മൈ ഗേൾഫ്രണ്ട് ഈസ് ആൻ ഏജൻറ് (ചിലെഗുപ് ഗൊങ്ങ്മുവോണ്‍) (2009)
Language : Korean
Genre : Action | Comedy | Romance
Director : Shin Tae Ra
IMDB Rating : 6.5
My Girlfriend Is An Agent Theatrical Trailer
മൈ ഗേൾഫ്രണ്ട് ഈസ് ആൻ ഏജൻറ് 2009il റിലീസ് ചെയ്ത ഒരു കൊറിയൻ റോം-കോം ആക്ഷൻ ചിത്രമാണ്.ആ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ വമ്പൻ വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത്. "ഐ.എം.ഡി.ബി"യിൽ തരക്കേടില്ലാത്ത റേറ്റിങ്ങും പിന്നെ നല്ല റിവ്യൂസും വായിച്ചിട്ടാണ് ഞാൻ ഈ ചിത്രം ഡൌണ്ലോഡ് ചെയ്തു കാണാൻ തുടങ്ങിയത്. എന്റെ പ്രതീക്ഷകള അസ്ഥാനത്തായില്ല എന്ന് തന്നെ പറയാം.
ഇനി കഥയിലേക്ക് കടക്കാം. ഒരു കൊറിയൻ സയന്റിസ്റ്റ്, അയാൾ ഒരു കെമിക്കൽ ആയുധം കണ്ടുപിടിക്കുന്നു. അത് കാശ് കൊടുത്ത് വാങ്ങാൻ റഷ്യൻ ക്രൈം സിണ്ടിക്കേറ്റ് സയന്റിസ്റ്റ് വിലക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് അറിയുന്ന കൊറിയൻ ഇൻറല്ലിജൻസും കൊറിയയിലുള്ള അന്താരാഷ്ട്ര ഇൻറല്ലിജൻസിയും തടയാനുള്ള ശ്രമങ്ങള ആരംഭിക്കുന്നു.
കൊറിയൻ ഇന്റല്ലിജൻസിയിൽ വർഷങ്ങളായി ജോലി നോക്കുന്ന ആളാണ് നമ്മുടെ നായിക. അവർ ആയോധന കലകളിലും എല്ലാം പ്രാവീണ്യം നേടിയതാണ്. അതെ സമയം, നമ്മുടെ നായകൻ ഫീൽഡ് വർക്കിൽ പുറകോട്ടും എന്നാൽ പുതുതായി അന്താരാഷ്ട്ര ഇൻറലിജൻസിലും ജോലി ചെയ്യുന്നയാളാണ്. ഇതിൽ രസമായ കാര്യം, രണ്ടു പേരും ഈ ജോലി ചെയ്യുന്നത് അങ്ങോട്ടുമിങ്ങോട്ടും അറിയില്ല എന്നതാണ്. ഒത്തിരി കണ്ടു കഥ പറഞ്ഞാൽ സിനിമ കാണുന്നവർക്ക് ആ രസം നഷ്ടപ്പെട്ടു പോകും എന്നുള്ളത് കൊണ്ട് പറയുന്നില്ല.. ഈ ചെറിയ കഥ സംവിധായകാൻ രസച്ചരട് പൊട്ടിക്കാതെ തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്,
കഥ കേൾക്കുമ്പോൾ ഏകദേശം Mr . & Mrs Smith ൻറെ കഥ പോലും തോന്നും. എന്നാൽ വ്യക്തമായി പറഞ്ഞു കഴിഞ്ഞാൽ, ഹോളിവുഡിന് ഒരു കൊറിയൻ മറുപടിയാണ് ഈ ചിത്രം. നല്ല കോമഡിയും അതിനൊത്ത ആക്ഷനും ചേർന്നതാണ്. കൊറിയൻ ചിത്രം കാണാനിഷ്ടമുള്ളവർക്കും അല്ലാത്തവര്ക്കും ശെരിക്കും ഇഷ്ടപ്പെടും ഈ ചിത്രം.
നായകനും നായികയും മാത്രമല്ല ഇതിലഭിനയിച്ചിരിക്കുന്ന എല്ലാവരും നല്ല അഭിനയം കാഴ്ച വെച്ചിരിക്കുന്നു എന്ന് തന്നെ പറയാം..
ചുമ്മാ രസിച്ചിരിക്കാൻ ഒരു ചിത്രം
എൻറെ റേറ്റിംഗ് 7.5 ഓണ് 10
No comments:
Post a Comment