.
വളരെ സിമ്പിൾ ആയ ഒരു കഥയാണെങ്കിലും, മേകിംഗ് സമ്മതിക്കണം,.. ഒറ്റ വാക്കിൽ പറഞ്ഞാൽ "അത്യുഗ്രൻ". ബാക്ക്ഗ്രൌണ്ട് സ്കോർ എനിക്ക് ഭയങ്കരമായി ഇഷ്ടമായി. ഒരു പ്രസരിപ്പ് നമ്മുടെ ഉള്ളിലേക്ക് തരുന്ന മാതിരി ഒരു ഫീൽ ആണ്.
നായകനായ ദോൽമുചിയെ അവതരിപ്പിച്ചത് ഹാ ജുങ്ങ് വൂവും വില്ലൈനായ ജോ യൂനെ അവതരിപ്പിച്ചത് കാംഗ് ദോംഗ് വോണ് ആണ്. രണ്ടു പേരും തകർത്ത് എന്ന് പറയാം.. സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ നല്ല അഭിനയം കാഴ്ച വെച്ച് എന്ന് പറയാം. അവസാന സീൻ ഒക്കെ ശെരിക്കും ഇഷ്ടപ്പെടും.

ഇതിൽ എല്ലാം മികച്ചു നിൽക്കുന്നതു സെറ്റ്സ് ആണ്. ആ കാലഘട്ടത്തിലേക്ക് നമ്മളെ പൂർണ്ണമായും കൊണ്ട് പോകും. Technically Brilliant എന്ന് തന്നെ പറയാം. ത്രസിപ്പിക്കുന്ന ബാക്ക്ഗ്രൌണ്ട് സ്കോറും, വസ്ത്രവിധാനവും നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഇത് സിനിമയ്ക്ക് ഒരു മുതല്ക്കൂട്ടാണ് എന്ന് പറയാം. നല്ല ആക്ഷൻ കോറിയോഗ്രഫി ആണ്, ഒട്ടും വൾഗർ ആക്കാതെ തന്നെ നിർവഹിച്ചിട്ടുണ്ട് . വാൾ പയറ്റു ആണ് കൂടുതലും ഉള്ളത്.



ഒരു പീരിയഡ് ആക്ഷൻ ചിത്രം കാണാൻ ഇഷ്ടമുള്ളവർക്ക് ഒരു സങ്കോചവും കൂടാതെ കാണാൻ കഴിയും.

എന്റെ റേറ്റിംഗ്: 9 ഓണ് 10

No comments:

Post a Comment