ജോണ്‍ വിക്ക് (2014)
Language : English
Genre : Action | Thriller
Director : Chad Stahelski & David Leitch
IMDB Rating : 7.2
John Wick Theatrical Trailer
യാതൊരു റ്റ്വിസ്ട്ടുമില്ലാത്ത ഒരു കിടിലൻ ആക്ഷൻ ത്രില്ലറാണ് ജോണ്‍ വിക്ക്. ആക്ഷൻ കൊറിയോഗ്രാഫർ ആയ ചാഡ് സ്റ്റഹെൽസ്കിയും ഡേവിഡ് ലെച്ചും ചേർന്ന് എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടൈറ്റിലിൽ തന്നെ കീയനു റീവ്സ് അഭിനയിച്ചിരിക്കുന്നു. വില്ലെം ടഫോ, അട്രിയന്ന പാലെക്കി, ബ്രിജെറ്റ് മോയ്നഹാൻ, എന്നിവരും അഭിനയിച്ചിരിക്കുന്നു.
കാൻസർ കാരണം ഭാര്യ മരിച്ച വ്യസനത്തിലിരിക്കുന്ന ജോണ് വിക്കിന് ഒരു ദിവസം അപ്രതീക്ഷിതമായി ഒരു പട്ടിക്കുട്ടിയെ കൊറിയറിൽ ലഭിക്കുന്നു. അത്, തന്റെ ഭാര്യ അവരുടെ ഓർമ്മയിൽ കഴിയുന്ന ജോണ് വിക്കിന് കൂട്ടായിരിക്കാൻ സമ്മാനിച്ചതാണ്. ഒരു ദിവസം, ജോണിന്റെ വിന്റേജ് കാർ കണ്ടിഷ്ടപ്പെട്ട റഷ്യൻ മാഫിയയുടെ തലവന്റെ മകൻ, ജോണിൻറെ വീട്ടിൽ രാത്രിയിൽ കൂട്ടാളികളുമൊത്തു ജോണിനെ തല്ലിച്ചതച്ചു നായയെയും കൊന്നു 1969 മോഡൽ കാർ മോഷ്ടിച്ച് കൊണ്ട് പോകുന്നു. തന്റെ നായയെ കൊന്നതിനും കാർ മോഷ്ടിച്ചതിനും ഒറ്റയാൾ പോരാളിയായി റഷ്യൻ മാഫിയയോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നതാണ് കഥ.
ട്വിസ്ട്ടുകലോന്നും ഇല്ലാതെ തന്നെ ഒരു നല്ല പ്രതികാര കഥ പറഞ്ഞിരിക്കുന്നു ഇവിടെ. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീക്വൻസ് തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. കഥ കേൾക്കുമ്പോൾ അൽപം അവിശ്വസനീയമായി തോന്നാമെങ്കിലും, വളരെയധികം വിഷ്വാസകരമായി തന്നെയാണ് ചിത്രം എടുഹ്ത്തിരിക്കുന്നത്. അത് സ്ക്രീനിൽ അല്ലെങ്കിൽ കണ്ടു തന്നെ അനുഭവിക്കണം. 50 വയസു പ്രായമുള്ള കീയനു റീവ്സ് തന്നെയാണ് മറ്റൊരു ഹൈലൈറ്റ്. ഈ പ്രായത്തിലും ഇത്തരം ഫ്ലെക്സിബിൾ ആയി ആക്ഷൻ ചെയ്യുന്നു എന്നതാണ് അതിശയിപ്പിക്കുന്നത്.
ബാക്ക്ഗ്രൌണ്ട് സ്കോർ നന്നായിരുന്നു. വിലേം ടഫോ, അദ്രിയാന പല്ലക്കി, എല്ലാവരും നന്നായി തന്നെ പെർഫോം ചെയ്തു.
വെറും 20 മില്ലിയൻ മുതൽമുടക്കുള്ള ജോണ്‍ വിക്ക് 79 മില്ലിയണോളം നേടിയിട്ടുണ്ട്.
ബോറടിക്കാതെ കാണാൻ പറ്റുന്ന ഒരു കിടിലൻ ആക്ഷൻ ചിത്രം ആണ് ഇത്.
എൻറെ റേറ്റിംഗ് : 8.6 ഓണ്‍ 10
വാൽക്കഷ്ണം : ജോണ്‍ വിക്കിനറെ രണ്ടാം ഭാഗത്തിന്റെ അണിയറയിലാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. വീണ്ടും ഒരു നല്ല ആക്ഷൻ ചിത്രം കാണാം എന്നാ പ്രതീക്ഷ തരുന്നുണ്ട്.
No comments:
Post a Comment