ടെൽ നോ വണ്‍ (നെ ലെ ഡിസ് അ പെർസൻ) (2006)
Language : French
Genre : Crime | Romance | Thriller
Director : Guillaume Canet
IMDB Rating : 7.6
Tell No One (Ne Le Dis A Personne) Theatrical Trailer
അമേരിക്കൻ ക്രൈം നോവലിസ്റ്റായ ഹാർലാൻ കൊബൻ എഴുതിയ ടെൽ നോ വണ്‍ എന്ന നോവൽ അതേ പേരിൽ തന്നെ ഗ്വില്ലോം കനറ്റ് ഫ്രഞ്ച് സിനിമയിലേക്ക് പറിച്ചു നടപ്പെട്ടു. അതേ ചിത്രത്തിന് തന്നെ അദ്ധേഹത്തിനു " Cesar Award for Best Director" ബഹുമതിയും നൽകി ആദരിക്കുകയുണ്ടായി. 2006-ൽ ഏറ്റവുമധികം വിജയം രുചിച്ച ഒരു ചിത്രമാണ് ഈ റൊമാന്റിക് ത്രില്ലർ.
എട്ടു വർഷത്തിനു മുൻപ് ഒരു സീരിയൽ കില്ലർ മൂലം കൊല ചെയ്യപ്പെട്ട തന്റെ ഭാര്യയായ മർഗൊട്ടിന്റെ വിരഹവേദനയിൽ നിന്നും പതിയെ മുക്തമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്ന അലക്സ് എന്ന് വിളിപ്പേരുള്ള അലെക്സാണ്ടർ ബെക്കിനു തന്റെ ഈമെയിലിലെക്കു ഒരു സന്ദേശം എത്തുന്നു. ഒരു ഓണ്‍ലൈൻ വീഡിയോ ക്ലിപ്പിന്റെ ലിങ്ക് ആയിരുന്നു അത്. തുറന്നു നോക്കുമ്പോൾ തന്റെ കൊല്ലപ്പെട്ട ഭാര്യയുടെ അതെ രൂപം. അതിനു ശേഷം കിട്ടുന്ന ഒരു സന്ദേശത്തിൽ പറയുന്നു, നമ്മൾ ആരുടെയോ നിരീക്ഷണത്തിൽ ആണ് എന്ന്. ഇതിൽ ആകെ സംശയാലുവായ, അലക്സിനു നേരെ ഒരു ഇരട്ടക്കൊലപാതകത്തിനും തന്റെ ഭാര്യയുടെ കൊലപാതകത്തിനുമെതിരായ തെളിവ് പോലീസിനു ലഭിക്കുന്നു. ആകെ പരിഭ്രാന്തിയിലാവുന്ന അലക്സിനു പിന്നെ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും ഒക്കെ ആണ് ഉദ്യെഗജനകമായ രീതിയിൽ ഗ്വില്ലോം അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെർപ്പെട്ട നഷ്ടങ്ങൾ എങ്ങിനെ എന്ന് മനസിലാകാൻ വേണ്ടി ഇറങ്ങി തിരിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളുടെയും ചുരുളുകളഴിയുന്നത്.
മിന്നുന്ന പ്രകടനമാണ് 50ആം (സിനിമയിൽ അഭിനയിക്കുമ്പോൾ, ഇപ്പോൾ 59) ഫ്രാൻസോ ക്ലുസ കാഴ്ച വെച്ചിരിക്കുന്നത്. നന്നായി തന്നെ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട് എന്ന് തന്നെ വ്യക്തമാണ് (ശാരീരികമായും, അഭിനയപരമായും) ഈ ചിത്രം കാണുമ്പോൾ. ഇത് ശരിക്കും ഒരു നായക കേന്ദ്രീകൃത സിനിമയാണെങ്കിലും നായികയായി വന്ന മാരി സോസേ ക്രോസ് (നവോമി വാട്ട്സിന്റെ മുഖ സാദ്രിശ്യം തോന്നും ചിലപ്പോൾ)ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അധികം സ്ക്രീൻസ്പേസ് ഇല്ല എന്നതാണ് ഒരു സത്യം. ഈ സിനിമയിൽ ഉള്ള ഓരോ കഥാപാത്രത്തിനും അവരുടെതായ വ്യക്തിത്വം നല്കിയിരിക്കുന്നു എന്നതാണ് പ്രശംസനീയമായ വസ്തുത. പക്ഷെ സിനിമയുടെ ഒഴുക്കിൽ നമ്മൾ വേറെ ഒന്നും ചിന്തിക്കില്ല എന്നത് സാരം.
ഒരു വിജയകരമായ ത്രില്ലർ കൃതിയെ വെള്ളിത്തിരയിലേക്ക് എത്തിക്കുമ്പോൾ അതിന്റെ തിരക്കഥ അത്രയ്ക്കു സ്വാധീനവും വേഗത കൂടിയതായില്ലയെങ്കിൽ അത് പാളിപ്പോകാൻ സാധ്യത കൂടുതൽ ആണ്. എന്നാൽ ഗ്വില്ലോം അതെല്ലാം അതിർജീവിച്ചു എന്ന് തന്നെ പറയാം. ഏതൊരു പ്രേക്ഷകനെയും ഉത്കണ്ടകുലരാക്കുന്ന പൊരുൾ ഈ ചിത്രത്തിലുണ്ട്.അത്രയ്ക്ക് ചടുലമായ ഒരു തിരക്കഥ ഉണ്ടെന്നു തന്നെ ഉറപ്പിച്ചു പറയാം. ഒരു ത്രില്ലർ സിനിമയിലെ അവിഭാജ്യ ഖടകമാണ് ബാക്ക്ഗ്രൌണ്ട് സ്കോർ. അത് സംവിധായകൻറെ മനസ്സറിഞ്ഞു തന്നെ ചെയ്തിട്ടുണ്ട് മാത്യു ഷെദിദ്. സിനിമയെ ചലിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് ഇതിന്റെ സംഗീതം.
ത്രില്ലർ ഗണത്തിൽ ഒട്ടും ഒഴിവാക്കാൻ പാടില്ലാത്ത ഒരു fast paced thriller
എൻറെ റേറ്റിംഗ് : 8.6 ഓണ്‍ 10
No comments:
Post a Comment