ജുറാസിക് വേൾഡ് (2015)
Language : English
Genre : Action | Adventure | Sci-Fi
Director : Colin Trevorrow
IMDB Rating : 7.4
Jurrasic World Trailer
ജുറാസിക് പാർക്ക് എന്ന ഫ്രാഞ്ചൈസി ആരും മറക്കാൻ ഇടയില്ല.. ഒരു ഇംഗ്ലീഷ് സിനിമ ഒക്കെ റിലീസ് ചെയ്താലും അധികം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാതിരുന്ന കാലത്ത് റിലീസ് ചെയ്ത ജുറാസിക് പാർക്ക് അന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ആഘോഷിച്ച ചിത്രമായി മാറി. അതിനെ പേരിന്റെ ചുവടു പിടിച്ചു ഒരു സിനിമ വരുമ്പോൾ എല്ലാവർക്കും പ്രതീക്ഷകൾ വാനത്താകും. പ്രത്യേകിച്ച് theatric trailer കൂടി കണ്ടു കഴിഞ്ഞാൽ, ആ പ്രതീക്ഷകൾ അതിലുമപ്പുറത്തെത്തും. എനിക്കും അതെ മാതിരി തന്നെയായിരുന്നു. പക്ഷെ സുഹൃത്തുക്കൾ കുറെ പേർ കണ്ടിട്ട് പറഞ്ഞിരുന്നു, അധികം പ്രതീക്ഷ ഒന്നും വെയ്ക്കണ്ട, അല്ലാണ്ട് കണ്ടാൽ ഇഷ്ടപ്പെടും എന്ന്. അത് കൊണ്ട് തന്നെ, വലിയ പ്രതീക്ഷകൾ ഒന്നും തന്നെ വെയ്ക്കാതെ തന്നെ.. ഡോൾബി അറ്റ്‌മോസ് (Dolby Atmos)) ഉള്ള തീയറ്ററിൽ പോയി. സൌണ്ട് എഫ്ഫെക്ടിനൊന്നും ഒരു കുറവ് വരാൻ പാടില്ലല്ലോ.
എന്തായാലും സിനിമ തുടങ്ങി,വളരെ പതിയെ തുടങ്ങിയ ചിത്രം കുറെ നേരമെടുത്തു ഒന്ന് രെജിസ്റ്റർ ചെയ്യാൻ. എനിക്ക് കഥ പറയണമെന്നുണ്ട്. പക്ഷെ പറയാൻ വേണ്ടി പ്രത്യേകിച്ചൊന്നും തന്നെ ഇല്ല. പഴേ ജുറാസിക് പാർകിന്റെ കഥ പോലെ തന്നെയുണ്ട്, അതിലിത്തിരി മാറ്റം. അത്ര തന്നെ.
ഒരു രക്ഷയില്ലാത്ത ബില്ഡ് അപ്പാണ് നമ്മുടെ വില്ലൻ ദിനോസരിനു നൽകുന്നത്. അതായത് വളരെയധികം ബുദ്ധിയുള്ളതും, ശക്തനായ ഒരു ദിനോസരിനെയാണ് വില്ലനാക്കി കൊണ്ട് വന്നത്. പക്ഷെ അങ്ങേരെ സെക്കണ്ട് ഹാഫിൽ ഒന്നുമാല്ലണ്ടാക്കിക്കളഞ്ഞു (വെറും ശശി എന്ന് പച്ച മലയാളത്തിൽ പറയാം).
നായകനായ ക്രിസ് പ്രാറ്റ് നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ക്രിസും കൂടി ഇല്ലായിരുന്നുവെങ്കിൽ ഈ ചിത്രം വെറും ശൂന്യം എന്ന് മാത്രമേ പറയാനാവുകയുള്ളൂ. ക്രിസ് പ്രാറ്റിനു നല്ല ഒരു ഭാവി ഉണ്ടെന്നു എൻറെ മനസ്സ് പറയുന്നു. ഒരു adventure മൂവീസിന് വേണ്ടിയിട്ടുള്ള ഒരു നായകനെ മാതിരി തോന്നി ബ്രൈസ് ഡല്ലാസ് ഹോവാർഡ് തരക്കേടില്ലായിരുന്നു. അവരെ നേരിൽ കാണുമ്പോൾ എനിക്കൊരു സമ്മാനം കൊടുക്കണമെന്ന് ആഗ്രഹമുണ്ട്, കാരണം ഒരു 5 ഫീറ്റ് ഉയരമുള്ള ഹൈഹീലും ഇട്ടു കൊണ്ട് എന്നാ ഓട്ടമാണ് ഓടുന്നത്. ഉസൈൻ ബോൾട്ട് കൂടി ചെലപ്പോൾ തോറ്റു പോകും. കല്ലും മുള്ളും ഉള്ള സ്ഥലത്ത് കൂടി ഓടിയിട്ടും, ആ ഹീൽ ഒന്ന് ഒടിഞ്ഞു പോലും പോകുന്നില്ല എന്നതാണ് അത്ഭുതം. നമ്മുടെ ഭാരതത്തിന്റെ അഭിമാനമായ ഇർഫാൻ ഖാൻ അത്ര മോശമല്ലാത്ത റോൾ ചെയ്തിട്ടുണ്ട്. പുള്ളി നല്ല അഭിനയമായിരുന്നു. എന്നാലും ഇംഗ്ലീഷ് അക്സന്റ് അമേരിക്കക്കാരുടെ കൂടെ കിട പിടിയ്ക്കാൻ അല്പ്പം ബുദ്ധിമുട്ടാണ്. ചിലപ്പോൾ അങ്ങിനെ ആ കഥാപാത്രം സംസാരിക്കണം എന്നാവാം. അല്ലെങ്കിൽ എൻറെ വെറും തോന്നലാവാം. പിന്നെ ആ കുട്ടികൾ, നല്ല തകർപ്പൻ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
ത്രിൽ എന്ന ഫാക്ടരിനു വളരെയധികം ശ്രമിച്ചിട്ടുണ്ട് എന്ന് പറയാം. പക്ഷെ സത്യം പറയാല്ലോ, എനിക്ക് രണ്ടോ മൂന്നോ സീനുകൾ ഒഴിച്ചാൽ വലിയ ത്രിൽ ഒന്നും കിട്ടിയില്ല. വില്ലനെ മുഴുവനായി കാണിക്കുന്ന സീൻ, റാപ്റ്ററുകളുടെ സീനുകൾ, പിന്നെ കുട്ടികൾ വില്ലനെ കാണുന്ന സീൻ. അതൊക്കെ കിടിലം.
ഗ്രാഫിക്സ് നന്നായിരുന്നു, എന്നാലും ചില ഇടങ്ങളിൽ എനിക്ക് പോരായ്മ അനുഭവപ്പെട്ടു. ക്രിസ് പ്രാറ്റ് റാപ്റ്ററുകളുടെ കൂടെ ബൈക്കിൽ പോകുന്ന സീൻ നന്നായി തോന്നി (പോസ്റ്ററിൽ ഉള്ളത്).
വളരെ മോശം കഥയെ കുറച്ചു അല്ല കുറച്ചധികം ഗ്രാഫിക്സ് കുത്തിക്കയറ്റിയ ഒരു മോശം സിനിമ.
വാൽക്കഷ്ണം: നല്ല ഒരു തീയറ്ററിൽ അതും നല്ല സൌണ്ട് എഫ്ഫെക്റ്റ് ഉള്ള തീയറ്ററിൽ കണ്ടാൽ ചിലപ്പോൾ നിങ്ങൾക്കിഷ്ടപ്പെടും. മേലെ എഴുതിയിരിക്കുന്നതെല്ലാം എൻറെ കാഴ്ചപ്പാടുകൾ മാത്രം തീര്ത്തും എൻറെ മാത്രം
എൻറെ രെടിംഗ്: 5.5 ഓണ്‍ 10
No comments:
Post a Comment